രാജസ്ഥാനിൽ നടന്ന ദേശീയ സീനിയർ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് മൂന്നാം സ്ഥാനം. കേരളം ലൂസേഴ്സ് ഫൈനലിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് മ...
രാജസ്ഥാനിൽ നടന്ന ദേശീയ സീനിയർ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് മൂന്നാം സ്ഥാനം. കേരളം ലൂസേഴ്സ് ഫൈനലിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് മേഘാലയയെ തോൽപിച്ചു.
കേരളത്തിനായി ബെബറ്റോ രണ്ടും ഹാഷിർ ഒരു ഗോളും നേടി. കേരളത്തിൻറെ വി ബിജോയ് ടൂർണമെൻറിലെ ഏറ്റവും മികച്ച ഡിഫൻഡറായി തിരഞ്ഞെടുക്കപ്പെട്ടു.
ബംഗാളിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപിച്ച് ചാമ്പ്യൻഷിപ്പിൽ പഞ്ചാബ് ചാമ്പ്യൻമാരായി. കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരായിരുന്നു കേരളം.
പി കെ അബ്ദുൽ വഹാബാണ് കേരളത്തിൻറെ പരിശീലകൻ. പി ആർ ഷഫീർ ടീം മാനേജരും.
Tags: National Schools Football, Kerala School Football Team

സെമിഫൈനലിൽ കേരളം പെനാൽറ്റി ഷൂട്ടൌട്ടിൽ ബംഗാളിനോട് തോൽക്കുകയായിരുന്നു. നിശ്ചിത സമയത്ത് ഇരുടീമും ഓരോ ഗോൾ വീതം നേടി. ഷൂട്ടൌട്ടിൽ മൂന്നിനെതിരെ നാല് ഗോളിനായിരുന്നു ബംഗാളിൻറെ ജയം.ഗ്രൂപ്പ് ഘട്ടത്തിൽ ലക്ഷദ്വീപ്, മണിപ്പൂർ, ചണ്ഡിഗഡ് ടീമുകളെ തോൽപിച്ച കേരളം പഞ്ചാബുമായി സമനില പാലിച്ചു പ്രീക്വാർട്ടറിൽ അരുണാചൽ പ്രദേശിനെയും ക്വാർട്ടറിൽ ഗുജറാത്തിനെയുമാണ് തോൽപിച്ചത്.
പി കെ അബ്ദുൽ വഹാബാണ് കേരളത്തിൻറെ പരിശീലകൻ. പി ആർ ഷഫീർ ടീം മാനേജരും.
Tags: National Schools Football, Kerala School Football Team
COMMENTS