ആരാധകരും തിരിച്ചറിഞ്ഞു; ഡേവിഡ് ജയിംസ് ബ്ലാസ്റ്റേഴ്സിൽ നിങ്ങൾ ദുരന്തമാണ്

നിർമ്മൽ ഖാൻ ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്‍ബോൾ ടീം ഏതെന്ന് ചോദിച്ചാൽ  പലവിദേശ ടീമുകളുടെയും പേര് നമ്മുടെ മനസ്സിലേക്കെത്തും. എന്ന...

നിർമ്മൽ ഖാൻ
ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്‍ബോൾ ടീം ഏതെന്ന് ചോദിച്ചാൽ  പലവിദേശ ടീമുകളുടെയും പേര് നമ്മുടെ മനസ്സിലേക്കെത്തും. എന്നാൽ ഔദ്യോഗിക കണക്കനുസരിച്ച് മലയാളികളുടെ സ്വന്തം ടീമായ അല്ലെങ്കിൽ നമ്മൾ നെഞ്ചിലേറ്റിയ കേരള ബ്ളാസ്റ്റേഴ്സും ഈ പട്ടികയിൽ ഉൾപ്പെടും എന്നതാണ് വാസ്തവം. എന്നാൽ  ഇത്രയധികം ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്സിന് ആരാധകരോട് ഇതുവരെ നീതി പുലർത്താനായോ?. അഞ്ചാം സീസൺ കളിക്കുന്ന കേരള ബ്ളാസ്റ്റർസ് രണ്ടു ഫൈനൽ കളിച്ചു എന്നത് മറക്കുന്നില്ല.  ആ ഫൈനലുകൾ കളിക്കാനുള്ള യോഗ്യത ടീമിന് ഉണ്ടായിരുന്നുവോ എന്ന്  ഇപ്പോഴും ആരാധകർ സംശയിക്കുന്നു.

ഇതുവരെ ആറു പരിശീലകരെ കേരള ബ്ലാസ്റ്റേഴ്സ് പരീക്ഷിച്ചിട്ടുണ്ട്. പരിശീലകരുടെ നിര ഡേവിഡ് ജയിംസിൽ തുടങ്ങി ജയിംസിൽതന്നെ എത്തി നിൽക്കുന്നു.മാർക്ക്വീ താരവും കൂടെ പരിശീലക സ്ഥാനവുമായിരുന്നു ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സ്  അധികാരികൾ ജെജയിംസിന് നൽകിയത്.
രണ്ടാം സീസണിൽ ജയിംസിന് പകരം ഇംഗ്ലണ്ടിൽ നിന്നുള്ള പീറ്റർ ടെയ്‌ലർ എത്തി. നാല് മാസത്തിനുള്ളിൽ  ടെയ്‌ലറെ പുറത്താക്കി ട്രെവർ മോർഗനെ ടീമിന്റെ താൽക്കാലിക ചുമതല ഏൽപ്പിച്ചു.പിന്നെ പരിശീലകരുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു. ടെറി ഫിലാൻ, സ്റ്റീവ് കോപ്പൽ, റെനേ മ്യൂലെൻസ്റ്റീൻ അവസാനം  വീണ്ടും ജയിംസ് . ആരാധകൻ എന്ന നിലയിൽ ഒരു സീസൺ പോലും ഈ ടീം എന്നെ തൃപ്തിപ്പെടുത്തിയിട്ടില്ല. നല്ലൊരു മത്സരം പോലും ഈ അഞ്ചു സീസണിൽ കാണാൻ സാധിച്ചിട്ടില്ല എന്നതും വേദനിപ്പിക്കുന്ന ഒന്നാണ്.

പരിശീലകനാണോ ജയിംസ്?

