ബ്രഹത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ടീം. ഏറ്റവും മോശം വിദേശ കളിക്കാരുള്ള ടീം. ഇന്ത്യൻ സൂപ്പർ ലീഗിൻറെ അഞ്ചാം പതിപ്പിൽ നില...
ബ്രഹത്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ടീം. ഏറ്റവും മോശം വിദേശ കളിക്കാരുള്ള ടീം. ഇന്ത്യൻ സൂപ്പർ ലീഗിൻറെ അഞ്ചാം പതിപ്പിൽ നിലയില്ലാക്കയത്തിലേക്ക് വീണ കേരള ബ്ലാസ്റ്റേഴ്സിൻറെ വിശേഷണങ്ങളാണിത്. പ്ലേ ഓഫ് സ്വപ്നങ്ങൾ അവസാനിച്ചതോടെ തുടർച്ചയായ രണ്ടാം സീസണിലും ബ്ലാസ്റ്റേഴ്സ് കോച്ചിനെ പുറത്താക്കി. ഡേവിഡ് ജയിംസ് നാട്ടിലേക്ക് വണ്ടി കയറിയതിന് പിന്നാലെ ടീമിലെ പ്രമുഖതാരങ്ങളെയും ഒഴിവാക്കാനുള്ള പെടാപ്പാടിലാണ് ബ്ലാസ്റ്റേഴ്സ്.
എ ടി കെയെ അവരുടെ തട്ടകത്തിൽ തോൽപിച്ച് സീസൺ തുടങ്ങിയ ബ്ലാസ്റ്റേഴ്സ് നൽകിയത് വലിയ പ്രതീക്ഷകളായിരുന്നു. എന്നാൽ പിന്നീട് തൊട്ടതെല്ലാം പിഴച്ചു. കൈമുതൽ അഞ്ച് തോൽവിയും ആറു സമനിലയും മാത്രം . ഉള്ള താരങ്ങളെ വേണ്ടവിധം ഉപയോഗിക്കാൻ ഡേവിഡിന് കഴിഞ്ഞില്ല. ഓരോ കളിയിലും നാലും അഞ്ചും കളിക്കാരെ മാറ്റിയ ഡേവിഡിന് പന്ത്രണ്ട് കളികൾക്ക് ഒടുവിൽ കസേര ഒഴിയേണ്ടിവുന്നു, തലകുനിച്ച്. കഴിഞ്ഞ സീസണിൽ റെനി മ്യൂളൻസ്റ്റീൻ പാതിവഴിയിൽ മടങ്ങിയതിന് സമാനമായാണ് പകരക്കാരനായി എത്തിയ ഡേവിഡ് ജയിംസും മടങ്ങിയത്.
ജയിംസിന് പിന്നാലെ ക്യാപ്റ്റൻ സന്ദേശ് ജിംഗാൻ, സി കെ വിനീത്, അനസ് എടത്തൊടിക, ധീരജ് സിംഗ്, ഹാളിചരൺ നർസാരി, നവീൻകുമാർ തുടങ്ങിയവരെ ഒഴിവാക്കാനാണ് മാനേജ്മെൻറിൻറെ നീക്കം. കളിക്കാരുടെ ഏജൻറുമാരുമായി ബ്ലാസ്റ്റേഴ്സ് ഇക്കാര്യം സംസാരിച്ച് കഴിഞ്ഞു. വൻപ്രതിഫലമുള്ള താരങ്ങളെ ഒഴിവാക്കി ബാധ്യത കുറയ്ക്കുകയാണ് ലക്ഷ്യം. പകരം താരതമ്യേന പ്രതിഫലം കുറവുള്ള താരങ്ങളെ നോട്ടമിടുകയും ചെയ്യുന്നു. ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിലായിരിക്കും താരക്കൈമാറ്റം നടക്കുക. ഇതോടെ ഇന്ത്യയുടെ എ എഫ് സി കപ്പിന് ശേഷം ബ്ലാസ്റ്റേഴ്സിൽ ആരൊക്കെയുണ്ടാവുമെന്ന് കണ്ടറിയാം.
കഴിഞ്ഞ സീസൺ അവസാനം മറ്റ് ടീമുകളുടെ വലിയ ഓഫറുകൾ നിരസിച്ചാണ് ജിംഗാനും വിനീതും ബ്ലാസ്റ്റേഴ്സിൽ തുടർന്നത്. സ്വന്തം നാട്ടിൽ കളിക്കുകയെന്ന സ്വപ്നവുമായാണ് അനസ് ജംഷെഡ്പൂർ വിട്ട് കേരളത്തിലെത്തിയത്. എന്നാൽ അവരെയെല്ലാം അനായാസം കൈവിടുകയാണ്, അവരുടെ ആത്മാർഥതയെ ചോദ്യം ചെയ്യുകയാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ്. പ്രൊഫഷണൽ ഫുട്ബോളിൽ താരക്കൈമാറ്റം സാധാരണമാണെങ്കിലും ബ്ലാസ്റ്റേഴ്സ് ഈ കളിക്കാരോട് ചെയ്യുന്നത് വഞ്ചനയാണ്. എല്ലാ സീസണിലും ബ്ലാസ്റ്റേഴ്സിനായി കളിച്ച ഏകതാരമാണ് ജിംഗാൻ.
വിദേശ താരങ്ങളാണ് ഐ എസ് എല്ലിൽ കളിക്കുന്ന ഒൻപത് ടീമുകളുടെയും കരുത്ത്. ലോകമറിയുന്നവരല്ലെങ്കിലും ഇന്ത്യൻ സാഹചര്യത്തിൽ ഗോളടിക്കാൻ കഴിയുന്ന താരങ്ങളെയാണ് ബെംഗളൂരു എഫ് സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും ചെന്നൈയിനും എഫ് സി ഗോവയും പൂനെയുമെല്ലാം ടീമിലെത്തിച്ചത്. ഓരോ സീസണിലും വിദേശ താരങ്ങളുടെ കരുത്തിലായിരുന്നു എല്ലാ ടീമുകളുടെയും മുന്നേറ്റവും. എന്നാൽ ഇയാൻ ഹ്യൂമിനെയും സെഡ്രിക് ഹെംബെർട്ടിനെയും മാറ്റിനിർത്തിയാൽ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ച താരങ്ങളെല്ലാം മോശം. മൈക്കൽ ചോപ്ര, കാർലോസ് മർച്ചേന, ദിമിത്താർ ബെർബറ്റോവ് തുടങ്ങിയ വമ്പൻമാരെ ടീമിലെത്തിച്ച് കണ്ണിൽപ്പൊടിയിടാനാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് ശ്രമിച്ചത്. മാത്രമല്ല, അവരുടെയെല്ലാം കാലിലെ കളിവറ്റിയ കാര്യം അറിയാതെപോയത് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് മാത്രമായിരുന്നു. കളിക്കളത്തിൽ ഇതെല്ലാം കണ്ടത് ആരാധകർ മറക്കില്ല.
എങ്ങനെയും ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യമുള്ള ടീം മാനേജ്മെൻറ് തന്നെയാണ് യഥാർഥ കുറ്റക്കാർ. നല്ല കളിക്കാരെ ടീമിലെടുക്കാതെ ആരാധകരെ പറ്റിച്ച ടീം മാനേജ്മെൻറിന് അവരുടെ പരിശീലനത്തെക്കുറിച്ചും ധാരണയില്ലായിരുന്നു. കളിക്കളത്തിലെ പ്രകടനത്തെക്കാൾ മിക്കപ്പോഴും പ്രധാന്യം നൽകിയത് ഉദ്ഘാടനങ്ങൾക്കും ബോട്ട് സവാരിക്കും മറ്റ് പ്രമോഷണൽ പരിപാടികൾക്കുമായിരുന്നു. പലപ്പോഴും പരിശീലനം മുടക്കിയായിരുന്നു ടീമിൻറെ ഈ കോപ്രായങ്ങളെല്ലാം. ഇവയൊക്കെ കളിക്കളത്തിലുണ്ടാക്കിയ നഷ്ടമാണ് പോയിൻറ് പട്ടികയിൽ ഇത്തവണ കാണുന്നത്.
ടീമിൻറെ മാധ്യമ വിഭാഗമാണ് മറ്റൊരു തമാശ. ഫേസ്ബുക്കിൽ പിറന്നാൾ സന്ദേശങ്ങളും ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നുണ്ടെങ്കിലും കൃത്യമായ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകാൻ കഴിയുന്നില്ലെന്ന് മാത്രമല്ല പലപ്പോഴും ആശയക്കുഴപ്പമങ്ങൾ മാത്രമാണ് ഉണ്ടാവുന്നതെന്ന് മാധ്യമപ്രവർത്തകർ പറയുന്നു. ഐ എസ് എല്ലിൽ മീഡിയ മാനേജർ ഇല്ലാത്ത ഏക ടീം ബ്ലാസ്റ്റേഴ്സ് ആയിരിക്കും. ടീമിൻറെ പുറംപണി എല്ലാം മറ്റൊരു ഏജൻസിയെ ആണ് ഏൽപിച്ചിരിക്കുന്നത്. ഇവർ ടീമിലെ ഒരാളുമായി സംസാരിച്ച്, അത് കളിക്കാരനിലെത്തി തിരിച്ച് ഇതേവഴികളിലൂടെ മാധ്യമപ്രവർത്തകരുടെ അടുത്തെത്തുമ്പോൾ ഏറെ വൈകിയിട്ടുണ്ടാവും. മുൻനിശ്ചയിച്ച സമയത്തിന് അഭിമുഖം നൽകാൻ പരിശീലനം മുടക്കി പോകേണ്ടിവന്ന താരങ്ങളുണ്ട് ബ്ലാസ്റ്റേഴ്സിൽ.
പ്രൊഫഷണൽ ടീമെന്ന് അവകാശപ്പെടുന്ന ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറിന് ഇതൊന്നും ഇന്നുവരെ ഒരു പ്രശ്നമായി തോന്നിയിട്ടില്ല. ഏത് പൊട്ടടീമിനെ അണിനിരത്തിയാലും കാണികൾ ഒഴുകിയെത്തുമെന്ന അമിത ആത്മവിശ്വാസമായിരുന്നു കാരണം. തുടർതോൽവിയിലും സമനിലയിലും അവർ ടീമിന കൈവിട്ടില്ലെന്നത് മാനേജ്മെൻറിനെ അഹങ്കാരികളാക്കി. എവേ മത്സരങ്ങളിൽപ്പോളും ബ്ലാസ്റ്റേഴ്സ് ആരാധകർ ഗാലറിയിൽ നിറയുന്നത് പലപ്പോഴും കണ്ടു. കൊച്ചിയിലെ കഥയാവട്ടെ മഞ്ഞക്കടലായി ഇരമ്പുന്ന കാഴ്ച. ശരാശരി നാൽപതിനായിരംപേർ സ്റ്റേഡിയത്തിൽ ടീമിനായി ആരവം മുഴക്കി. എന്നിട്ടും കളിക്കാരോ, ടീം മാനേജ്മെൻറോ ഉണർന്നില്ല. പക്ഷേ, ആരാധകർക്ക് കാര്യങ്ങൾ ബോധ്യപ്പെട്ട് തുടങ്ങി. അവസാന മത്സരത്തിന് എണ്ണായിരത്തോളംപേർ മാത്രമാണ് സ്റ്റേയത്തിലെത്തിയത്. മാത്രമല്ല, ഇങ്ങനെപോയാൽ 800പേർപോലും സ്റ്റേഡിയത്തിൽ എത്തില്ലെന്ന് അവർ മുന്നറിയിപ്പും നൽകുന്നു.

COMMENTS