ഏഷ്യൻ കപ്പ് ഫുട്ബോളിൽ ചരിത്രം കുറിച്ച് ഇന്ത്യ. അൻപത്തിയഞ്ച് വർഷത്തിന് ശേഷമാണ് ഇന്ത്യ വൻകരയിലെ പോരാട്ടത്തിൽ ജയിക്കുന്നത്. അതും ഒന്നിനെതിരെ...
ഏഷ്യൻ കപ്പ് ഫുട്ബോളിൽ ചരിത്രം കുറിച്ച് ഇന്ത്യ. അൻപത്തിയഞ്ച് വർഷത്തിന് ശേഷമാണ് ഇന്ത്യ വൻകരയിലെ പോരാട്ടത്തിൽ ജയിക്കുന്നത്. അതും ഒന്നിനെതിരെ നാല് ഗോളിന്.
ക്യാപ്റ്റൻ സുനിൽ ഛേത്രി രണ്ട് ഗോൾ നേടിയപ്പോൾ അനിരുദ്ധ് ഥാപ്പയും ജെജെ ലാൽപെഖുലയും ഇന്ത്യയുടെ പട്ടിക തികച്ചു. ഏഷ്യൻ കപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ജയം കൂടിയാണിത്. 1964ന് ശേഷം ആദ്യമായി രണ്ടാം റൌണ്ട് ലക്ഷ്യമിടുന്ന ഇന്ത്യ പ്രതീക്ഷയുടെ കൊടുമുടിയിലാണിപ്പോൾ.
മുപത്തിനാലുകാരനായ ഛേത്രിയുടെ അറുപത്തിയേഴാം രാജ്യാന്തര ഗോൾ കൂടിയായിരുന്നു ഇത്. ഇതോടെ ഇപ്പോൾ കളിക്കുന്നവരിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരവുമായി ഛേത്രി. സാക്ഷാൽ ലിയോണൽ മെസ്സിയെ ആണ് ഛേത്രി ഗോൾ വേട്ടയിൽ പിന്നിലാക്കിയത്. മെസ്സിക്ക് അറുപത്തിയഞ്ച് ഗോളാണുള്ളത്.
വ്യാഴാഴ്ച യു എ ഇക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

COMMENTS