ബൈച്ചുംഗ് ബൂട്ടിയ ഫുട്ബോൾ സ്കൂളിലെ പുതിയ ബാച്ചിലേക്ക് യുവതാരങ്ങളെ തിരഞ്ഞെടുക്കുന്നു. കേരളത്തിൽ നിന്നുള്ള കുട്ടികളുടെ സെലക്ഷൻ ട്രയൽസ് ഡിസം...
ബൈച്ചുംഗ് ബൂട്ടിയ ഫുട്ബോൾ സ്കൂളിലെ പുതിയ ബാച്ചിലേക്ക് യുവതാരങ്ങളെ തിരഞ്ഞെടുക്കുന്നു. കേരളത്തിൽ നിന്നുള്ള കുട്ടികളുടെ സെലക്ഷൻ ട്രയൽസ് ഡിസംബർ 11, 12, 13 തീയതികളിൽ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കും. പത്തിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ട്രയൽസിൽ പങ്കെടുക്കാം.
ഹരിയാനയിലെ ഗുഡ്ഗാവിലാണ് ബൈച്ചുംഗ് ബൂട്ടിയ ഫുട്ബോൾ സ്കൂൾ. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് രാജ്യാന്തര നിലവാരമുള്ള പരിശീലനവും വിദ്യാഭ്യാസവും സൗജന്യമാണ്. സെലക്ഷൻ ട്രയൽസിൽ തെരഞ്ഞെടുക്കപ്പെടാത്തവർക്ക് ഫീസ് നൽകിയും ബൂട്ടിയ ഫുട്ബോൾ സ്കൂളിൽ പ്രവേശനം നേടാൻ സൗകര്യമുണ്ട്.
ഏറ്റവും മികച്ച പ്രതിഭകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയൊട്ടാകെ സെലക്ഷൻ ട്രയൽസ് നടത്തിയാണ് ഫുട്ബോൾ സ്കൂളിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. രണ്ട് സന്പൂർണ ഫുട്ബോൾ മൈതാനങ്ങളും അത്യാധിനിക ജിമ്മും ഹോസ്റ്റലും ഉൾപ്പെട്ടതാണ് ബൈച്ചുംഗ് ബൂട്ടിയ ഫുട്ബോൾ സ്കൂൾ. ഇതിന് പുറമേ രാജ്യത്തെ പതിനാറ് നഗരങ്ങളിലും പരിശീലന കേന്ദ്രങ്ങളുണ്ട്. ഫുട്ബോളിനും വിദ്യാഭ്യാസത്തിനും ഒരുപോലെ ഊന്നൽ നൽക്കുന്നതും സവിശേഷതയാണ്.
എട്ടുവർഷത്തിനിടെ ബൈച്ചുംഗ് ബൂട്ടിയ ഫുട്ബോൾ സ്കൂളിലെ ആറ് താരങ്ങൾ ഇന്ത്യൻ ടീമിൽ ഇടംപിടിച്ചു. ഐലീഗിലും ഐ എസ് എല്ലിലും അവസരം കിട്ടിയത് 16 താരങ്ങൾക്കാണ്. ദേശീയ തലത്തിൽ നൂറ്റി അറുപതിലേറെ താരങ്ങളും ബൂട്ടണിഞ്ഞു.
ബൂട്ടിയ സ്കൂൾ ടീമുകൾ വരുന്ന സീസൺ മുതൽ സുബ്രതോ കപ്പ്, അണ്ടർ 13, 15 ഐ ലീഗുകളിലും മറ്റ് വിവിധ പ്രായവിഭാഗത്തിലുള്ള ടൂർണമെന്റുകളിലും കളിക്കും.
തൃക്കരിപ്പൂരിലെ ട്രയൽസിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 7907622851, 8951024410 നന്പറുകളിൽ വിളിക്കുക.

COMMENTS