രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലിൻറെ ആദ്യ ഇന്നിംഗ്സിൽ കേരളത്തിന് ബാറ്റിംഗ് തകർച്ച. കേരളം ഒന്നാം ഇന്നിംഗ്സിൽ 106 റൺസിന് പുറത്തായി. ഏഴ് വി...
രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലിൻറെ ആദ്യ ഇന്നിംഗ്സിൽ കേരളത്തിന് ബാറ്റിംഗ് തകർച്ച. കേരളം ഒന്നാം ഇന്നിംഗ്സിൽ 106 റൺസിന് പുറത്തായി. ഏഴ് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ പേസർ ഉമേഷ് യാദവാണ് കേരളത്തെ തകർത്തത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ വിദർഭ ആദ്യ ഇന്നിംഗ്സിൽ കേരളത്തിൻറെ സ്കോർ മറികടന്നുകഴിഞ്ഞു.
പുറത്താവാതെ 37 റൺസെടുത്ത വിഷ്ണു വിനോദാണ് കേരളത്തിൻറെ ടോപ് സ്കോറർ. സച്ചിൻ ബേബി 22ഉം ബേസിൽ തമ്പി 10ഉം റൺസെടുത്തു. മറ്റാർക്കും രണ്ടക്കം കാണാനായില്ല. മൂന്നുപേർ പൂജ്യത്തിന് പുറത്തായി. 28.2 ഓവറേ കേരളത്തിൻറെ ഇന്നിംഗ്സ് നീണ്ടുനിന്നുള്ളൂ.
ഉമേഷ് യാദവ് 48 റൺസിന് ഏഴ് വിക്കറ്റും രജ്നീഷ് ഗുർബാനി 38 റൺസിന് മൂന്ന് വിക്കറ്റും വീഴ്ത്തി. ഓപ്പണിംഗ് ബൌളർമാർ തന്നെ കേരളത്തിൻറെ കഥകഴിക്കുകയായിരുന്നു.
നിലവിലെ ചാമ്പ്യൻമാരായ വിദർഭയ്ക്ക് സഞ്ജയ് രാമസ്വാമിയുടെ വിക്കറ്റാണ് നഷ്ടമായത്. 19 റൺസെടുത്ത സഞ്ജയിനെ എം ഡി നിധീഷ് പുറത്താക്കി. ക്യാപ്റ്റൻ ഫായിസ് ഫസലും റൺമെഷീൻ വസീം ജാഫറുമാണ് വിദർഭയെ ലീഡിലേക്ക് നയിച്ചത്.

COMMENTS