ഫുട്ബോൾ അലഖ്പൂര ഗ്രാമത്തിൻറെ സ്വപ്നങ്ങൾ മാറ്റുമ്പോൾ

നിർമ്മൽ ഖാൻ ഓർമ്മവച്ച നാൾ മുതൽ പന്ത് തട്ടുന്നുണ്ട്, കാണുന്നുണ്ട്. എന്നിട്ടും ഫുട്‍ബോൾ കളിക്കുന്ന വനിതകളെ ആദ്യമായി കാണുന്നത് 1998ലാണ്. പര...

നിർമ്മൽ ഖാൻ
ഓർമ്മവച്ച നാൾ മുതൽ പന്ത് തട്ടുന്നുണ്ട്, കാണുന്നുണ്ട്. എന്നിട്ടും ഫുട്‍ബോൾ കളിക്കുന്ന വനിതകളെ ആദ്യമായി കാണുന്നത് 1998ലാണ്. പരിശീലനത്തിനായി വൈപ്പിനിലെ ഗാരിഞ്ചാസിലേക്ക് പോകുമ്പോഴായിരുന്നു ആ കാഴ്ച. പതിവ്  പരിശീലനത്തിന് തയ്യാറെടുക്കുമ്പോൾ ദേ വരുന്നു പന്തുതട്ടുന്ന പെൺപട.
ജോസി ചേട്ടന്റെ സംസാരത്തിൽ നിന്ന് കേരള ടീമാണെന്ന് മനസ്സിലായി.

നിർമ്മൽ ഖാൻ
സീലാൻഡ് ജോസി അഥവാ ജോസി ചേട്ടൻ എന്നുള്ളത് ഞങ്ങളുടെ പരിശീലകനായിരുന്നു. കുറെ കഴിഞ്ഞപ്പോൾ സംസ്ഥാന വനിതാ ടീമിന്റെ മുഖ്യ പരിശീലകനായ ബാലൻ സാറും എത്തി.ബാലൻ സാർ കൊച്ചിൻ പോർട്ടിന്റെ പരിശീലകനായിരുന്നു. അവർക്കെതിരെയായിരുന്നു അന്നത്തെ പരിശീലന മത്സരം. ആ കൂട്ടത്തിലെ ഓർമ വരുന്ന പേര്  സംസ്ഥാന താരമായിരുന്ന ടെറിയെ മാത്രമാണ്.

പരിശീലന മത്സരം തുടങ്ങി ആദ്യമൊക്കെ ഒരു വല്ലായ്മായിരുന്നു കളിക്കാൻ. കാരണം ഇടിച്ചു പൊളിച്ചു മുന്നോട്ടുപോകാൻ കഴിയുന്നില്ല. കുറച്ചു കഴിഞ്ഞു അവരുടെ കളികളുടെ രീതി മാറി. ശരിക്കും ഞങ്ങളുടെ ടീമിന് ഭീഷണിയാകുന്ന കളി. കളിയുടെ അവസാനം ഞങ്ങൾ ജയിച്ചെങ്കിലും അവരുടെ പ്രകടനത്തിൽ ശരിക്കും അഭിമാനം തോന്നി. ബാലൻ സാറിനോട് ആദ്യമായി തോന്നിയ ബഹുമാനം.ഓരോ വനിതാ താരങ്ങളും ഒന്നിനൊന്നു മികച്ചതായിരുന്നു. .ബെന്റില ഡിക്കോത്തയുടെ കളി കണ്ടവർക്ക് ആ സമയത്തുണ്ടായിരുന്ന കേരള ടീമിനെ കുറിച്ച് സംശയം വരാൻ സാധ്യതയില്ല.

ഇന്ന് വനിതാ ടീമുകളുടെ ഒരുക്കങ്ങൾ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി നല്ല രീതിയിൽ നടക്കുന്നുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത് പോലെ പെൺകുട്ടികൾക്കായി അക്കാദമികൾ തുടങ്ങിയിട്ടുമുണ്ട്.സാഫ് ഫുട്‍ബോളിലെ ഇന്ത്യൻ പെൺകുട്ടികളുടെ പ്രകടനം കണ്ടവർക്കറിയാം ഇവരുടെ നിലവാരം.മികച്ച നിലവാരം പുലർത്തുന്ന കുറെയേറെ താരങ്ങളെ പല അക്കാദമികളിൽ നിന്നും കിട്ടിയിട്ടുണ്ട്. അതിലൊന്നാണ് അലഖ്പുര എഫ് സി. സഞ്ജു യാദവ് എന്ന ഇന്ത്യൻ താരത്തെ സംഭാവന ചെയ്ത ടീം.

2008ലാണ് അലഖ്പുര എഫ് സിയുടെ തുടക്കം. ഗോവർദ്ധൻ എന്ന കായിക അദ്ധ്യാപകനായിരുന്നു ക്ലബിന് പിന്നിൽ. ആൺകുട്ടികളെ പരിശീലിപ്പിക്കുന്ന സമയത്താണ് കുറച്ചു പെൺകുട്ടികൾ അദ്ദേഹത്തെ സമീപിച്ചത്.  "അവർക്കും ഫുട്‍ബോൾ കളിക്കണം".  ഗോവർദ്ധൻ അവരുടെ ആവശ്യം നിരാകരിച്ചു. കാരണം ഹരിയാനയിലെ അലഖ്പുര എന്ന കൊച്ചു ഗ്രാമത്തിന് അതൊന്നും ശീലമില്ല.  പെൺകുട്ടികൾ വീട്ടിൽ നിന്നുപോലും ഇറങ്ങാൻ മടിക്കുന്ന സമയത്തായിരുന്നു ഈ ആവശ്യം.

പെൺ കുട്ടികൾ പിന്മാറാൻ ഒരുക്കമായിരുന്നില്ല. അവർ  മാസങ്ങളോളം പിന്നാലെ നടന്നു. പതിനെട്ടു മാസങ്ങൾക്കു ശേഷം ഗോവർദ്ധൻ പെൺകുട്ടികൾക്ക് പരിശീലനം കൊടുക്കാൻ തുടങ്ങി. അത്ഭുതപ്പെടുത്തുന്നതായിരുന്നു പെൺകുട്ടികളുടെ കാൽപ്പന്ത് കളി.  ആദ്യ വർഷം അന്തർജില്ലാ മത്സരങ്ങളിൽ സ്കൂൾ ടീമിനെ ഇറക്കിയായിരുന്നു ആദ്യ പരീക്ഷണം.  ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. എന്നാൽ ചിട്ടയായ പരിശീലനത്തിലൂടെ  അടുത്ത വർഷം ആ കിരീടം കുട്ടികൾ സ്വന്തമാക്കി. അലഖ്പുര എഫ് സിയുടെ ആദ്യ കിരീട നേട്ടം.

കുറച്ചു നാൾ പന്ത് തട്ടി നടന്ന അനുഭവ സമ്പത്തുള്ള ഗോവർദ്ധൻ സാങ്കേതിക കാര്യങ്ങളിൽ പിന്നോട്ട് പോയെങ്കിലും കഠിനാദ്ധ്വാനത്തിലൂടെ വിജയം നേടാമെന്ന് ആ കുട്ടികളെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു.  ഇതോടെ പരിശീലനത്തിന് എത്തുന്നവരുടെ എണ്ണംകൂടി. താൽപര്യമുണ്ടായിട്ടും വീട്ടുക്കാർ കളിക്കാൻ അനുവദിക്കാത്ത പെൺകുട്ടികളുടെ വീട്ടിലേക്കു ഗോവർദ്ധൻ സ്വന്തം മകളോടൊപ്പം ചെന്ന് കാര്യങ്ങൾ വിശദമായി പറഞ്ഞു കൊടുത്തു.  കുറച്ചു ദിവസങ്ങൾക്കു ശേഷം ഇതെല്ലാം ഫലം കണ്ടു തുടങ്ങി.

ഇന്ന് കഥ മാറി.രണ്ടു നേരങ്ങളിലായി നൂറിലധികം പെൺകുട്ടികൾ ഇവിടെ പന്ത് തട്ടുന്നു.രാവിലെ അഞ്ചരയ്ക്കും, വൈകിട്ട് നാലരയ്ക്കുമാണ് പരിശീലനം. ഇപ്പോഴിത് ഗോവർദ്ധന്റെ അക്കാഡമിയല്ല. അലഖ്പുര എന്ന കൊച്ചു ഗ്രാം നെഞ്ചോടു ചേർത്ത അക്കാഡമിയാണ്. അക്കാഡമിയുടെ ദൈനംദിന ചെലവ് നടക്കുന്നത് ഗ്രാമ മുഖ്യൻ ഉൾപ്പെടുന്ന  നാട്ടുകാരുടെ സഹായത്തോടെയാണ്. സംസ്ഥാന ടീമിലേക്കും,ദേശീയ ടീമിലേക്കും ഇന്ന് ഇവിടെ നിന്ന് കുട്ടികൾ ധാരാളമായി പോകുന്നു. സി ലൈസൻസുള്ള സോണിക ബിജാരികയാണ് മുഖ്യപരിശീലക.  ഹരിയാനയ്ക്കായി കളിച്ച താരമാണ്  മുപ്പത്തിയേഴുകാരിയായ സോണിക.
സോണിക ബിജാരിക
ഇപ്പോൾ ഈ കൊച്ചു ഗ്രാമത്തിന്റെ അഭിമാനമാണ് അലഖ്പുര എഫ് സി.  കഴിഞ്ഞ വർഷം ഒൻപത് സംസ്ഥാന താരങ്ങളെ സംഭാവന ചെയ്യാൻ ടീമിന് കഴിഞ്ഞു. 2014,2016, വർഷങ്ങളിലെ സുബ്രതോ കപ്പ് നേട്ടം അലഖ്പുര എഫ് സിയെ കൂടുതൽ ശ്രദ്ധേയരാക്കി. ഇന്ന് ഓരോ കുടുംബവും നാടാകെയും അഭിമാനം കൊള്ളുകയാണ് സ്വന്തം ടീമിനെയോർത്ത്.

COMMENTS


Name

Badminton,5,Cricket,28,Football,252,Other Sports,40,SG Special,114,Sports,129,Tennis,6,Volleyball,3,
ltr
item
Sports Globe: ഫുട്ബോൾ അലഖ്പൂര ഗ്രാമത്തിൻറെ സ്വപ്നങ്ങൾ മാറ്റുമ്പോൾ
ഫുട്ബോൾ അലഖ്പൂര ഗ്രാമത്തിൻറെ സ്വപ്നങ്ങൾ മാറ്റുമ്പോൾ
https://2.bp.blogspot.com/-5zh0BFyhMek/XFPNpEpP59I/AAAAAAAABeA/6PvIjORCAGY7SsbYt8e1nQmGrhyuvsMlQCLcBGAs/s640/Alakhpura%2BFC2.jpg
https://2.bp.blogspot.com/-5zh0BFyhMek/XFPNpEpP59I/AAAAAAAABeA/6PvIjORCAGY7SsbYt8e1nQmGrhyuvsMlQCLcBGAs/s72-c/Alakhpura%2BFC2.jpg
Sports Globe
http://www.sportsglobe.in/2019/01/blog-post.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2019/01/blog-post.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy