അനസിന് ആരാധകന്റെ കുറിപ്പ്

സമീർ പിലാക്കൽ  എഴുതുന്നു പ്രിയ അനസ്... ഇത്ര പെട്ടന്ന് തിരിച്ചു നടക്കാനെങ്കിൽ ഞങ്ങളെ  സ്വപ്‌നങ്ങളിലേക്ക് കൂടെ കൂട്ടിയത്  എന്തിനാണ്... ഞങ...

സമീർ പിലാക്കൽ  എഴുതുന്നു

പ്രിയ അനസ്...
ഇത്ര പെട്ടന്ന് തിരിച്ചു നടക്കാനെങ്കിൽ ഞങ്ങളെ  സ്വപ്‌നങ്ങളിലേക്ക് കൂടെ കൂട്ടിയത്  എന്തിനാണ്...
ഞങ്ങൾ താലോലിച്ച ഫുട്ബോൾ സ്വപ്നങ്ങളെ വഴിയിലുപേക്ഷിച്ചു പോവാൻ മാത്രം നിങ്ങളെ നിര്ബന്ധിച്ചതെന്താണ്...
ഇന്ത്യൻ ഫുട്ബോൾ പുതിയ വേഗം കാണുമ്പോൾ നിങ്ങളതിന്റെ താളമാകുമെന്ന് കരുതിയവരാണ് ഞങ്ങൾ...


ഇനിയുമൊരുപാട് കാലം പച്ചപ്പുല്ലിൽ നീലജയ്‌സിയിൽ നിങ്ങൾ പാറിനടക്കുന്നത് സ്വപ്നം കണ്ടവർ...
നിങ്ങൾ പടുത്തുയർത്തിയ പ്രതിരോധത്തിന്റെ വേലികെട്ടുകൾക്ക് തുലനമാവാൻ ഇനി ഒരു അനസിനെ എന്നാണ് ഞങ്ങൾക്ക് കിട്ടുക...
കഴിഞ്ഞ മത്സരത്തിലും ഞമ്മളത് കണ്ടതല്ലേ...
മുണ്ടപ്പലത്തിന്റെ ചളിപുരണ്ട പാടങ്ങളിൽ നിന്നും ഇന്ത്യൻ ഫുട്ബോളിന്റെ നെറുകയിലെത്തുമ്പോൾ നീ അതിജീവിച്ച കയ്‌പേറിയ ജീവിതയാഥാർഥ്യങ്ങൾക്ക്പോലും പറയാൻ ബാക്കി വെച്ചത് പലതുമുണ്ടാവില്ലേ.. കൊണ്ടോട്ടിയിലെ വെറുമൊരു ഔട്ടോകാരനിൽ  നിന്നും ഇന്ത്യൻ ഫുട്ബാളിന്റെ പ്രതിരോധസൗന്ദര്യമായി നീ വളർന്നിട്ടുണ്ടെങ്കിൽ അത് കഠിനാധോനത്തിന്റെ കനൽ വഴികൾ താണ്ടിയാണെന്നത് ആർക്കാണറിയാത്തത്. നീണ്ട പതിനൊന്നു വർഷം പിടിച്ചുവെത്രെ ഇന്ത്യൻ ടീമിലെത്താൻ.


വൈകി വന്ന പ്രതിരോധവസന്തം ഇത്ര പെട്ടെന്ന് പെയ്തു തീരുമെന്ന് ആരാണ് കരുതിയിരിക്കുക..
ഫുട്ബോൾ ആനന്ദങ്ങൾക്ക് അകലങ്ങളിലെ ഫുട്ബോൾ വസന്തകൾക്ക് പിറകെ പോയപ്പോൾ നമ്മളിടങ്ങളിലെ ചെറു വസന്തകളിലേക്ക് ഞങ്ങളെ ആനയിച് ഞങ്ങളിലെ ഫുട്ബോൾ ആവേശത്തിന്റെ അതിർത്തി ഭേദിച്ചവരാണ് നിങ്ങൾ.


വൈകാരിക തീരുമാനമെടുക്കുമ്പോൾ ഹ്രദയം തകരുന്ന നിന്നെ സ്നേഹിക്കുന്ന നിന്റെ കളിയെ സ്നേഹിക്കുന്ന ചിലരിവിടെ ഉണ്ടെന്നോർക്കുക...ഓർക്കാപ്പുറത്തെ ഉറ്റവരുടെ വേർപാട് പോലെ വേദന നൽകുന്ന ഒന്ന്.
അവർക്ക് വേണ്ടിയെങ്കിലും തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു.ഇത്രയും നിലവിളികൾക്ക് കാതോർക്കാതിരിക്കാൻ ആ നിലവിളികൾക്കിടയിൽ  മനസ്സമാധാനത്തോടെ പുറത്തിരിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് തോന്നുന്നില്ല.ആ നീല കുപ്പായം ഫുട്ബോൾ കളിക്കാനറിയുന്ന ഏത് ഇന്ത്യക്കാരന്റെയും ഉൾതുടിപ്പല്ലേ.ആ ഉൾതുടിപ്പ് വീണ്ടും അദ്ദേഹത്തെ നീല ജയ്‌സിയിൽ പച്ചപ്പുല്ലിലെത്തിക്കുമെന്ന ശുഭ പ്രതീക്ഷയോടെ...

തന്ന മനോഹരനിമിഷങ്ങൾക്ക് നന്ദിയോടെ...
  ഒരു ഫുട്ബോൾ ആരാധകൻ



COMMENTS


Name

Badminton,5,Cricket,29,Football,271,Other Sports,41,SG Special,121,Sports,145,Tennis,7,Volleyball,3,
ltr
item
Sports Globe: അനസിന് ആരാധകന്റെ കുറിപ്പ്
അനസിന് ആരാധകന്റെ കുറിപ്പ്
https://2.bp.blogspot.com/-B_7z5i_HAhU/XD4T514--hI/AAAAAAAABT4/-U8KA03F7hozfL7QMAMcRtC1IXCbLPswwCLcBGAs/s640/anas-edathodika-afp.jpg
https://2.bp.blogspot.com/-B_7z5i_HAhU/XD4T514--hI/AAAAAAAABT4/-U8KA03F7hozfL7QMAMcRtC1IXCbLPswwCLcBGAs/s72-c/anas-edathodika-afp.jpg
Sports Globe
http://www.sportsglobe.in/2019/01/anas_15.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2019/01/anas_15.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy