എ എഫ് സി ഏഷ്യൻ കപ്പിലെ ഇന്ത്യയുടെ ചരിത്ര വിജയത്തോളം തലയെടുപ്പുള്ളൊരു നേട്ടം ക്യാപ്റ്റൻ സുനിൽ ഛേത്രിയും സ്വന്തമാക്കി. രാജ്യാന്തര ഫുട്ബോളിൽ...
എ എഫ് സി ഏഷ്യൻ കപ്പിലെ ഇന്ത്യയുടെ ചരിത്ര വിജയത്തോളം തലയെടുപ്പുള്ളൊരു നേട്ടം ക്യാപ്റ്റൻ സുനിൽ ഛേത്രിയും സ്വന്തമാക്കി. രാജ്യാന്തര ഫുട്ബോളിൽ ഇപ്പോൾ കളിക്കുന്നവരിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ്. ഛേത്രി മറികടന്നത് സാക്ഷാൽ ലിയോണൽ മെസ്സിയെ. ഇനി ഛേത്രിക്ക് മുന്നിലുള്ളത് ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രം.
നൂറ്റിയഞ്ചാം മത്സരത്തിന് ഇറങ്ങിയ ഛേത്രിക്ക് അറുപത്തിയേഴ് ഗോളായി. അറുപത്തിയഞ്ച് ഗോളാണ് മെസ്സിയുടെ പേരിനൊപ്പമുള്ളത്. 154 കളിയിൽ 85 ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഛേത്രിക്ക് മുന്നിലുള്ളത്.
മെസ്സിയെ മറികടന്നതിനെക്കുറിച്ച് ഛേത്രിയുടെ പ്രതികരണം ഇങ്ങനെ. '' റെക്കോർഡുകൾ നോക്കുന്നില്ല. ആര് ഗോളടിക്കുന്നു എന്നതല്ല , ടീം ജയിക്കുക എന്നതാണ് പ്രധാനം. എല്ലാ ഗോളിൻറെയും ആഘോഷം ഒരുപോലെയാണ്. ഒരുപക്ഷേ, പത്ത് വർഷത്തിന് ശേഷം ഞാനെൻറെ ഗോളുകളെക്കുറിച്ച് ചിന്തിച്ചേക്കാം.''

COMMENTS