ഗോൾ കീപ്പർ എന്ന നിലയിൽ തലയെടുപ്പുണ്ടെങ്കിലും പരിശീലനം ഡേവിഡ് ജയിംസിന് പറ്റിയ പണിയാണോ എന്ന് സംശയമുണ്ട്. സത്യത്തിൽ ജയിംസ് അല്ല ഇപ്പോൾ ടീമിനെ നയിക്കുന്നത്.  പ്രമുഖ സംവിധായകർക്ക് വേണ്ടി  സഹ സംവിധായകർ സിനിമ ചെയ്യുന്നത് പോലെയാണ് ബ്ലാസ്റ്റേഴ്സിൻറെ പലപ്പോഴും പല മത്സരങ്ങളിലും തോന്നിയത്. ഓർഡർ കൊടുക്കാൻ മുഖ്യ പരിശീലകനും കാര്യങ്ങൾ ഇതൊക്കെയാണ് എന്ന് പറഞ്ഞു മനസിലാക്കി കൊടുക്കാൻ സഹ പരിശീലകനും.  സഹ പരിശീലകനായ ഐസ്‌ലാന്‍കാരന്‍  ഹെർമൻ  ഹേഡ്ഡേർസൺ ആണ് ഇപ്പോൾ ടീമിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് പലപ്പോഴും തോന്നിപ്പോകുന്നു.ഏത്‌ മൽസരം ശ്രദ്ധിച്ചാലും  ടച്ച്‌ ലൈനിൽ നിന്ന് സംസാരിക്കുകയും, കളിക്കാരെ മാറ്റി ഇറക്കുന്നതും  ജയിംസ്‌ പുതിയതായി നിയമിച്ച സഹ പരിശീലകൻ ഹെർമൻ  ഹേഡ്ഡേർസൺ തന്നെയാണ് എന്ന്  മനസിലാകും. ഇത് ബ്ലാസ്റ്റേഴ്സ്  അധികാരികളുടെ അറിവോടെയാണോ എന്നറിയില്ല. മറ്റൊരു സഹപരിശീലകനായ താങ്ബോയ് സിംഗ്തോയെക്കുറിച്ച് പറയുന്നില്ല. അദ്ദേഹത്തിന് സ്വന്തം ജോലിയിൽ ഭയമുള്ളതുകൊണ്ടാകും ടീമിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാറില്ലത്രേ.

ടീം മോശമാണ് അല്ലെങ്കിൽ പ്രകടനം നിരാശാജനകമാണ് എന്നാണ് പൊതുവിലയിരുത്തൽ.   മറ്റൊരു പ്രധാനപ്പെട്ട കാര്യം കളിക്കാരുടെ ശാരീരിക ക്ഷമതയാണ്. സൂപ്പർ ലീഗിലെ ഏതു ടീമിനെ നോക്കിയാലും ബ്ലാസ്റ്റേഴ്സിന് എഴുപതു മിനിറ്റു കളിക്കാനുള്ള ശാരീരികക്ഷമതയേ ഉള്ളൂ എന്നതാണ് സത്യം. എഴുപതു മിനിറ്റു കഴിഞ്ഞാൽ നടക്കാൻ പോലും വയ്യാത്ത രീതിയിലേക്ക് കളിക്കാർ മാറുന്നു. അവസാന ഇരുപതു മിനിറ്റിൽ ഏറ്റവും കൂടുതൽ ഗോളുകൾ വഴങ്ങിയ ടീമും ബ്ലാസ്റ്റേഴ്സാണ്. ഇത് സംഭവിക്കുന്നത് ജയിസിൻറെ ശിക്ഷണ കാലത്താണെന്നതും ശ്രദ്ധേയം. പൊസിഷൻ കൃത്യമായി പാലിക്കാതെ പന്തിനു പിന്നാലെ ഓടുന്ന ബ്ലാസ്റ്റേഴ്സ് താരങ്ങൾ  ഇതിൻറെ വലിയ ഉദാഹരണം.

വിദേശ ലീഗുകളിൽ കളിക്കാർ മാറിയിറങ്ങുമ്പോൾ  അവർ സഞ്ചരിച്ച ദൂരംമടക്കമുള്ള വിവരങ്ങൾ  കിട്ടുമായിരുന്നു.  കേരള ടീമിൻറെ ഓരോ മത്സരത്തിലും ഓരോ കളിക്കാരും എത്ര ദൂരം ഓടി എന്നുള്ളത് അറിയാനുള്ള ശ്രമം എപ്പോഴും ഉണ്ടാക്കാറുണ്ട്. പ്രതിരോധ നിരയിലെ താരങ്ങൾ മാത്രമാണ് ശാരീരിക ക്ഷമത നിലനിർത്താൻ ശ്രമിച്ചിട്ടുള്ളത്.

