നമ്മുടെ ക്ലബുകളെ ശ്വാസം മുട്ടിച്ച് കൊല്ലുന്ന കേരള ഫുട്ബോൾ അസോസിയേഷൻ

നിർമൽ ഖാൻ ഏഷ്യൻ കപ്പിൽ കളിയഴകിൻറെ അത്ഭുതച്ചെപ്പ് തുറന്ന് ഇന്ത്യൻ ഫുട്ബോൾ ടീം ആരാധകരുടെ മനസ് കവർന്നു മുന്നേറുകയാണ്. ശുഭ പ്രതീക്ഷയാണ് സുനി...

നിർമൽ ഖാൻ
ഏഷ്യൻ കപ്പിൽ കളിയഴകിൻറെ അത്ഭുതച്ചെപ്പ് തുറന്ന് ഇന്ത്യൻ ഫുട്ബോൾ ടീം ആരാധകരുടെ മനസ് കവർന്നു മുന്നേറുകയാണ്. ശുഭ പ്രതീക്ഷയാണ് സുനിൽ ഛേത്രിയും കൂട്ടരും നമുക്ക് തരുന്ന സന്ദേശവും. ഇന്ത്യൻ ഫുട്ബോൾ ഒരു പാട് മാറിയെന്നും ആരെയും നമ്മൾ ഭയപ്പെടുന്നില്ലെന്നും  ബ്ലൂ  ടൈഗേഴ്സ് കാണിച്ചു തരികയും ചെയ്തു. ആദ്യ മത്സരത്തിൽ തായിലാൻഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് ഇന്ത്യൻ ടീം ഫുട്ബോൾ ആരാധകരെ കോരിത്തരിപ്പിച്ചത്.ഭാഗ്യക്കേട് കൊണ്ട് മാത്രം രണ്ടാം  മത്സര ഫലം എതിരായി. എന്നിട്ടും നമ്മൾ രണ്ടാം റൌണ്ട് സ്വപ്‍നം കാണുകയാണ്. ബഹ്‌റിനെ കീഴടക്കി ഇന്ത്യരണ്ടാം റൗണ്ട് കളിക്കുമെന്നും നമ്മൾ ആരാധകർ വിശ്വസിക്കുന്നു.

നിർമൽ ഖാൻ
ഇന്ത്യൻ ഫുട്ബോൾ അതിൻറെ ഉഗ്ര രൂപം പ്രാപിച്ചു എന്നുള്ളതിന്റെ തെളിവൊക്കെ തന്നെയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. പക്ഷെ ഈ മാറ്റമൊന്നും കേരള ഫുട്ബോൾ അസോസിയേഷൻ കണ്ട മട്ടില്ല . കേരള പ്രീമിയർ ലീഗ് അനിശ്‌ചിത കാലത്തേക്ക് നിർത്തിയാണ് കെ എഫ് എ ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. കേരള പ്രീമിയർ ലീഗിൽ മുണ്ടു മുറുക്കി ഉടുത്തു ഇറങ്ങിയ ക്ളബ്ബുകളെ അക്ഷരാർത്ഥത്തിൽ ഈ തീരുമാനം വലച്ചിരിക്കുന്നു. അസമയത്തു കിട്ടിയ ഈ ഷോക്ക് പല കേരള പ്രീമിയർ ലീഗ് ടീമുകയുടെയും നടുവ് ഒടിക്കുമെന്നു സാരം.

സന്തോഷ് ട്രോഫി കിരീടധാരണത്തിനു ശേഷം ടീമിന്റെ ടീമിന്റെ പുതിയ പരിശീലന ചുമതല ഏറ്റെടുക്കാൻ പല പ്രമുഖ പരിശീലകരും വിമുഖത കാണിച്ചു എന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത്. ഇതിനു ശേഷമാണ് എസ് ബി ഐയുടെ പരിശീലകനും  ഇന്ത്യയുടെ മുൻതാരവുമായിരുന്ന വി പി ഷാജി മുന്നോട്ടു വന്നതെന്നും പരസ്യമായ രഹസ്യമാണ്. ഈ വർഷത്തെ സന്തോഷ് ട്രോഫി പരിശീലന ക്യാമ്പ് പുരോഗമിക്കുകയാണ്.  സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിൽ നിന്ന്  തിരഞ്ഞെടുത്ത ഒരുപറ്റം മിടുക്കരായ താരങ്ങളുമായിട്ടാണ്  ക്യാമ്പ് പുരോഗമിക്കുന്നത്. അപ്പോഴാണ് തലപ്പത്തുള്ള ആർക്കോ തോന്നുന്നത് കേരള പ്രീമിയർ ലീഗിലെ മികച്ച താരങ്ങളെയും കൂടി ഈ പരിശീലന കളരിയിൽ ഉൾപെടുത്താമെന്ന്. അതോടെ മുന്നും പിന്നും നോക്കാതെ കേരള പ്രീമിയർ ലീഗ് അനിശ്ചിത കാലത്തേക്ക് നിർത്തി വെക്കുകയായിരുന്നു.

മറ്റു സംസ്ഥാനങ്ങൾ സന്തോഷ് ട്രോഫി  നേരം പോക്കായി കാണുമ്പോഴാണ് ഇതാണ് വലിയ സംഭവം  എന്നുപറഞ്ഞു കെ എഫ് എ നടക്കുന്നത്. സന്തോഷ് ട്രോഫിയെ ചെറുതാക്കി കാണിക്കുകയല്ല. അതിലൂടെ ഒരു താരത്തിനെയും നമ്മുക്ക് പുതുതായി കണ്ടെത്താനോ വളർത്താനോ പറ്റുന്നില്ല എന്നതാണ് സത്യം. കഴിഞ്ഞ സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിലെ  എത്ര കളിക്കാർ ഇന്ന് ഐ   ലീഗിലും, ഇന്ത്യൻ സൂപ്പർ ലീഗിലും കളിക്കുന്നുണ്ട് ?. കേരളത്തിലെ പ്രമുഖ ക്ലബിന്റെ പരിശീലകൻ പറഞ്ഞ ഒരു വാചകം കൂടി കടമെടുക്കുകയാണ്. "സന്തോഷ് ട്രോഫി കളിച്ച ഒരാളെ പോലും എനിക്ക് എൻറെ ടീമിൽ എടുക്കാൻ തോന്നിയിട്ടില്ല.കാരണം നിലവാരമില്ലായ്‌മ തന്നെ''.

കേരള പ്രീമിയർ ലീഗിൽ കളിക്കുന്ന ഓരോ ടീമുകളെയും എടുത്താൽ നമുക്ക് ഒരു കാര്യം മനസിലാകും. വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും പുതിയ താരങ്ങൾക്ക് അവസരംനൽകാനാണ് ഓരോ ടീമുകളുടെയും ഉടമകളും കൂട്ടായ്മകളും ശ്രമിക്കുന്നത്. കേരള പ്രീമിയർ ലീഗ് കളിക്കുന്ന ഓരോ ടീമിനും അഞ്ചു മുതൽ ആറു ലക്ഷം വരെ ഈ കാലയളവിൽ ചെലവ് വരുന്നുണ്ട്. കളിക്കാരുടെ വേതനം,താമസം, ഭക്ഷണം, ഗ്രൗണ്ട് വാടക എന്നീയിനങ്ങളിൽ തന്നെയാണ് ഓരോ ക്ളബ്ബിനും വലിയചെലവ് വരുന്നത്. ഇത്രയും തുകയോ അല്ലെങ്കിൽ ഇതിനു മുകളിലുള്ള തുകയോ ചെലവാക്കിയാലും ജേതാക്കൾക്ക് കിട്ടുന്നത് രണ്ടു ലക്ഷം രൂപ മാത്രമാണ്.  നികുതി കഴിഞ്ഞു കൈയിൽ കിട്ടുന്നതോ ഒന്നര ലക്ഷം രൂപയോളവും.
കുറ്റം പറയരുതല്ലോ കേരള ഫുട്ബോൾ അസോസോയിയേഷൻ ഓരോ ക്ലബ്ബിനും അഞ്ചു പന്തുകൾ വീതം കൊടുക്കുന്നുണ്ട്. ക്ലിയറൻസ് സെയിൽ കിട്ടിയ കോസ്‌ക്കോയുടെ പന്തുകളാണിത്. പ്രീമിയർ ലീഗിലെ ഒരു ക്ലബിന്റെ പരിശീലകൻ പറയുന്നത് ഇങ്ങിനെ-" നല്ല ഉഗ്രൻ പന്താണ് അവർ തരുന്നത്.മൂന്നാമത്തെ അടിക്ക് പന്തിന്റെ സ്റ്റിച്ചുകൾ നിലവിളി തുടങ്ങും. ചില സ്റ്റിച്ചുകൾ ഇറങ്ങി ഓടും''.
2018 ലെ കേരള പ്രീമിയർ ലീഗ് ഒക്ടോബറിൽ തുടങ്ങുമെന്നാണ് ആദ്യം അസോസിയേഷൻ അറിയിച്ചത്. ഉടനെ എല്ലാ ക്ലബ്ബ്കളും പരിശീലനം തുടങ്ങി. അതും യുദ്ധകാലാടിസ്ഥാനത്തിൽ. ഇതിൽ ആവേശം പൂണ്ട അസോസിയേഷൻ  ലീഗ് നവംബറിലേക്ക് മാറ്റി. ക്ലബുകൾ പതറിയില്ല. പരിശീലനം മുറയ്ക്ക് നടന്നു. വീണ്ടും അസോസിയേഷന് വെളിപാട് ഉണ്ടാകുന്നു, ലീഗ് ഡിസംബറിൽ നടത്താമെന്ന്.അതാകുമ്പോൾ അന്തരീക്ഷം കുറച്ചു കൂടി തണുക്കുമെന്ന് അസോസിയേഷൻ ചിന്തിച്ചു. ഇതിന്  അവരെ കുറ്റം പറയാൻ പറ്റില്ല. അങ്ങനെ ഡിസംബറും കഴിഞ്ഞ് കെ പി എൽ  ജനുവരിയിൽ തുടങ്ങി കേരള ഫുട്ബോൾ അസോസിയേഷൻ ഇന്ത്യൻ ഫുട്ബോളിന് മാതൃകയായി.

അസോസിയേഷന് തോന്നുമ്പോൾ തിയ്യതികൾ മാറ്റാം.കാരണം വളരെ എളുപ്പമുള്ള ജോലിയാണിത്. എന്നാൽ കേരള പ്രീമിയർ ലീഗ് കളിക്കുന്ന ടീമുകൾക്ക് ഇത് ഒന്നാന്തരം പ്രഹരമാണ്.  ലീഗ് ഇങ്ങനെ അനിശ്ചിതമായി നീണ്ടു പോയാൽ ഇവർക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യത നിസാരമല്ല. അനിശ്ചിത കാല മാറ്റിവെക്കലോടെ ടീമുകൾ എല്ലാം നട്ടം തിരിഞ്ഞ അവസ്ഥയാണ്. പല വിദേശ താരങ്ങളെയും കൊണ്ടുവന്നിരിക്കുന്ന ക്ലബ്ബ്കൾ ശരിക്കും വലഞ്ഞു. എത്ര നാൾ ഇവരെ കേരളത്തിൽ പിടിച്ചു നിർത്തും എന്നുള്ളതും ഇവരുടെ മുന്നിലെ വലിയ ചോദ്യമാണ്.

ഇടയ്ക്കുവച്ച് നിർത്താനായിരുന്നെങ്കിൽ എന്തിനാണ് കേരള ഫുട്ബോൾ അസോസിയേഷൻ ഇത്ര തിരക്കിട്ടു ഈ പ്രീമിയർ ലീഗ് തുടങ്ങിയത്. വ്യക്തമായ ടൂർണമെൻറ് കലണ്ടറോ ദീർഘവീക്ഷണമോ പദ്ധതികളോ ഇല്ലാതെ കേരള ഫുട്ബോൾ അസോസിയേഷൻ ഫുട്‍ബോളിനെ വളർത്തുകയാണ്. ഒരു സീസണിലെ കലണ്ടർ തയ്യാറാക്കാൻ എന്തിനാണ് ഇപ്പോഴും മടിക്കുന്നത്?. പലരും പറയാറുണ്ട്, ഫുട്ബോൾ അറിയുന്ന അല്ലെങ്കിൽ ഫുട്ബോൾ താരങ്ങൾ അസോസിയേഷൻറെ തലപ്പത്തു വന്നാൽ എല്ലാ പ്രശ്നത്തിനും പരിഹാരമുണ്ടാകുമെന്ന്. എന്നാൽ ഇന്ന് കെ എഫ് യുടെ  തലപ്പത്തുള്ളത് മുൻ ഫുട്ബോൾ താരം തന്നെയാണ് എന്നതാണ് ഏറ്റവും വലിയ ദുരന്തവും വേദനയും.

പ്രീമിയർ ലീഗിന് തയ്യാറെടുക്കുന്ന ഓരോ ടീമുകളും വ്യക്തമായ പദ്ധതികളുമായിട്ടാണ് മുന്നോട്ടുപോകുന്നത്. കളിക്കാരെ തിരഞ്ഞെടുക്കുന്നത് മുതൽ തുടങ്ങുന്നു ഇത്.  കേരളത്തിൽ നിന്നും, അന്യസംസ്ഥാനങ്ങളിൽ നിന്നും അത് പോലെ വിദേശങ്ങളിൽ നിന്ന് പോലും കളിക്കാരെ ഓരോ ക്ലബ്ബ്കളും കണ്ടെത്തുന്നു. മികച്ച പരിശീലകന്റെ കീഴിൽ ശാസ്ത്രീയമായി തയ്യറെടുക്കുന്നു. പരിശീലന മുറകളിൽ ഉള്ള കടുപ്പം മത്സരത്തിന് മുന്നേയുള്ള കുറച്ചു ദിവസം മുൻപ് കുറച്ചുകൊണ്ട് വരുന്നു. അങ്ങനെ വരുമ്പോൾ കളിക്കാർക്ക് ശാരീരികമായും മാനസികമായും കളിയെ സമീപിക്കാനും സാധിക്കുന്നു. ഇങ്ങനെയാണ് ഓരോ ക്ലബ്ബും  പ്രീമിയർ ലീഗിനെ സമീപിക്കുന്നത്.  കെ എഫ് എയ്ക്ക്  ഇതൊരു വഴിപാട് ആണെങ്കിൽ പങ്കെടുക്കുന്ന ക്ലബ്ബ്കൾക്കു ഇതൊരു ജീവന്മരണ പോരാട്ടമാണ്. ഇതൊക്കെ മനസിലാക്കാൻ സാമാന്യബോധം മാത്രം മതി.

ക്ലബ്ബ്കളെ കൂടി പരിഗണിക്കുന്നിടത്താണ്  ടീം വർക്ക്‌ ഉണ്ടാകുന്നത്. അല്ലാതെ ഒരു ക്ലബ്ബിനോട്‌ പോലും അഭിപ്രായം ചോദിക്കാതെ ഏകാധിപത്യ സ്വഭാവത്തോടെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഒരിക്കലും നല്ലതല്ല.  ക്ലബുകളും , ഇതിന്പണം മുടക്കുന്നരും ഉള്ളതുകൊണ്ടാണ്  ഈ പ്രീമിയർ ലീഗ് നടന്നു പോകുന്നതെന്നുള്ള കാര്യം മറക്കരുത്.  ലീഗ് മാറ്റി വെക്കാനുള്ള തീരുമാനം  ടീമുകളെ നടുക്കടലിൽ ഉപേക്ഷിച്ചതുപോലെയാണ്. നാളെ ഈ ടീമുകൾ ലീഗിൽ കളിക്കുന്നില്ല എന്ന് തീരുമാനിച്ചാലും നമ്മുക്ക് ക്ലബ്ബ് അധികൃതരെ കുറ്റം പറയാൻ പറ്റില്ല.

ഫുട്ബോൾ വളർത്തുക എന്നുള്ളത് പേപ്പറിൽ മാത്രമാക്കാൻ ഉള്ളതല്ല. മറിച്ച് വ്യക്തമായ പദ്ധതികളും അത് പോലെ നല്ല അഭിപ്രായങ്ങളും അധികൃതർ സ്വീകരിക്കേണ്ടതുണ്ട്. ഇന്ത്യയിലെ ഏറ്റവും നല്ല  "ഗ്രാസ് റൂട്ട് പദ്ധതിക്കുള്ള" പുരസ്കാരം ലഭിച്ച കേരള ഫുട്ബോൾ അസോസിയേഷൻ ഭരിക്കുന്നത് കഴിവ് കെട്ട ആളുകളൊന്നുമല്ല. മിടുക്കർ തന്നെയാണ്. പക്ഷെ ആ മിടുക്ക് വേണ്ട വിധത്തിൽ ഉപയോഗിക്കുന്നില്ല എന്നതാണ് സത്യം.  പ്രീമിയർ ലീഗിൽ നിന്ന് രണ്ടോ മൂന്നോ കളിക്കാരെ സന്തോഷ് ട്രോഫി ടീമിലേക്ക് എടുക്കാനാണ്  ഈ അതിസാഹസം എന്നോർക്കുമ്പോഴാണ് സങ്കടവും നിരാശയും.  ക്ലബ്ബ്കളുടെ നഷ്ടത്തെക്കുറിച്ച് കൂടി കെ എഫ് എ ബോധാവാന്മാരാകണം. പണം ഇറക്കുന്നവർ മടിച്ചാൽ ഈ ക്ലബുകൾ നാളെ ഉണ്ടാകണമെന്നില്ല. ക്ളബ്ബുകൾ ഇല്ലെങ്കിൽ നമ്മുടെ പുതിയ തലമുറയെ എങ്ങനെ വളർത്തിയെടുക്കും.

കെ എഫ് എയുടെ തലപ്പത്തിരുന്ന് മറ്റ് 'കളികൾ' നടത്തുന്നവർ ഇന്ത്യൻ എക്സ്പ്രസ് നടത്തുന്ന ഗോൾ ഇൻറർ കൊളീജിയറ്റ് ടൂർണമെൻറ് ഇടയ്ക്കെങ്കിലും കാണുന്നത് നല്ലതാണ്. (അവരൊക്കെ ഇങ്ങനെയൊരു ടൂർണമെൻറ് നടക്കുന്നുണ്ടോ എന്നറിയില്ല).കാരണം ഒരു ടൂർണ്ണമെന്റ് എങ്ങനെ  ഗംഭീരമായി നടത്താം എന്നതിന് ഉദാഹരണമാണിത്.

പ്രീമിയർ ലീഗ് താരങ്ങളെ സന്തോഷ് ട്രോഫി പരിശീലന ക്യാമ്പിൽ ഉൾപെടുത്താൻ വേണ്ടിയാണത്രേ കെ പി എൽ നിർത്തിവച്ചിരിക്കുന്നത്.  പക്ഷേ നടക്കുന്നത് മറ്റുചിലതാണ്. കെ എഫ് എ  ക്ഷണിച്ച കേരള ബ്ളാസ്റ്റാർസിന്റെ ഒരു പ്രീമിയർ ലീഗ്   താരം  ക്യാമ്പിൽ ഇതുവരെ എത്തിയിട്ടില്ല.   ഈ പ്രൊഫഷണൽ ക്ലബ് ഇതുവരെ ആ താരത്തിനെ പരിശീലന ക്യാമ്പിലേക്ക് വിട്ടു കൊടുത്തിട്ടില്ല.എന്തിനു കോളേജിൽ  പരീക്ഷ എഴുതാൻ  പോയ  കളിക്കാരന് വരെ "പിഴ"ഈടാക്കുന്ന നാടായി മാറുകയാണ് നമ്മുടെ കേരളം. അതേക്കുറിച്ച് വിശദമായി അടുത്ത ലക്കത്തിൽ

COMMENTS


Name

Badminton,5,Cricket,29,Football,274,Other Sports,41,SG Special,123,Sports,148,Tennis,7,Volleyball,3,
ltr
item
Sports Globe: നമ്മുടെ ക്ലബുകളെ ശ്വാസം മുട്ടിച്ച് കൊല്ലുന്ന കേരള ഫുട്ബോൾ അസോസിയേഷൻ
നമ്മുടെ ക്ലബുകളെ ശ്വാസം മുട്ടിച്ച് കൊല്ലുന്ന കേരള ഫുട്ബോൾ അസോസിയേഷൻ
https://3.bp.blogspot.com/-lguxasEDf5o/XDpQcPR1WFI/AAAAAAAABY4/lIQTp_Pl_OY5PGsGX2xzRx6cG_39AmkDACLcBGAs/s640/sports%2Bglobe.jpg
https://3.bp.blogspot.com/-lguxasEDf5o/XDpQcPR1WFI/AAAAAAAABY4/lIQTp_Pl_OY5PGsGX2xzRx6cG_39AmkDACLcBGAs/s72-c/sports%2Bglobe.jpg
Sports Globe
http://www.sportsglobe.in/2019/01/article-on-kpl-by-nirmal-khan.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2019/01/article-on-kpl-by-nirmal-khan.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy