ടെലിവിഷൻ പരിപാടിക്കിടെ നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധമുണ്ടെന്ന് തുറന്നുപറഞ്ഞ ഇന്ത്യൻ ഓൾറൌണ്ടർ ഹർദിക് പാണ്ഡ്യക്കും പരിപാടിയിൽ ഒപ്പം പങ്ക...
ടെലിവിഷൻ പരിപാടിക്കിടെ നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധമുണ്ടെന്ന് തുറന്നുപറഞ്ഞ ഇന്ത്യൻ ഓൾറൌണ്ടർ ഹർദിക് പാണ്ഡ്യക്കും പരിപാടിയിൽ ഒപ്പം പങ്കെടുത്ത കെ എൽ രാഹുലിനും ബിസിസിഐയുടെ കാരണം കാണിക്കൽ നോട്ടീസ്. ഇരുപത്തിനാല് മണിക്കൂറിനകമാണ് ഇരുവരും മറുപടി നൽകേണ്ടത്. താരങ്ങളെ ടീമിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് ബിസിസിഐയുടെ നടപടി.
കരൺ ജോഹറിൻറെ കോഫി വിത്ത് കരൺ എന്ന പരിപാടിയിലായിരുന്നു പാണ്ഡ്യയുടെ തുറന്നുപറച്ചിൽ. പാണ്ഡ്യയുടെ വാക്കുകൾ ഇങ്ങനെ- ആഫ്രിക്കൻ സംസ്കാരം എന്നെ ഏറെ ആകർഷിച്ചിട്ടുണ്ട്. അവയെല്ലാം ഞാൻ അനുകരിക്കാറുണ്ട്. നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധമുണ്ട്. സ്വാകാര്യ ജീവിതത്തെ കുറിച്ച് അച്ഛനും അമ്മയും തന്നോടു ചോദിക്കാറില്ല. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദിവസങ്ങളിൽ മാതാപിതാക്കളോട് ഇക്കാര്യം പറയാറുണ്ട്.
സംഭവം വിവാദമായതോടെ ഓസ്ട്രേലിയയിൽ ഇന്ത്യൻ ടീമിനൊപ്പമുളള പാണ്ഡ്യ ട്വിറ്ററിലൂടെ ക്ഷമാപണം നടത്തി. ''ഞാൻ നടത്തിയ പരാമർശങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നു. അഭിമുഖത്തിനിടെ അൽപം ആവേശം കൂടിപ്പോയി. അങ്ങനെയൊരു പരിപാടി ആയതിനാൽ തുറന്ന് പറഞ്ഞുപോയതാണ്. ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്താനോ ഞാൻ ഉദ്ദേശിച്ചിരുന്നില്ല''.
പക്ഷേ ഇതൊന്നും വിലപ്പോയില്ല. പാണ്ഡ്യക്കെതിരെ അതിശക്തായ വിമർശനമാണ് ഉയരുന്നത്. താരത്തെ ടീമിൽ നിന്ന് പുറത്താക്കണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. ഇതിനിടെയാണ് ബിസിസിഐ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

COMMENTS