'പരുക്ക'ൻ ബ്ലാസ്റ്റേഴ്സ്

താരങ്ങളുടെ പരിക്കാണ് ആരാധകരെ വലയ്ക്കുന്ന മറ്റൊരു പ്രെശ്നം.ടീം ഫിസിയോ, വർക്ക്‌ ഔട്ടുകൾ  എത്രത്തോളം പ്രൊഫഷനലും,ശാസ്ത്രീയവുമാണ് എന്നും സംശയമുണ്ട്.  കറേജ് പെക്കൂസന്റെ പരിക്കിനെപറ്റി ഇന്നുവരെ കൃത്യമായി ആർക്കുമറിയില്ല. ഗോവയ്ക്ക്‌ എതിരായ മൽസരത്തിൽ സ്ലാവിസ സ്റ്റൊയാനോവിച്ച്‌ പരിക്കേറ്റ്‌ ഇരുപത്തി അഞ്ചാമത്തെ  മിനിറ്റിൽ സബ്‌ ചെയ്യപ്പെട്ടു. ആ മൽസരം തുടക്കം മുതൽ അദ്ദേഹം  പരിക്കുമായാണു കളിക്കുന്നതെന്ന് കൊച്ചു കുട്ടികൾക്ക് വരെ മനസ്സിലാകും. സ്റ്റൊയാനോവിച്ചിൻറെ പരിക്കിനെക്കുറിച്ചും ആർക്കും അറിയില്ല.  സിറിൽ കാലിക്ക്‌ പരിശീലനത്തിടെ പരിക്കേറ്റു. ലാലീഗ വേൾഡിൽ മിന്നൽ പ്രകടനം നടത്തിയ സെന്റർ ബാക്ക്‌ ആയിരുന്നു കാലി, "ഹീ ഈസ്‌ നോട്ട്‌ ദി സേയിം എനി മോർ" എന്ത്‌ കൊണ്ട്‌ എന്നത്‌ ഇപ്പോഴും ദുരൂഹം.

കെസിറോൺ കിസീറ്റോയുടേ പരിക്കാണു നമുക്ക്‌ പ്രത്യക്ഷത്തിൽ കാണാനായത്. ഇത്  കളിക്കളത്തിലാണ് സംഭവിച്ചത്. പോസ്റ്റീരിയർ ഷോൾഡർ ഡിസ് ലൊക്കേഷനും  അത്‌ വഴി ലിഗമന്റ്‌ ടിയറും ആയിരുന്നു. ഇതിനു ശേഷം കിസീറ്റോയുടെ റിക്കവറി പൂർണ്ണമായും ശാസ്ത്രീയമായി ബ്ളാസ്റ്റാർസിന്  നടത്താനായോ എന്നതും പ്രസക്തമായ ഒരു ചോദ്യമായി അവശേഷിക്കുന്നു. എന്ത് പരിക്കാണ് കിസീറ്റോയെ ഇപ്പോഴും അലട്ടുന്നത് ?ബ്ലാസ്റ്റേഴ്സ്സ്  ടീം ഡോക്ടർ  എന്ത്‌ ചെയ്യുന്നു?? ആധുനിക പരിശീലകരെ  പോലെ ഒറ്റയ്ക്കല്ല ജയിംസും എത്തിയിട്ടുള്ളത്.  വിദഗ്ധ  സംഘം  തന്നെ കൂടെയുണ്ട് എന്നുറപ്പാണ്. യുവ രക്തത്തിന് പ്രാധാന്യമുള്ള  ഒരു പറ്റം കളിക്കാരാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. നമ്മുടെ അപേക്ഷിച്ച് മറ്റു ടീമുകളുടെ കളിക്കാർക്ക് ഗുരുതമായ പരിക്കുകൾ പ്രത്യക്ഷത്തിൽ കാണാനില്ല. ഉണ്ടെങ്കിൽ തന്നെ അതിനു കൃത്യമായി പരിഹാരിച്ചാണ് അവരെല്ലാം കളത്തിലേക്ക് തിരിച്ചു വരുന്നത്.

കളിക്കാരുടെ പൊസിഷൻ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ കോപ്പലിന്റെ കാലം മുതലേയുണ്ട്. ഹോസുവായിരുന്നു അന്ന് ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിച്ചിരുന്നത്. അവിടെ കളിക്കാൻ ഒരിക്കലും പ്രാപ്തനായിരുന്നില്ല  ഹൊസു. റിനോയുടെപ്രകടനം നിലവാരത്തിനൊത്തു ഉയർന്നില്ല.  റൈറ്റ് ബാക്കായ റിനോ ലെഫ്റ്റ് ബാക്ക്,ലെഫ്റ്റ് മിഡ്,റൈറ്റ് ബാക്ക് അങ്ങിനെ എല്ലാ വേഷവും കെട്ടിയാടുകയായിരുന്നു. ഹോളിചരൺ നർസ്സാറി ,ലെൻ ഡുംഗൽ  എന്നിവരിൽ ആര്  ഏത്‌ വിംഗിൽ കളിക്കുമെന്നത് പരിശീലകന് പോലും നിശ്ചയമില്ല. പ്രശാന്തിനെ  റൈറ്റ്‌ ബാക്ക്‌ ആയികളത്തിൽ ഇറക്കുന്നു ചിലപ്പോൾ. എന്തിനാണ്  കളിക്കാൻ ഇറക്കിയതെന്ന് പോലും അറിയാതെ പഴയ ഓട്ടക്കാരനായി മാറുന്നു മിക്കപ്പോഴും പ്രശാന്ത്. കൃത്യമായി പറഞ്ഞാൽ ലക്ഷ്യമൊന്നുമില്ലാതെ ഗ്രൗണ്ടിൽ തലങ്ങും വിലങ്ങും ഓടുന്നൊരു കളിക്കാരൻ.

ഡേവിഡ് ജയിംസ് എന്ന പരിശീലകനെ കഴിഞ്ഞ തവണ രക്ഷപ്പെടുത്തിയത്‌ ദീപേന്ദ്ര നേഗി ആയിരുന്നു. മാസ്മരിക  പ്രകടനം നടത്തി , ഒരു പക്ഷേ ജെയിംസിന്  ദീഘകാല  കരാർ നീട്ടിക്കൊടുക്കാൻ സഹായിച്ച നേഗിക്ക്‌ പിന്നെ ഒരേയൊരു അവസരമാണ് കിട്ടിയത്‌.ഈ സീസണിൽ ഒറ്റമത്സരത്തിലും ബൂട്ടണിയാഴ കഴിഞ്ഞിട്ടില്ല. എം പി സക്കീർ  ലാലീഗ വേൾഡിൽ കളിച്ചിരുന്നു. കിസീറ്റോ ഡിഫൻസീവ്‌ മിഡ്‌ റോളിൽ പൂർണ്ണ പരാജയം ആണെന്ന് കണ്ടിട്ടും  ചുമതല ഭംഗിയാക്കുന്ന സക്കീറിനു  അവസരം നൽകിയത് ഒരിക്കൽ മാത്രം. ജയിംസ്‌ തന്നെ  പറഞ്ഞിരുന്ന ന്യായം അഞ്ചു  വിദേശ താരങ്ങളെ കളിപ്പിക്കാത്തത്‌ ആരാണു വിദേശ ,സ്വദേശ താരങ്ങളെന്ന്  നോക്കാത്തത്‌ കൊണ്ടാണെന്ന് ആയിരുന്നു. അങ്ങനെയെങ്കിൽ എന്തുകൊണ്ട്‌ സക്കീറിനു അവസരം കിട്ടിയില്ല എന്ന ചോദ്യം ബാക്കിയാവുന്നു.

കറേജ്‌ പേക്കൂസന്  ഈ സീസണിൽ കളിക്കാൻ അവസരം  കിട്ടിയെന്ന് പറയാനാവില്ല.ജ യിംസിനു  പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു കളിക്കാരെ എടുക്കുന്നതിലും നിശ്ചയിക്കുന്നതിലും. അങ്ങനെ എങ്കിൽ എന്തിനു നിലനിർത്തി എന്ന ചോദ്യം ബാക്കിയാവുന്നു.  പെക്കൂസൺ  എവിടെയെന്ന് ആർക്കുമറിയില്ല. ടീം തായ്‌ലാൻഡിൽ പരിശീലനത്തിനു പോയപ്പോൾ പെക്കൂസൺ കൂടെയുണ്ടായിരുന്നില്ല. വീസാ പ്രശ്നം പറഞ്ഞു മാറ്റി നിർത്തപ്പെടുകയായിരുന്നു. അതുകഴിഞ്ഞ്‌ രണ്ടു മത്സരങ്ങൾക്ക് അവസരം കൊടുത്തൂ . ഇപ്പോൾ പകരക്കാരുടെ പട്ടികയിലും കാണാനില്ല.

ധീരജ്‌ വേണോ നവീൻ വേണോ?. അനസ്‌ കളിക്കണോ വേണ്ടയോ?. ഇതുവരെ  മികച്ച  പ്രകടനം നടത്തിയ സെന്റർ ബാക്ക്‌ പെസിച്ച്‌ വേണോ വേണ്ടയോ തുടങ്ങിയ  തീരുമാനം പോലും  ജയിംസിന് എടുക്കാനായിട്ടില്ല. ടീമിന്റെ നായകനാണ് , ആരാധകരുടെ പിന്തുണയുണ്ട് എന്നതിനാൽ എന്നും ജിങ്കന്റെ പെട്ടിയിൽ മാത്രം നറുക്ക് വീഴും. മുഹമ്മദ്‌ റാകിപ്പിനെ ഒഴിവാക്കുന്നതിന് ന്യായീകരണംപോലുമില്ല.

ആരോട് പറയാൻ... ആര് കേൾക്കാൻ...

എല്ലാ കളിയിലും അഞ്ചു മാറ്റം  കൊണ്ടുവരുന്ന  ജയിംസ്‌ ശൈലി ആരിലും ചിരി പടർത്തും.ഒരു കളിയിൽ റൈറ്റ്‌ വിങ്ങർ ആയ പ്രശാന്ത്‌ അടുത്ത കളി റൈറ്റ്‌ ബാക്ക്‌ റോളിലേക്ക് മാറും .അതാവട്ടേ,  റാകിപ്‌ അല്ലെങ്കിൽ ജിങ്കാനേഎന്നിവർക്ക് യഥാസ്ഥാനത്ത് കളിക്കാനുള്ള സർവ്വ സ്വാതന്ത്ര്യവും ഉണ്ടന്നിരിക്കേ. പ്രശാന്തിനൊപ്പം ബ്ലാസ്റ്റേഴ്സ് വിദേശത്തയച്ച് പരിശീലിപ്പിച്ച താരമാണു ലോകൻ മീട്ടേയ്‌.  പകരക്കാരുടെ പട്ടികയിൽപ്പോലും ഈ പേര് കണ്ടിട്ടില്ല.

ആനയേക്കാൾ വലിപ്പമുള്ള പ്രതിരോധ താരങ്ങൾ  കളിക്കുന്ന ടീമിനെ നേരിടുമ്പോൾപോലും ശൈലിയിൽ യാതൊരു മാറ്റവും വരുത്താൻ ജയിംസ് തയ്യാറല്ല. ബ്ലാസ്റ്റേഴ്സിൻറെ മധ്യനിര ശ്രദ്ധിച്ചാൽ ഇത് മനസ്സിലാവും. മലയാളിതാരം സഹലിനു  പന്ത്‌ കിട്ടുമ്പോൾ മാത്രമാണു കളി മുന്നോട്ട്‌ നീങ്ങുന്നത്‌. ബാക്ക്‌ പാസുകളുടെ എണ്ണത്തിലായിരിക്കും കിസീറ്റോ മുന്നിട്ട്നിൽക്കുന്നത്.  പ്രത്യാക്രമണങ്ങൾ   മരവിപ്പിക്കാൻ കിസീറ്റോയ്ക്കും നർസാരിക്കും പ്രത്യേക വൈഭവമാണെന്ന് നോന്നിപ്പോകും.

ഇരുട്ടിൽത്തപ്പുന്ന ജയിംസ്

വ്യക്തമായ പദ്ധതികൾ ഒന്നുമില്ലാതെയാണ് ഡേവിഡ് ജയിംസ് കേരള ബ്ലാസ്റ്റേഴ്സിനെ മുന്നോട്ട് നയിക്കുന്നത്.  നാഥൻ ഉണ്ടായിട്ടു തന്നെ കളരിയുടെ അവസ്ഥ വളരെ ശോചനീയം.  ജയിംസ് ബാധ്യതയായിക്കഴിഞ്ഞു. ഇയാളെ ചുമന്ന് ബ്ളാസ്റ്റാർസിന് അധിക ദൂരം സഞ്ചരിക്കാനാവില്ല. ആരാധകരും ഈ സത്യം മനസ്സിലാക്കിക്കഴിഞ്ഞു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ തോൽവിക്ക് ശേഷമുള്ള ആരാധകരുടെ പ്രതികരണം വ്യക്തമാക്കുന്നതും ഇതുതന്നെ. എന്നാൽ ടീം മാനേജ്മെൻറ് മാത്രം ഇതറിഞ്ഞിട്ടില്ല. കളിക്കാരെയും ആരാധകരെയും നിരാശപ്പെടുത്തുന്നതും ഇതുതന്നെയാണ്.

