റെയിൽവേയുടെ പാളം തെറ്റിച്ച കേരളത്തിൻറെ ഇലക്ട്രിക് ഷോക്ക്

ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കേരളം കിരീടം വീണ്ടെടുത്തത് കെ എസ് ഇ ബി താരങ്ങളുടെ കരുത്തി. ടീമിലെ പത്തു താരങ്ങളും ഇലക്ട്രിസിറ്റി ...

ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കേരളം കിരീടം വീണ്ടെടുത്തത് കെ എസ് ഇ ബി താരങ്ങളുടെ കരുത്തി. ടീമിലെ പത്തു താരങ്ങളും ഇലക്ട്രിസിറ്റി ബോർഡ് ടീമിലെ അംഗങ്ങളാണ്.
ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് ഫൈനലിൻറെ തിരക്കഥയ്ക്ക് ഒരു പതിറ്റാണ്ടിലേറെയായി മാറ്റമോ പുതുമയോ ഇല്ല. റെയിൽവേസും കേരളവും എന്നും എപ്പോഴും നേർക്കുനേർ. മലയാളി താരങ്ങളടങ്ങിയ റെയിൽവേയ്ക്ക് മുന്നിൽ തലകുനിക്കാനായിരുന്നു കേരള വനിതകളുടെ നിയോഗം. എന്നാൽ 2019ൽ ചിത്രം മാറിയിരിക്കുന്നു. റെയിൽവേയുടെ കരുത്തിന് ഒന്നാന്തരം ഷോക്ക് നൽകി കിരീടം കേരളം വീണ്ടെടുത്തു. കേരള പെൺകൊടികൾ റെയിൽവേയിൽ നിന്ന് കിരീടം പറിച്ചെടുത്തുവെന്നാണ് ഈ നേട്ടത്തെ മുൻ ടീം മാനേജറും ഇപ്പോൾ ഇന്ത്യൻ ടീം സെലക്ടറുമായ ജയ്സമ്മ മൂത്തേടൻ വിശേഷിപ്പിക്കുന്നത്.

വാശിയേറിയ കലാശപ്പോരാട്ടത്തിൽ 20-25, 25-17, 17-25, 25-19, 15-8 എന്ന സ്കോറിയനാരുന്നു ദേശീയ സീനിയർ വോളിയിൽ കേരളം വനിതാ മതിൽ തീർത്തത്. നിലവിലെ ചാമ്പ്യൻമാരായ പുരുഷൻമാർ സെമിഫൈനലിൽ വീണപ്പോൾ കേരള വോളിയുടെ അഭിമാനം നിലനിർത്തുകയെന്ന വലിയ വെല്ലുവിളിയും ഫാത്തിമ റുക്സാനയ്ക്കും സംഘത്തിനുമുണ്ടായിരുന്നു.  2007-08ൽ അശ്വിനി എസ് കുമാറും സംഘവും കിരീടം നേടിയതിന് ശേഷം കേരളത്തിൻറെ ആദ്യ കിരീടമാണിത്.

