രാജസ്ഥാനിൽ നടക്കുന്ന ദേശീയ സീനിയർ സ്കൂൾ ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ കേരളം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. കേരളം പ്രീക്വാർട്ടറിൽ ഒന്നിനെതിരെ അഞ...
രാജസ്ഥാനിൽ നടക്കുന്ന ദേശീയ സീനിയർ സ്കൂൾ ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ കേരളം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. കേരളം പ്രീക്വാർട്ടറിൽ ഒന്നിനെതിരെ അഞ്ച് ഗോളിന് അരുണാചൽ പ്രദേശിനെ തോൽപിച്ചു. ക്വാർട്ടറിൽ ഗുജറാത്താണ് കേരളത്തിൻറെ എതിരാളി.
എം ആദർശ്, ബെബറ്റോ, അപ്പുണ്ണി, ഷിജിൻ, ജേക്കബ് എന്നിവരാണ് കേരളത്തിനായി സ്കോർ ചെയ്തത്. ബെബറ്റോ കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ജേക്കബ് സ്കോർ ചെയ്യുന്നത്.
ഗ്രൂപ്പ് ഘട്ടത്തിൽ ലക്ഷദ്വീപ്, മണിപ്പൂർ, ചണ്ഡിഗഡ് ടീമുകളെ തോൽപിച്ച കേരളം പഞ്ചാബുമായി സമനില പാലിച്ചു. പി കെ അബ്ദുൽ വഹാബാണ് കേരളത്തിൻറെ പരിശീലകൻ.
COMMENTS