തുടർ തോല്‍വികള്‍ക്ക് ഒടുവില്‍ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജയിംസിനെ പുറത്താക്കി. സീസണില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് നട...
തുടർ തോല്‍വികള്‍ക്ക് ഒടുവില്‍ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജയിംസിനെ പുറത്താക്കി. സീസണില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ജനുവരിയില്‍ രണ്ടാം ഊഴത്തിന് കൊച്ചിയിലെത്തിയ ഡേവിഡ് ജയിംസ് ഒന്നര വര്‍ഷത്തെ കരാര്‍ അവസാനിക്കേയാണ് നാട്ടിലേക്ക് മടങ്ങുന്നത്.
ഇന്ത്യന്‍ ടീമിന് ഏഷ്യാ കപ്പിൽ കളിക്കേണ്ടതിനാൽ ഐ എസ് എല്ലിന് ഒന്നരമാസത്തെ ഇടവേളയാണ്.ഇതില്‍ പുതിയ കോച്ചിനെ പിന്നീട് പ്രഖ്യാപിക്കും.
12 കളിയില്‍ ഒറ്റജയം മാത്രം നേടിയ ബ്ലാസ്റ്റേഴ്സ് ലീഗില്‍ എട്ടാം സ്ഥാനത്താണ്. അവസാന മത്സരത്തില്‍ ഒന്നിനെതിരെ ആറ് ഗോളിന് തോറ്റതോടെ
സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയിംസിനെ പുറത്താക്കിയത്.
റെനി മ്യൂളന്സ്റ്റീന് പകരം കഴിഞ്ഞ ജനുവരിയില്‍ മൂന്ന് വര്‍ഷ കരാറിലാണ് ജയിംസ് ബ്ലാസ്റ്റേഴ്സില്‍ എത്തിയത്. മ്യൂളന്സ്റ്റീനെയും പാതിവഴിയിലാണ് ബ്ലാസ്റ്റേഴ്സ് പുറത്താക്കിയത്. ഐ എസ് എല്ലിന്റെ ആദ്യ സീസണില്‍ ഡേവിഡ് ജയിംസ് ടീമിന്റെ കോച്ചും മാര്‍ക്വീ താരവുമായിരുന്നു.

COMMENTS