UEFA ലീഗ് A ഗ്രൂപ്പ് 1 മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ രണ്ടു ഗോളിന് പരാജയപ്പെടുത്തിയാണ് ഹോളണ്ട് അടുത്ത റൗണ്ടിലേക്കുള്ള പ്രതീക...
UEFA ലീഗ് A ഗ്രൂപ്പ് 1 മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ രണ്ടു ഗോളിന് പരാജയപ്പെടുത്തിയാണ് ഹോളണ്ട് അടുത്ത റൗണ്ടിലേക്കുള്ള പ്രതീക്ഷ വർദ്ധിപ്പിച്ചത്.
റോട്ടർഡാമിലെ ഫെയ്നൂഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹോളണ്ട് കളം നിറഞ്ഞാടുകയായിരുന്നു. നാൽപ്പത്തി നാലാം മിനിറ്റിൽ വൈനാൽഡമിലൂടെ ഫ്രാൻസ് അത് തെളിയിക്കുകയും ചെയ്തു.ഫ്രഞ്ച് ഗോൾ കീപ്പർ ലോറിസ് തടുത്തിട്ട പന്ത് വൈനാൽഡാം വലയിലേക്ക് നിഷ്പ്രായസം എത്തിച്ചു ഫ്രാൻസിന് ലീഡ് നേടി കൊടുക്കുകയായിരുന്നു.
ഫ്രഞ്ച് ഗോൾ കീപ്പർ ലോറീസും ഹോളണ്ടും നേർക്ക് നേർ ഉള്ള പോരാട്ടമായിരുന്നു രണ്ടാം പകുതിയിൽ കാണാൻ കഴിഞ്ഞത്.ഹോളണ്ട് ഗോൾ എന്ന് ഉറപ്പിച്ച നിരവധി അവസരങ്ങളാണ് ലോറിസ് തട്ടിയകറ്റിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ഡീപ്പെ പെനാൽറ്റി ഗോളിലൂടെ ഓറഞ്ച് പടയുടെ വിജയം ഉറപ്പിക്കുകയായിരുന്നു.
ഗ്രൂപ്പ് 1ൽ നാല് മത്സരങ്ങളിൽ നിന്നും ഏഴു പോയിന്റുമായി ഫ്രാൻസാണ് മുന്നിൽ. മൂന്നു മത്സരങ്ങളിൽ നിന്നും ആറു പോയിന്റുമായി ഹോളണ്ട് രണ്ടാം സ്ഥാനത്തുമുണ്ട്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ജർമനിയാണ് ഹോളണ്ടിന്റെ എതിരാളികൾ. ഈ മാസം പത്തൊൻപതിനാണ് മത്സരം. ഒരു പോയിന്റുമായി അവസാന സ്ഥാനത്താണ് ജർമനി.

COMMENTS