സെറ്റർ കെ എസ് ജിനി, ലിബറോ അശ്വതി രവീന്ദ്രൻ, എസ് രേഖ, അനുശ്രീ, അഞ്ജു ബാലകൃഷ്ണൻ, എസ് സൂര്യ, ക്യാപ്റ്റൻ ഫാത്തിമ റുക്സാന എന്നിവരുൾപ്പട്ട കേരള ടീമിലെ പത്തുപേരും തിരുവനന്തപുരം കെ എസ് ഇ ബിയിലെ താരങ്ങൾ. ഇതുകൊണ്ടുതന്നെ കേരള വോളിബോൾ പ്രേമികൾ ഈ വിജയത്തിൽ കെ എസ് ഇ ബിയോടും കടപ്പെട്ടിരിക്കുന്നു. ബാക്കി രണ്ടുപേർ കേരള പൊലീസിൻറെ താരങ്ങളും. ടീമിന് തന്ത്രമോതിയത് കോച്ച് സി എസ് സദാനന്ദൻ.
ജയ്സമ്മ മൂത്തേടൻ
''വലിയ സന്തോഷം നൽകുന്ന നേട്ടമാണിത്. കഠിനാദ്ധ്വാനത്തിന് ഫലം കണ്ടിരിക്കുന്നു. നല്ല കളിക്കാരെ മറ്റ് ടീമുകൾക്ക് നൽകാതെ കേരളത്തിൽ തന്നെ പിടിച്ചുനിർത്തിയതാണ് കിരീടനേട്ടത്തിൻറെ പ്രധാന കാരണം. ഇതിന് കെ എസ് ഇ ബി ചെയർമാനും സ്പോർട്സ് ഓഫീസർ രാജേഷും വലിയ അഭിന്ദനം അർഹിക്കുന്നു. കളിക്കാർക്ക് ഉയർന്ന നിലവാരമുള്ള പരിശീലന-താമസ-ഭക്ഷണം സൌകര്യം ഒരുക്കിയ എൽ എൻ സി പി തലവൻ ഡോ. കിഷോറിൻറെ സഹായങ്ങളും മറക്കാനാവില്ല. എൽ എൻ സി പിയിൽ സണ്ണി ജോസഫിന് കീഴിലാണ് കെ എസ് ഇ ബി താരങ്ങൾ സായ് പദ്ധതി പ്രകാരം പരിശീലനം നടത്തുന്നത്. ഇനി  ഈ കിരീടം നമുക്ക് നിലനിർത്താൻ കഴിയുമെന്നാണ് പ്രതീക്ഷ'' ജയ്സമ്മ മൂത്തേടൻ പറഞ്ഞു.
കേരള നായിക ഫാത്തിമ റുക്സാന
എതിരാളികളുടെ കരുത്തിനേക്കാൾ സ്വന്തം കളിക്കാരുടെ മികവ് ഓരോ താരത്തേയും ബോധ്യപ്പെടുത്തിയ കോച്ച്  സദാനന്ദൻറെ ഹോം വർക്കിനെയും കേരളത്തിന് മറക്കാനാവില്ല. കോച്ചിൻറെ ആത്മവിശ്വാസം പകരുന്ന പരിശീലന രീതികളും തന്ത്രങ്ങളുമാണ് ഫൈനലിലെ റെയിൽവേപ്പേടിയിൽ നിന്ന് കേരളത്തെ രക്ഷിച്ചത്. ഇതോടെ പടിക്കൽ കലമുടയ്ക്കുന്നവരെന്ന ചീത്തപ്പേര് ഫാത്തിമ റുക്സാനയും സംഘവും മാറ്റിയെഴുതി. താരതമ്യേന യുവതാരങ്ങളുമായിട്ടാണ് കേരളത്തിൻറെ നേട്ടമെന്നതും ഭാവി പ്രതീക്ഷാനിർഭരമാക്കുന്നു.

photo courtesy: manorama online, madhyamam, volleylive




COMMENTS

BLOGGER: 1
Loading...

Name

Badminton,5,Cricket,28,Football,259,Other Sports,41,SG Special,118,Sports,137,Tennis,7,Volleyball,3,
ltr
item
Sports Globe: റെയിൽവേയുടെ പാളം തെറ്റിച്ച കേരളത്തിൻറെ ഇലക്ട്രിക് ഷോക്ക്
റെയിൽവേയുടെ പാളം തെറ്റിച്ച കേരളത്തിൻറെ ഇലക്ട്രിക് ഷോക്ക്
https://4.bp.blogspot.com/-_m3QWuKn6Qs/XDhGjtOVF9I/AAAAAAAABYA/pLMbCsN2LaUY09DcldDc2SOJme6eyBSMgCLcBGAs/s640/kerala%2Bwomen%2Bvolley%2Bwinners.jpeg
https://4.bp.blogspot.com/-_m3QWuKn6Qs/XDhGjtOVF9I/AAAAAAAABYA/pLMbCsN2LaUY09DcldDc2SOJme6eyBSMgCLcBGAs/s72-c/kerala%2Bwomen%2Bvolley%2Bwinners.jpeg
Sports Globe
http://www.sportsglobe.in/2019/01/kerala-women-volleyball-team.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2019/01/kerala-women-volleyball-team.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy