അരിമ്പ്ര ജി.വി.എച്ച്.എസ്.സ്കൂളിലെ എൻ.അനു ദേശീയ ഭാരോദ്വഹനത്തിന് ഗ്വഹട്ടിയിലേക്ക്... മലപ്പുറം : അരിമ്പ്ര ജി.വി.എച്ച്.എസ്.സ്കൂളിലെ പ്ലസ് ...
മലപ്പുറം : അരിമ്പ്ര ജി.വി.എച്ച്.എസ്.സ്കൂളിലെ പ്ലസ് ടു ഹുമാനിറ്റീസ് വിദ്യാർത്ഥിനി എൻ.അനു തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ ഭാരദ്വഹന മത്സരങ്ങളിൽ നാൽപ്പത്തഞ്ച് കിലോ വിഭാഗത്തിൽ നിന്നും ദേശീയ സ്കൂൾ ഭാരദ്വഹന മത്സരത്തിന് യോഗ്യത നേടി.ഗ്വാഹട്ടിയിൽ നവംമ്പർ അവസാന വാരത്തിലാണ് ദേശീയ മത്സരം അരങ്ങേറുന്നത്. മലപ്പുറം ജില്ലയിൽ നിന്നും ഇക്കാലമത്രയും ഭാരദ്വാഹനത്തിന് ദേശീയ മത്സരങ്ങൾക്ക് യോഗ്യത നേടിയത് അപൂർവ്വം പെൺകുട്ടികൾ മാത്രമാണ്. അരിമ്പ്ര ജി.വി.എച്ച്.എസ്.സ്കൂൾ പി.ടി.എ.യും നാട്ടുകാരും ഈ കായിക പ്രതിഭയ്ക്ക് വീരോചിത യാത്രയപ്പിന് ഒരുങ്ങുകയാണ്. കരിപ്പൂർ കുമ്മിണപ്പറമ്പിലെ ചന്ദ്രൻ - ഗീത ദമ്പതികളുടെ പുത്രിയാണ് അനു.
COMMENTS