കാലിക്കറ്റ് ഹീറോസ് ടീമുടമ പി ടി സഫീറിനെക്കുറിച്ച് ഇന്ത്യയുടെ മുൻതാരവും മുഖ്യ പരിശീലകനുമായ കിഷോർ കുമാർ എഴുതുന്നു. കാലിക്കറ്റ് ഹീറോസ് ...
കാലിക്കറ്റ് ഹീറോസ് ടീമുടമ പി ടി സഫീറിനെക്കുറിച്ച് ഇന്ത്യയുടെ മുൻതാരവും മുഖ്യ പരിശീലകനുമായ കിഷോർ കുമാർ എഴുതുന്നു.
![]() |
കാലിക്കറ്റ് ഹീറോസ് ടീം ഉടമ പി ടി സഫീർ ചിത്രം ഷിബു തോമസ് |
പൊന്മുണ്ടത്തെ തൻറെ കൂട്ടുകാരോടൊത്ത് പറ്റുന്ന എല്ലാ ദിവസങ്ങളിലും ജംപിംഗ് സർവുകൾ ഉതിർത്തു പോയിന്റുകൾക്കു വേണ്ടി കലപില കൂടുന്ന ഒരു സാധാരണ ചെറുപ്പക്കാരൻ. മറ്റെല്ലാ സ്പോൺസർമാരും സ്വന്തം സ്ഥാപനത്തിന്റെ പേരോ അവരുടെ ഔദ്യോഗിക നിറമൊക്കെയോ ആണ് ടീമിൻറെ പേരായി സ്വീകരിക്കുക. എന്നാൽ സഫീർ ഇവിടെയും വ്യത്യസ്തനാണ്.
![]() | |
|
സഫീറിൻറെ സ്ഥാപനമായ ബീക്കൺ ഇൻഫോടെക് യുകെ, യൂ എ ഇ, ഇന്ത്യ എന്നിവടങ്ങളിൽ പരന്നു കിടക്കുന്ന കമ്പനിയാണ്. ആ കമ്പനിയിൽ പത്തോളം ചെറുപ്പക്കാർക്ക് തൊഴിൽ കൊടുത്ത് പ്രൊഫഷണൽ വോളീബോൾ ടീമിനും ജന്മം നൽകിയിരിക്കുന്നു. ഇതെല്ലാം സാധ്യമായത് കൂടെ കട്ടയ്ക്കു നിൽക്കുന്ന പൊന്മുണ്ടം സ്റ്റേജുപടിയിലെ കൂട്ടുകാരും എന്തിനും ഏതിനും ഒപ്പമുള്ള ബാല്യകാല സുഹൃത്തുക്കൾ കൂടിയായ പാർട്ണർമാരുമാണ്.
അഭിമാനം തോന്നുന്നു നിങ്ങളെയും കൂട്ടുകാരെയും ഓർത്തു. അഭിമാനം തോന്നുന്നു നിങ്ങളുടെ കൂടെ ടീമിൻറെ ഭാഗമാകാൻ കഴിഞ്ഞതിൽ. പ്രിയ സഫീർ താങ്കളാണ് യഥാർത്ഥ നായകൻ. താങ്കളെപ്പോലെ വലിയൊരു ഹീറോ മുന്നിൽ നിന്ന് നയിക്കുമ്പോൾ അതും വലിയ അഭിമാനം. കൂട്ടായ്മയുടെ കളിയായ വോളിബോളിലേക്കു അതിനേക്കാൾ വലിയ ഒരു കൂട്ടായ്മയെയും കൊണ്ട് വരുന്ന നിങ്ങളും നിങ്ങളുടെ നാടും കൂട്ടുകാരും കൂട്ടായ്മയുമാണ് യഥാർത്ഥ ഹീറോസ്. കാലിക്കറ്റ് ഹീറോസ്.
COMMENTS