മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ചരിത്രജയം. ഇന്ത്യ 137 റൺസിന് ഓസ്ട്രേലിയയെ തോൽപിച്ചു. 399 റൺസ് പിന്തുടർന്ന ഓസീസ് 261 റൺസിന് പുറത്താ...
മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ചരിത്രജയം. ഇന്ത്യ 137 റൺസിന് ഓസ്ട്രേലിയയെ തോൽപിച്ചു. 399 റൺസ് പിന്തുടർന്ന ഓസീസ് 261 റൺസിന് പുറത്തായി. എട്ട് വിക്കറ്റിന് 258 റൺസ് എന്ന നിലയിൽ അവസാന ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസീസിന് മൂന്ന് റൺസ് കൂട്ടിച്ചേർക്കാനേ കഴിഞ്ഞുള്ളൂ. 63 റൺസെടുത്ത കമ്മിൻസിനെ ബുംറയും 7 റൺസെടുത്ത ലയണിനെ ഇശാന്ത് ശർമ്മയും പുറത്താക്കി. ഇതോടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി.
മെൽബൺ ക്രിക്കറ്റ് ഗ്രൌണ്ടിൽ 1981ന് ശേഷം ഇന്ത്യയുടെ ആദ്യ ജയമാണിത്. ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യയുടെ ആദ്യത്തെ ജയവും. ഓസ്ട്രേലിയയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ ആകെ ഏഴാമത്തെ വിജയംകൂടിയാണിത്.
മൂന്ന് വിക്കറ്റ് വീതം നേടിയ ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം നേടിയ മുഹമ്മദ് ഷമിയും ഇശാന്ത് ശർമ്മയുമാണ് ടീം ഇന്ത്യയുടെ പുതുവത്സരം ആഘോഷമാക്കിയത്. രണ്ട് ഇന്നിംഗ്സിലുമായി ഒൻപത് വിക്കറ്റ് വീഴ്ത്തിയ ബുംറയാണ് മാൻ ഓഫ് ദ മാച്ച്.

COMMENTS