വിദേശ താരങ്ങളെ മുണ്ടുടുപ്പിക്കുന്നതിനും വള്ളംകളിക്ക് കൊണ്ടുപോകുന്നതിനുമല്ല ആരാധകർ ബ്ലാസ്റ്റേഴ്സ് ടീമിനെ ഹൃദയത്തിലേറ്റിയത്. വൈകിയെങ്കിലും ആരാധകർ ഇക്കാര്യം തിരിച്ചറിയുന്നു എന്നതും ശുഭസൂചനയാണ്. ഏത് താരത്തേയും ടീമിലിട്ടാൽ ആർപ്പുവിളിക്കുമെന്ന ധാരണ അധിക കാലത്തേക്ക് വേണ്ട. യാഥാർഥ്യം തിരിച്ചറിയാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

 വൈകിയിട്ടില്ല. സമയമുണ്ട്  തിരിച്ചു വരവിന്. ചെന്നൈയെ കീഴടക്കിയാൽ പ്ലേ ഓഫ് സാധ്യത നിലനിർത്താം. സ്വന്തം ടീമിനെ ഇത്രയധികം സ്നേഹിക്കുന്ന ആരാധക കൂട്ടം  ലീഗിൽ വേറെയൊരു ടീമിനും ഇല്ലെന്ന സത്യം കൂടി അധികാരികൾ തിരിച്ചറിയണം. ഇത്രയും മോശമായി കളിച്ചിട്ടും ,ആരാധകരെ തൃപ്തിപ്പെടുത്താൻ കഴിയാതിരുന്നിട്ടും  ആരും ടീമിനെതിരെ തിരിഞ്ഞിട്ടില്ല. ഈ സ്നേഹത്തെ ദൌർബല്യമായി കാണരുത്. ആരാധകരെ അധികനാൾ പൊട്ടൻ കളിപ്പിക്കാനാവില്ല.

കളിത്തട്ടിലില്ല, പന്ത് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറിൻറെ കാലിലാണിപ്പോൾ. നല്ല, ജയിക്കുന്ന ടീമില്ലെങ്കിൽ പൊടിക്കൈകൾക്കൊന്നും നിങ്ങളെ രക്ഷിക്കാനാവില്ല. ഇനിയെങ്കിലും തിരിച്ചറിയുക. ഫുട്ബോളിനെ പ്രൊഫഷണലായി സമീപിക്കുക. ഇല്ലെങ്കിൽ കാലം നിങ്ങൾക്ക് കാത്തുവച്ചിരിക്കുന്നത് ചവറ്റുകുട്ടയാണ്.

COMMENTS

BLOGGER: 1
Loading...

Name

Badminton,5,Cricket,17,Football,217,Other Sports,29,SG Special,99,Sports,106,Tennis,4,Volleyball,1,
ltr
item
Sports Globe: ആരാധകരും തിരിച്ചറിഞ്ഞു; ഡേവിഡ് ജയിംസ് ബ്ലാസ്റ്റേഴ്സിൽ നിങ്ങൾ ദുരന്തമാണ്
ആരാധകരും തിരിച്ചറിഞ്ഞു; ഡേവിഡ് ജയിംസ് ബ്ലാസ്റ്റേഴ്സിൽ നിങ്ങൾ ദുരന്തമാണ്
https://1.bp.blogspot.com/-fym2FUOli2c/W_q7z_dx9uI/AAAAAAAABQs/fGHhj7EbhFk2DDbuU1mATiLRI2ypTYxdACLcBGAs/s640/david%2Bjames.jpg
https://1.bp.blogspot.com/-fym2FUOli2c/W_q7z_dx9uI/AAAAAAAABQs/fGHhj7EbhFk2DDbuU1mATiLRI2ypTYxdACLcBGAs/s72-c/david%2Bjames.jpg
Sports Globe
http://www.sportsglobe.in/2018/11/nirmal-khan-on-kerala-blasters.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2018/11/nirmal-khan-on-kerala-blasters.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy