ഫൈസൽ കൈപ്പത്തൊടി ഇന്ഡസ്ട്രികളില് പ്രൊഡക്റ്റ് / ടെക്നികല്‍ ക്വാളിറ്റി ഉറപ്പ് വരുത്തുന്ന പ്രധാന തിയറികളിലൊന്നാണ്. 'ലോകനിലവാരമുള്ള ഫ...
ഫൈസൽ കൈപ്പത്തൊടി
ഇന്ഡസ്ട്രികളില് പ്രൊഡക്റ്റ് / ടെക്നികല്‍ ക്വാളിറ്റി ഉറപ്പ് വരുത്തുന്ന പ്രധാന തിയറികളിലൊന്നാണ്. 'ലോകനിലവാരമുള്ള ഫുട്ബോള്‍' എന്ന ഒരു പ്രൊഡക്റ്റ് തലത്തിലേക്ക് ഇന്ത്യന്‍ ഫുട്ബോള്‍ പിച്ച വെക്കുന്നതാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. Its really kind an industrialisation . തെറ്റുകള്‍ തിരുത്തി തിരുത്തി മാറുകയാണ് നമ്മള്, മുന്നേറാൻ ഇനിയുമേറെയുണ്ട് താനും.
പണ്ട് തമാശരൂപേണ നമ്മള് കളിയാക്കാറുള്ളത് തൊണ്ണൂറ് മിനിറ്റ് ഓടാനുള്ള ജീവനുണ്ടാവട്ടെ , എന്നിട്ട് നോക്കാം ഗോള്‍ എന്നായിരുന്നു. പക്ഷെ ഇന്ന് കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. 1-1ന് പിരിഞ്ഞ് രണ്ടാം പകുതിയിലേക്ക് വന്ന ഇന്ത്യന്‍ ടീമിന്റെ ശരീരഭാഷ നോക്കിയാലറിയാം ആ ജയിക്കാനുള്ള ത്വര.
റണ്ണപ്പുകളിലെ ഫ്രഷ്നെസ്സ് യൂറോപ്യന്‍ ടീമുകളെ വെല്ലുന്ന തരത്തില്‍, കൗമാരം പിടിവിടാത്ത അനിരുദ്ധ് ഥാപ്പയിലൊക്കെ കണ്ട ആക്സിലറേഷനും ആത്മവിശ്വാസവും, പ്രായം ബാധിക്കാത്ത ഡീഞ്ഞോ സ്റ്റൈലന്‍ ഫിനിഷുമായി വരുന്ന ജേജെ. അത്ഭുതപ്പെടുത്തിയത് ആഷിഖ് ഫോര്‍വേഡ് ആയി രൂപം മാറിയതിലാണ്, രണ്ട് ഗോളിന് വഴിയൊരിക്കിയ വേഗതയും ഗെയിം ഇന്റലിജന്‍സും. ഉയര്‍ന്ന ലോഫ്റ്റഡ് ബോളിനെ എതിര്‍താരങ്ങളുടെ ചലഞ്ചില്‍ നിന്ന് മാറിടം കൊണ്ട് ഛേത്രിക്ക് കാല് പാകത്തിന് സെറ്റ് ചെയ്ത് കൊടുക്കുന്നതൊക്കെ കളത്തില്‍ ചവിട്ടിയുറച്ച് നില്ക്കുന്ന മനസ്സാന്നിധ്യത്തിന്റെ ഉപോൽപന്നമാണ്.
എതിര്‍ടീമിന്റെ ഡിഫന്‍സീവ് തേഡില്‍ പോയി ഹൈപ്രെസ് കളിക്കാന്‍ ത്രാണിയുണ്ടാക്കിയ കോണ്സ്റ്റന്റൈന് തിയറികള്‍ക്ക് കയ്യടികള്‍. തളര്‍ച്ചയില്ലാത്ത 90മിനുട്ടുകള്‍ സാധ്യമാക്കിയ മലയാളിയായ ടീം ഫിസിയോ ഡോ. ജിജി ജോര്‍ജിന് ഒരായിരം പൂച്ചെണ്ടുകള്‍. കാര്യമായി പരീക്ഷിക്കപ്പെട്ടില്ലെങ്കിലും കടുംക്കട്ടിയുള്ള പ്രതിരോധഭിത്തി തീര്‍ത്ത മുണ്ടേപ്പാലത്തെ ചേറില്‍ രാകിമിനുക്കിയ പ്രതിഭ അനസും ഒരേയൊരു ജിങ്കനും.
തുടക്കം മാത്രമാണെന്ന, ഒരൊറ്റ കളിയേ കഴിഞ്ഞുള്ളൂ എന്ന ബോധ്യമുണ്ട്. 2010 ദക്ഷിണാഫ്രിക്ക വേള്‍ഡ് കപ്പില്‍ ഘാനയെന്ന കൊച്ചുരാജ്യത്തെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിച്ച മിലോവെന് റയോവെക് ചിട്ടപ്പെടുത്തിയ തായ്ലന്റിനെ 4 -1ന് തകര്‍ത്തു എന്നത് ആത്മവിശ്വാസം പരകകോടിയിലാക്കുന്നതാണ്.
ഇനി മുന്നില്‍ യു എ ഇയും അതിവേഗഫുട്ബോളിന്റെ വക്താക്കളായ ബഹ്റിനുമുണ്ട്.. ഈ വിജയതൃഷ്ണ നിലനില്‍ക്കണം. ഒരുദിവസത്തിന്റെ ഫ്ലൂക്കല്ല ഈ വിജയമെന്നത് അരക്കിട്ടുറപ്പിക്കണം. 1964-ല്‍ ചുനി ഗോസ്വാമി മൂന്നാമത്തെ ഗോളും അടിച്ച് ജയിച്ചതില്‍ നിന്നുപോയ 55വര്‍ഷത്തിന്റെ വിജയമില്ലാചരിത്രം ഒരൊറ്റ ജയം കൊണ്ട് തിരുത്തിയതില്‍ കുരുങ്ങിക്കിടക്കേണ്ടതല്ല മുന്നോട്ടുള്ള യാത്ര.

COMMENTS