ഫൈസൽ കൈപ്പത്തൊടി '' ഞാനിപ്പോൾ നിൽക്കുന്ന മൂന്നാം നിലയില്‍നിന്ന് താഴേക്ക് ചാടാന്‍ ഈ നിമിഷം പെപ് ആവശ്യപ്പെട്ടാൽ, അത് നിഷേധിക്കാനുള...
'' ഞാനിപ്പോൾ നിൽക്കുന്ന മൂന്നാം നിലയില്‍നിന്ന് താഴേക്ക് ചാടാന്‍ ഈ നിമിഷം പെപ് ആവശ്യപ്പെട്ടാൽ, അത് നിഷേധിക്കാനുള്ള ചെറിയ സാധ്യത പോലുമില്ല. കാരണം പെപ് അതാവശ്യപ്പെടുന്നതിന് കൃത്യമായ കാരണമുണ്ടാകും, ഫലമുണ്ടാവും ''- 2008-12കാലയളവില്‍ സാധ്യമായതെല്ലാം നേടിയ ബാഴ്സലോണക്കാലത്തെ തന്റെ കോച്ചിനെപ്പറ്റി ബ്രസീലിയന്‍ പ്രതിരോധനിരക്കാരന്‍ ഡാനി ആല്‍വെസ് പറഞ്ഞതാണിത്. കളിമികവിൻറെ ഉന്നതിയിലുള്ള ലോകോത്തരതാരങ്ങളെ ഒരു കോച്ച് പ്രചോദിപ്പിക്കുന്നത് എങ്ങനെയെന്ന് ഡാനിയുടെ വാക്കുകളില്‍നിന്ന് വായിച്ചെടുക്കാം.
ഫൈസൽ കൈപ്പത്തൊടി |
ഉത്തരം ലളിതം. കളിക്കാരെ പ്രചോദിപ്പിക്കുക. ഇതുമാത്രമായിരുന്നു പെപ്പിൻറെയും സോൾഷെയറുടെയും വിജയമന്ത്രം / തന്ത്രം. ഇതിൻറെ ഫലമാണ് യുണൈറ്റഡിൽ ഇപ്പോൾ കാണുന്നത്. പ്രതിഭാ ധാരാളിത്തമുണ്ടായിട്ടും മുന്നോട്ട് പോവാനാവാത്ത പോഗ്ബയുമൊക്കെ ഗോളുകളും അസിസ്റ്റുകളുമായി കളം നിറയുന്നു. തൊട്ടതെല്ലാം പിഴച്ചിരുന്ന ഡേവിഡ് ഡി ഹിയ കൈകാല്‍ വിവേചനങ്ങളില്ലാതെ ഗോള്‍പോസ്റ്റിന് മുമ്പില്‍ വന്മതില് തീര്‍ക്കുന്നു. യുണൈറ്റഡിന് തോൽവി അറിയാത്ത ദിനങ്ങളും.
കുറിയ പാസ്സുകളിലൂടെ കളിമെനയുന്ന ക്രൈഫ് മുതലിങ്ങോട്ട് പെപ്, സാറി അടക്കമുള്ളവരുടെ നിരയിലെപ്പോഴും , ഒരുകളത്തിലും നില്‍ക്കാതെ, ഒരു ജ്യാമിതീയരൂപങ്ങള്ക്കും വഴിപ്പെടാത്ത ഗമനവേഗമുള്ള ഒന്നോരണ്ടോ പേര് കാണും. എത്ര കൃത്യമായ ചട്ടക്കൂടുണ്ടെങ്കിലും ഗ്രൗണ്ടില്‍ സ്വതന്ത്രപ്രതലങ്ങള് തേടി പന്തുമായും അല്ലാതെയും അവര്‍ ചലിച്ചു കൊണ്ടേയിരിക്കും. മെസ്സിയും ഡേവിഡ് സില്‍വയും ഹസാര്‍ഡുമെല്ലാം അത്തരം സ്വാതന്ത്ര്യം കളത്തില്‍ വിനിയോഗിക്കുന്നവരു അനുഭവിക്കുന്നവരാണ്. അതിലൂടെ അവര്‍ തരുന്നത് പരീശീലകൻറെയോ സഹതാരങ്ങളുടെയോ ചിന്തയിൽപ്പോലും വിരിയാത്ത മത്സരഫലങ്ങളും.
പരിശീലിപ്പിക്കുക എന്നത്, പ്രത്യേകിച്ച് ഫുട്ബോളിൽ , ഓരോ കളിക്കാരനിലെയും പ്രതിഭയെ വലിച്ച് പുറത്തിട്ട് പാറിപ്പറക്കാന്‍ പാകമാക്കുന്ന ഉദ്ദീപന മാര്ഗ്ഗമാവുന്നിടത്താണ് അതൊരു തത്വചിന്തയായി മാറുന്നത്.കാൽപ്പന്ത് കളിക്കളത്തിലെ പതിനൊന്നുപേരെ നെഞ്ചോടുചേർക്കുന്ന ശതകോടികൾ അടുത്തെങ്ങും ഇങ്ങനെ ഇന്ത്യൻ ഫുട്ബോളിനായി കാത്തിരുന്നിട്ടുണ്ടാവില്ല. ബഹ്റൈനെതിരെ ഏഷ്യൻ കപ്പിൽ ഇന്ത്യ പോരിനിറങ്ങുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ചന്തത്തിലും ആധിപത്യത്തിലും അത്ര സംതൃപ്തമല്ലാത്ത കളിയുടെ വക്താവായ സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് എന്ന കോച്ച് തന്റെ കളിക്കാരിലുണര്ത്തുന്ന പ്രചോദനപരതകള് കൊണ്ടാണ്, ഛേത്രിയും ആഷിഖും അനിരുദ്ധും ഉദാന്തയുമെല്ലാം രാജ്യത്തിന് അവനവന്റെ നൂറുശതമാനം നല്കാന് വിസില്‍ കാത്ത് നില്ക്കുന്ന മനസ്സാന്നിധ്യത്തിലേക്ക് വളര്‍ന്നതുകൊണ്ടാണ്.
ഇന്ത്യ 2011ല്‍ ബഹ്റൈനോട് തോല്‍ക്കുന്നത് 5-2നാണ്. അസാധ്യമായൊരു ലോങ് റേഞ്ചറില്‍ ഗോൾപോസ്റ്റ് കുലുക്കിയ റെനഡി സിംഗ് കമന്ററി ബോക്സിലും ആ റീബൗണ്ട് തലകൊണ്ട് ഗോള്‍വര കടത്തിയ ഛേത്രി ക്യാപ്റ്റന്റെ ആം ബാന്റണിഞ്ഞ് കളത്തിലും ഉണ്ടാവും. അതേ വേദിയുടെ വെള്ളവരകള്ക്കുള്ളില് തിരിച്ചു കൊടുക്കലിന്റെ, പ്രതികാരത്തിന്റെ പുളിമധുരം നുണയാന്‍ പ്രര്‍ത്ഥനകളോടെ നമ്മളും. അന്തരീക്ഷത്തില്‍ ഇന്ത്യയുടെ കാല്പന്തുകളിചരിത്രത്തിലെ ഏറ്റവും വലിയ നേട്ടത്തില്‍ ടീമംഗമായിരുന്ന മുഹമ്മദ് സുല്‍ഫിഖറുദ്ദീന്‍ എന്ന ഹൈദരാബാദ് ഫുട്ബോള്‍ നൈസാമിന്റെ ജനാസയില്‍ മണ്ണു ചേരുന്നതിന്റെ മന്ത്രണങ്ങളും.
COMMENTS