ജാഫർ ഖാൻ നിങ്ങളിൽ അധികപേരും കണ്ടത് അനസ് എടത്തൊടിക എന്ന പ്രതിഭയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികളാണ്. 2014 ന് ശേഷം പരിക്കിനാൽ 'മുടന്തി...
ജാഫർ ഖാൻ
നിങ്ങളിൽ അധികപേരും കണ്ടത് അനസ് എടത്തൊടിക എന്ന പ്രതിഭയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികളാണ്. 2014 ന് ശേഷം പരിക്കിനാൽ 'മുടന്തി' കളിക്കുന്ന അനസ് മാത്രമേ മൈതാനത്ത് ഇറങ്ങിയിട്ടുള്ളു. ആ അനസാണ് ഐ ലീഗിലെ മികച്ച പ്രതിരോധ ഭടനുള്ള ജർണൈൽ സിംഗ് അവാർഡ് നേടിയത്, ഇന്ത്യൻ ദേശീയ ടീമിന്റെ കോട്ടവാതിലിൽ കാവൽക്കാരനായി നിയോഗിക്കപ്പെട്ടത്.
2007 മുതൽ 2011 വരെയുള്ള മുംബൈ എഫ് സി കാലവും തുടർന്ന് പുണെ എഫ് സിയിലെ ആദ്യ മൂന്ന് സീസണുമാണ് അനസിന്റെ സുവർണകാലം. അന്ന് കോച്ച് വരച്ചുനൽകുന്ന ഏരിയയിൽ എതിരാളികളെ എത്ര ശൗര്യത്തോടെയാണ് അനസ് നേരിട്ടിരുന്നത്. അത് കാണാൻ പഴയ സീ സ്പോർട്സ് ദൃശ്യങ്ങൾ തന്നെ വേണ്ടിവരും. ബൂട്ടിയയും അഷീം ബിശ്വാസുമെല്ലാം അവന് മുന്നിൽ സ്വിച്ചിട്ട പോലെ നിൽക്കുന്നത് അത്ഭുതാദരവുകളോടെ നോക്കിയിരുന്നിട്ടുണ്ട്.
അതിന് ശേഷം മനക്കരുത്തും നിശ്ചയദാർഢ്യവും മാത്രമാണ് പരിക്കുമായി മൈതാനത്ത് തുടരാൻ അവനെ തുണച്ചത്. പുണെ എഫ്.സിക്ക് കളിക്കുമ്പോൾ ഗുരുതരമായി പരിക്കേറ്റ് വിശ്രമിക്കുകയാണ് അനസ്. സഹതാരങ്ങൾ മത്സരങ്ങൾക്കായി പോകുമ്പോൾ ഫ്ളാറ്റിൽ തനിച്ചാവും. അപ്പോഴൊക്കെ ഏറെനേരം ഫോണിൽ വിളിച്ചുസംസാരിക്കുമായിരുന്നു. ഫുട്ബാൾ പ്രേമി എന്ന നിലയിൽ അന്നെല്ലാം അവനോട് പങ്കുവെച്ചിരുന്ന രണ്ട് കാര്യങ്ങൾ ഉണ്ടായിരുന്നു. ഇൻശാഹ് അല്ലാഹ് എന്ന ആത്മവിശ്വാസത്തോടെയുള്ള മറുപടിയായിരുന്നു നൽകാറ്. എല്ലാം ഏറ്റവും മനോഹരമായി അനസ് സാർത്ഥകമാക്കി.
ആരുമല്ലാത്ത, കൊണ്ടോട്ടിയിൽ ഓട്ടോ ഓടിച്ചുനടന്നിരുന്ന അനസ് ഇന്ത്യയുടെ വീരനായകനായി. രാജ്യത്തിനായി കളിച്ചു, അവയിൽ 50 നുമുകളിൽ വിജയശതമാനം, ഇന്റർ കോണ്ടിനെന്റൽ കപ്പ് പോലെയുള്ള കിരീടനേട്ടങ്ങൾ. രാജ്യത്തെ പ്രമുഖ ക്ലബ്ബുകൾക്ക് കളിക്കാനുള്ള ഭാഗ്യം, രാജ്യത്തെ ഏറ്റവും മികച്ച ഡിഫൻഡർ ആയി തിരഞ്ഞെടുക്കപ്പെടുന്നു. ഐ ലീഗ് രണ്ടാം ഡിവിഷൻ കിരീടം , ഫെഡറേഷൻ കപ്പ്, ഐ ലീഗ് എന്നിവയിലെ റണ്ണേഴ്സ്. ക്ലബ് തലത്തിൽ ഒരു പ്രധാന കിരീടം മാത്രമേ അനസിന് ലഭിക്കാതിരുന്നിട്ടുള്ളു, അതിനായി അദ്ദേഹം കളത്തിൽ തുടരുന്നുമുണ്ട്.
ഇന്ത്യയുടെ നീല ജഴ്സിയിൽ ഇനി ഒരിക്കലും ആ കളി നാം കാണില്ല. വിരമിക്കൽ പ്രഖ്യാപിച്ച രാത്രി അരമണിക്കൂറോളം സംസാരിച്ചിരുന്നു. വളരെ കൃത്യവും വ്യക്തവുമായ നിലപാടുകൾ ഉണ്ടായിരുന്നു അവന്. മഹേഷ് ഗാവ്ലി, ദീപക് മൊണ്ഡൽ, ഗൗരമാൻഗി സിംഗ് തുടങ്ങിയവർ ചെയ്യാത്തതെന്തോ അത് അനസ് ചെയ്യുന്നു. പാകമല്ലാത്ത ബൂട്ടും കഞ്ഞിവെള്ളം പോലുമില്ലാത്ത വയറുമായി വന്നവൻ, അത്രമേൽ അവഗണനകൾ അനുഭവിച്ച കളിക്കാരൻ എന്ന നിലയിൽ കളിക്കും സമൂഹത്തിനും ചില സന്ദേശങ്ങൾ നൽകാൻ അനസിന് കഴിയേണ്ടതുണ്ടല്ലോ.? ജീവിതം ഒരാളെ ഒന്നും പഠിപ്പിച്ചിട്ടില്ല എങ്കിൽ അയാൾ ജീവിച്ചിരുന്നിട്ടില്ല എന്നാണ് അർഥം.
അനസ് മികച്ച ഫുട്ബാൾ താരമാണ്, അതിനേക്കാൾ മികച്ചൊരു മനുഷ്യനും അദ്ദേഹത്തിനുള്ളിലുണ്ട്.
- ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് എത്രയോ സമ്മോഹനമായ ദൃശ്യങ്ങൾ സമ്മാനിച്ച ഏഷ്യൻ കപ്പായിരുന്നു ഇത്. എന്നിട്ടും പരിക്കേറ്റ് ഡഗ് ഔട്ടിൽ ഇരിക്കുന്ന അനസിന്റെ കണ്ണീർച്ചിത്രത്തിൽ അതു ചെന്നു സൂംഇൻ ചെയ്യുന്നു. വ്യാഖ്യാനിക്കാനാവാത്ത ഒരു വേദന അപ്പോൾ വീണ്ടും മനസ്സിനെ വന്നു മൂടുന്നു.

COMMENTS