ജാഫർ ഖാൻ ജനുവരി 14, തിങ്കളാഴ്ച നടക്കുന്ന ഇന്ത്യ - ബഹ്റൈൻ, യു എ ഇ -തായ്ലൻഡ് മത്സര ഫലങ്ങളാണ് ഗ്രൂപ്പ് എ യിൽ നിന്ന് അടുത്ത റൗണ്ടിലേക്കുള്...
ജാഫർ ഖാൻ
ജനുവരി 14, തിങ്കളാഴ്ച നടക്കുന്ന ഇന്ത്യ - ബഹ്റൈൻ, യു എ ഇ -തായ്ലൻഡ് മത്സര ഫലങ്ങളാണ് ഗ്രൂപ്പ് എ യിൽ നിന്ന് അടുത്ത റൗണ്ടിലേക്കുള്ള ടീമുകളെ നിശ്ചയിക്കുക. ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി എന്നിവയിലെ അവസ്ഥ പരിഗണിച്ചാൽ ഗ്രൂപ്പ് എ യിൽ നിന്ന് ആദ്യ മൂന്ന് സ്ഥാനക്കാർ രണ്ടാം റൗണ്ടിലേക്ക് പ്രവേശിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ ബഹ്റൈനെതിരെ ഒരു സമനില പോലും ഇന്ത്യക്ക് മുന്നോട്ടുള്ള വഴിതുറക്കും.
ഇന്ത്യ ബഹ്റൈനെ തോൽപ്പിക്കുകയും യു എ ഇ -തായ്ലൻഡ് മത്സരം സമനിലയിലാവുകയും ചെയ്താൽ. ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരാവും. അങ്ങിനെ വന്നാൽ പ്രീ ക്വർട്ടറിൽ ഫിലിപ്പൈൻസ്, കിർഗിസ്ഥാൻ, വിയറ്റ്നാം, യമൻ, ലബനോൻ, നോർത്ത് കൊറിയ ടീമുകളിൽ ഒന്നാവും ഇന്ത്യയുടെ എതിരാളികൾ.
ഇന്ത്യ - ബഹ്റൈൻ മത്സരം സമനിലയിൽ അവസാനിക്കുകയും യു എ ഇ തായ്ലാൻഡിനെ തോൽപ്പിക്കുകയും ചെയ്താൽ ( യു എ ഇ -തായ്ലൻഡ് മത്സരം സമനിലയിൽ ആയാലും - ഗോൾ ആവറേജ് ) നാല് പോയന്റുമായി ഇന്ത്യ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരാവും. അത്തരമൊരവസരത്തിൽ അടുത്ത റൗണ്ടിൽ നൂറുശതമാനം ഉറപ്പായും ഇന്ത്യക്ക് നേരിടേണ്ടി വരിക സൗത്ത് കൊറിയ, ചൈന ടീമുകളിൽ ഒന്നിനെയാവും.
ബഹ്റൈനെതിരെ സമനില നേടി (യു എ ഇ -തായ്ലൻഡ് മത്സരഫലം എന്തുതന്നെ ആയാലും- തായ്ലൻഡ് ജയിച്ചാൽ പോലും) മൂന്നാം സ്ഥാനക്കാരായി ഇന്ത്യക്ക് അടുത്ത റൗണ്ടിലേക്ക് പോകാം. അപ്പോൾ ജോർദാൻ, ചൈന, സൗത്ത് കൊറിയ ടീമുകളിൽ ഒന്നാവും നമ്മെ അവിടെ കാത്തിരിക്കുക.
ഇന്ത്യയും തായ്ലൻഡും തോൽക്കുകയാണെങ്കിൽ ( തായ്ലൻഡ് തോൽക്കുന്നതിനേക്കാൾ ചെറിയ മാർജിനിൽ ഇന്ത്യ തോറ്റാൽ - രണ്ടിൽ കൂടുതൽ ഗോൾ വഴങ്ങരുത് ) വളരെ വിദൂര സാധ്യത അപ്പോഴും ബാക്കി കിടക്കും. മറ്റു ഗ്രൂപ്പുകളിൽ നിന്നുള്ള ദയ ഉണ്ടാവണം.
തായ്ലൻഡ് യു എ ഇയെയും ബഹ്റൈൻ ഇന്ത്യയെയും തോൽപ്പിച്ചാൽ നമ്മുടെ ടീം അടുത്ത റൗണ്ട് കാണാതെ പുറത്താകും. തായ്ലൻഡ്- യു എ ഇ മത്സരം സമനിലയിലാവുകയും ഇന്ത്യ ബഹ്റൈനോട് തോറ്റാലും നമുക്ക് പുറത്തേക്ക് വഴി തെളിയും
ചുരുക്കിപ്പറഞ്ഞാൽ ഒരു സമനില നമ്മെ അടുത്ത റൗണ്ടിലെത്തിക്കും, ഉറപ്പ്.

COMMENTS