പ്രോ വോളിബോൾ ലീഗിനൊരുങ്ങി കാലിക്കറ്റ് ഹീറോസ്; ജഴ്സിയും ഫ്ലാഗും പുറത്തിറക്കി, ആവേശം പകരാൻ ചെമ്പടയും തയ്യാർ

വോളിബോൾ ആവേശത്തിലാണ് കേരളം. ഒരുപതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ ദേശീയ സീനിയർ വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കേരളം കിരീടം വീണ്ടെ...



വോളിബോൾ ആവേശത്തിലാണ് കേരളം. ഒരുപതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ ദേശീയ സീനിയർ വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കേരളം കിരീടം വീണ്ടെടുത്തിരിക്കുന്നു. പത്താണ്ട് നീണ്ട റെയിൽവേയുടെ കുതിപ്പിന് തടയിട്ടാണ് കേരള വനിതകൾ പുതുചരിത്രം കുറിച്ചത്. ഇതിന് പിന്നാലെയാണ് പ്രോ വോളിബോൾ ലീഗിന് നാടൊരുങ്ങുന്നത്. പ്രഥമ പ്രോ വോളിബോൾ ലീഗിൽ കേരളത്തിൻറെ അഭിമാനമുയർത്താൻ കാലിക്കറ്റ് ഹീറോസും തയ്യാറായിക്കഴിഞ്ഞു.

കോഴിക്കോട് ആസ്ഥാനമായ ബീക്കൺ ഇൻഫോടെക്കിന് കീഴിലുള്ള ബീക്കൺ സ്പോർട്സിൻറെ വോളിബോൾ ടീമാണ് കാലിക്കറ്റ് ഹീറോസ്. കേരള വനിതകൾ ദേശീയ ചാമ്പ്യൻഷിപ്പിൽ വിജയാരവം മുഴക്കിയതിന് പിന്നാലെ പ്രോ വോളിബോൾ ലീഗിനായി കാലിക്കറ്റ് ഹീറോസും തയ്യാറായിക്കഴിഞ്ഞു. കാലിക്കറ്റ് ഹീറോസ് ആരാധകരുടെ കൂട്ടായ്മ ഞായറാഴ്ച കോഴിക്കോട് നടന്നു. ഇന്ത്യയുടെ മുൻതാരവും കാലിക്കറ്റ് ഹീറോസ് കോച്ചുമായ കിഷോർ കുമാർ, ടീമംഗങ്ങളായ സി കെ രതീഷ്, അജിത് ലാൽ, കേരള ക്യാപ്റ്റൻ ഫാത്തിമ റുക്സാന, ടീം ഉടമകളായ പി ടി സഫീർ, ടി കെ ജഷീർ,  വി കെ ഷംനാസ് , വോളിബോൾ കോച്ച് നാസർ തുടങ്ങിയവർ ചടങ്ങിന് ആവേശം പകർന്നു.

കേരളത്തെ കിരീടത്തിലേക്ക് നയിച്ച ഫാത്തിമ റുക്സാനയെ ആദരിച്ച ചടങ്ങിൽ ടീമിൻറെ ജഴ്സി താരങ്ങളായ രതീഷും അജിത് ലാലും ചേർന്ന് പുറത്തിറക്കി. കാലിക്കറ്റ് ഫീറോസിൻറെ കൊടി അനാവരണം ചെയ്തത് ഫാത്തിമ റുക്സാനയായിരുന്നു. ടീമിൻറെ ആരാധകക്കൂട്ടത്തിന്  ചെമ്പട എന്നാണ് പേരിട്ടിരിക്കുന്നത്. താരങ്ങളും പരിശീലകരും കളിക്കാരും ആരാധകരും ചുവന്ന ജഴ്സിയിൽ ചടങ്ങിൽ ഒത്തുചേർന്നപ്പോൾ അക്ഷരാർത്ഥത്തിൽ ചെങ്കോട്ടയാവുകയായിരുന്നു കോഴിക്കോട്. ടീമിനെ അവേശക്കൊടുമുടി കയറ്റാൻ മുദ്രാവാക്യങ്ങളും തയ്യാറായിക്കഴിഞ്ഞു.

പ്രോ വോളിബോൾ ലീഗിൽ കാലിക്കറ്റ് ഹീറോസ് താരങ്ങൾക്കൊപ്പം ആരാധകക്കൂട്ടായ്മയായ ചെമ്പടയും ശ്രദ്ധേയമാവുമെന്നുറപ്പ്.  കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സാണ് കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ ടീം. ഫെബ്രുവരി രണ്ടു മുതൽ കൊച്ചിയിലും ചെന്നൈയിലുമായി നടക്കുന്ന ലീഗിൽ ആകെ  ആറ് ടീമുകളാണുള്ളത് അഹമ്മദാബാദ് ഡിഫൻഡേഴ്സ്, ചെന്നൈ സ്പാര്‍ട്ടന്‍സ്, യു മുംബ വോളി, ഹൈദരാബാദ് ബ്ലാക്ക് ഹാക്ക്‌സ് എന്നിവരാണ് മറ്റ് ടീമുകൾ.

കാലിക്കറ്റ് ഹീറോസിൻറെ പരിശീലന ക്യാമ്പ് ഈമാസം പതിനഞ്ചിന് കോഴിക്കോട് തുടങ്ങുമെന്ന് ബീക്കൻ സ്പോർട്സ് മാനേജിംഗ് ഡയറക്ടർ പി ടി സഫീർ  സ്പോർട്സ് ഗ്ലോബിനോട് പറഞ്ഞു. ടീമിൽ പന്ത്രണ്ട് താരങ്ങളാണുളളത്.  ഇന്ത്യൻതാരം ജെറോം വിനീതാണ് ഐക്കൺ താരം. രതീഷ് , അജിത് ലാൽ എന്നിവർ മലയാളികളുടെ അഭിമാനമാവും.

ഇന്ത്യൻ ബ്ലോക്കർ കാർത്തിക്, തമിഴ് നാട് ബ്ലോക്കർ എൽ മനോജ്, റെയിൽവേ സെറ്റർ വിപുൽ കുമാർ, സർവീസസിൻറെ നവീൻ കുമാർ, ജിത്തു ഇരുപത്തിയൊന്ന് വയസ്സിൽ താഴയുള്ളവരായി ഹരിയാനയുടെ ഗഗൻ കുമാർ, തമിഴ് നാടിൻറെ സഞ്ജയത് എന്നിവരാണ് ടീമിലുള്ളത്. അമേരിക്കൻ ദേശീയതാരം പോൾ ലോട്ട്മാൻ, കോംഗോ താരം ഇലൌനി എന്നിവരാണ് വിദേശ താരങ്ങൾ. ഇരുവരും ഈമാസം ഇരുപത്തിയഞ്ചിന് ടീമിനൊപ്പം ചേരും.


Tags: Kerala , ISL , I-League, Pro Volleyball League, Kochi Blue Spikers, Calicut Heroes, Beacon Group,, Muthoot Fincorp Ltd

COMMENTS


Name

Badminton,5,Cricket,29,Football,268,Other Sports,41,SG Special,120,Sports,144,Tennis,7,Volleyball,3,
ltr
item
Sports Globe: പ്രോ വോളിബോൾ ലീഗിനൊരുങ്ങി കാലിക്കറ്റ് ഹീറോസ്; ജഴ്സിയും ഫ്ലാഗും പുറത്തിറക്കി, ആവേശം പകരാൻ ചെമ്പടയും തയ്യാർ
പ്രോ വോളിബോൾ ലീഗിനൊരുങ്ങി കാലിക്കറ്റ് ഹീറോസ്; ജഴ്സിയും ഫ്ലാഗും പുറത്തിറക്കി, ആവേശം പകരാൻ ചെമ്പടയും തയ്യാർ
https://2.bp.blogspot.com/-NoAvbXpAYLo/XDt3wuYB8VI/AAAAAAAABZg/uRLlgZxk1BsKBm2t0G4XnZrKsNgFaoDVQCLcBGAs/s640/calicut%2Bheroes%2B%25282%2529.jpeg
https://2.bp.blogspot.com/-NoAvbXpAYLo/XDt3wuYB8VI/AAAAAAAABZg/uRLlgZxk1BsKBm2t0G4XnZrKsNgFaoDVQCLcBGAs/s72-c/calicut%2Bheroes%2B%25282%2529.jpeg
Sports Globe
http://www.sportsglobe.in/2019/01/calicut-heroes-ready-for-pro-volley.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2019/01/calicut-heroes-ready-for-pro-volley.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy