നിർമ്മൽ ഖാൻ അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്നാണല്ലോ . ഇതുപോലെ തന്നെയാണിപ്പോൾ കേരള ഫുട്ബോളിൽ നടക്കുന്നതും. ഇങ്ങനെ പറയാൻ കാരണം ഫൈസൽ കൈപ്...
നിർമ്മൽ ഖാൻ
അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്നാണല്ലോ . ഇതുപോലെ തന്നെയാണിപ്പോൾ കേരള ഫുട്ബോളിൽ നടക്കുന്നതും. ഇങ്ങനെ പറയാൻ കാരണം ഫൈസൽ കൈപ്പത്തൊടിയുടെ ലേഖനമാണ്. "സി കെ വിനീതിനെ കുരിശിലേറ്റി കല്ലെറിയുന്നവരോട്; കലിപ്പ് തീര്ക്കേണ്ടത് കളിക്കാരുടെ നെഞ്ചത്തല്ല". അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിച്ചുതന്നെ ഇതിനോട് വിയോജിക്കുന്നു. കാരണം, ആരാധകർക്ക് വിമർശിക്കാൻ അവകാശമില്ലേ ? വിമർശിച്ചാൽ തകരുന്നതാണോ അവരുടെ കരുത്തും ഊർജവും ?
ഫുട്ബോൾ ചരിത്രം പരിശോധിച്ചാൽ എല്ലാക്കാലത്തും ഫുട്ബോളിനും ടീമുകൾക്കും താരങ്ങൾക്കും ആരാധകരുണ്ട്. അതത് സമയങ്ങളിൽ അവർ വിമർശനത്തിന് വിധേയരായിട്ടുമുണ്ട്. വ്യത്യസ്ത കാലങ്ങളിൽ നോക്കുകയാണെങ്കിൽ ആരാധകരുടെ സ്വഭാവത്തിലും, പെരുമാറ്റത്തിലും കാതലായ വ്യത്യാസം ഉണ്ടായിട്ടുണ്ട്. പണ്ട് കളത്തിനു ചുറ്റും ഇരുന്നും നിന്നുമൊക്കെയായിരുന്നു താരങ്ങളുടെ കളിയെ വിമർശിച്ചതെങ്കിൽ ഇന്നത് മൊബൈൽ ഫോണിലേക്ക് ചുരുങ്ങിയെന്ന് മാത്രം.
ഏത് രംഗത്തായാലും ഏറ്റവും വലിയ ശക്തി ആരാധകർ തന്നെയാണ്. രാഷ്ട്രീയമായാലും, സിനിമയായാലും,കായിക രംഗമായാലും ആരാധകർ പെരുമാറുന്നതെല്ലാം ഒരു പോലെയാണ് എന്നണ് എൻറെ പക്ഷം. സിനിമകളിൽ ആരാധകർ തമ്മിലാണ് പോരെന്നു മാത്രം. ഇഷ്ട താരങ്ങളിൽ നിന്ന് പലതും പ്രതീക്ഷിക്കുന്നതാണ് ആരാധകർ. താരത്തിനെ വളർത്തുന്നതിൽ ഇവർക്കുള്ള പങ്ക് ചെറുതല്ല. സി കെ വിനീത് എന്ന താരം മാത്രമല്ല പല താരങ്ങളും ഇതുപോലുള്ള ആരാധകക്കൂട്ടങ്ങളുടെ ആക്രമണത്തിനിരയായിട്ടുണ്ട്.
വിനീതിന്റെ കാര്യത്തിൽ ചെറിയ വ്യത്യാസമുണ്ട്. ഇതിൽ വിനീത് എന്ന താരത്തിൻറെ ആരാധകർ അല്ല ഇപ്പോൾ വിനീതിനെതിരെ തിരിഞ്ഞിരിക്കുന്നത്. അത് കേരള ബ്ളാസ്റ്റേഴ്സ് എന്ന സൂപ്പർ ലീഗ് ടീമിനെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന വലിയ ആൾക്കൂട്ടമാണ്. അവരുടെ ടീമിന് വേണ്ടി കളിക്കുമ്പോൾ അവർ താരത്തിൽ നിന്ന് ശരാശരി പ്രകടനം പ്രതീക്ഷിക്കുന്നില്ല. നൂറു ശതമാനം ടീമിന് വേണ്ടി മരിച്ചു കളിക്കുന്ന താരങ്ങളായിരിക്കണം എന്ന് ഈ ആരാധക കൂട്ടം ആഗ്രഹിക്കുന്നു. ഇതുപോലെ തന്നെ അർധാവസരങ്ങൾ പോലും ഗോളാക്കി മാറ്റി ടീമിനെ വിജയത്തിലേക്കു നയിക്കണമെന്നും ഇവർ ആഗ്രഹിക്കുന്നു. അങ്ങിനെ അവർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരെ നമ്മുക്ക് തെറ്റ് പറയാൻ പറ്റില്ല.
വിദേശ ലീഗിലായാലും സ്ഥിതി ഇത് തന്നെയാണ്. ഇവിടെ ഈ ആരാധക കൂട്ടം ഒരിക്കലും വിമർശനം ആയിരിക്കില്ല നടത്തുന്നത്. പലപ്പോഴും അവരുടെ അമർഷം തന്നെയായിരിക്കും രേഖപ്പെടുത്തുക. അത് ഓരോ വ്യക്തികൾ അവരവർക്കു തോന്നുന്ന രീതിയിൽ രേഖപ്പെടുത്തും. ചിലർ ചീത്ത വിളിച്ചു നിർവൃതിയടയും മറ്റുചിലർ താരങ്ങളെ ആക്രമിച്ചു അമർഷം പ്രകടിപ്പിക്കും. കഴിഞ്ഞ ദിവസം കൊളംബിയയിലെ ബൊഗാട്ട എന്ന സ്ഥലത്തു ഇതുപോലെ കുറച്ചു ആരാധകർ പ്രതികരിച്ചിരുന്നു. കൊളംബിയന് ദേശീയ ഫുട്ബോള്താരം യുവാന് സെബാസ്റ്റിയന് ക്വിന്റേറോയ്ക്ക് നേരെ വെടിയുതിർത്താണ് ആരാധകർ പ്രതിഷേധം രേഖപ്പെടുത്തിയത്. ഡിപ്പോര്ട്ടീവോ കാലിയുടെ കളിക്കാരനായിരുന്നു ക്വിൻറോറോ. ഈ ടീമിന് ഫസ്റ്റ് ഡിവിഷൻ ലീഗ് പ്ളേ ഓഫിന് യോഗ്യത നേടാനായില്ല എന്നതായിരുന്നു കാരണം. കളി കഴിഞ്ഞു മടങ്ങും വഴി ബൈക്കിൽ എത്തിയ ആരാധകരാണ് താരത്തിനുനേരെ നിറയൊഴിച്ചത്.
ആരാധകർ ആരോഗ്യകരമായി അവർ ഇഷ്ട്ടപെടുന്ന താരങ്ങളെ വിമർശിക്കണം എന്നുതന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. തെറ്റുകൾ തിരുത്തി മുന്നേറാൻ ഇത് താരങ്ങളെ പ്രാപ്തരാക്കും. പതിനൊന്നു പേരുടെ കളിയിൽ എല്ലാവക്കും തുല്യ പ്രാധാന്യമാണുള്ളത്. ഇതുകൊണ്ട് തന്നെ ചില പിഴവുകൾ ആരാധകർ സഹിച്ചു എന്ന് വരില്ല. പല സെവൻസ് മൈതാനങ്ങളിലും ഇത് ഇന്നും തുടർന്ന് പോകുന്നു. കാശ് കൊടുത്തു കളി കാണുന്ന ഏതൊരാൾക്കും തോന്നുന്ന അല്ലെങ്കിൽ അതൃപ്തി പ്രകടിപ്പിക്കുന്ന രീതി തന്നെയാണ് ഇത്. കേരളത്തിൽ മാത്രമല്ല ലോകത്തിന്റെ എല്ലാ കോണിലും നടക്കുന്ന കാര്യം കൂടിയാണിത്. നല്ലതു ചെയ്താൽ കൈയടിക്കുന്ന ആരാധകർ പിഴവുകൾ കാണിക്കുമ്പോൾ കൂകുന്നതിനെയും എതിർക്കാൻ പറ്റില്ല ഇതേസമയം ഒരു പിഴവിന്റെ പേരിൽ വീട്ടിലുള്ള എല്ലാവരെയും ചീത്ത വിളിക്കുന്ന രീതിയെ അംഗീകരിക്കാനാവില്ല. പിഴവുകൾ സംഭവിച്ചിട്ടുണ്ട്. അത് തിരുത്തി മുന്നേറാൻ വിനീത് ശ്രമിക്കണം. ഇനിയും ശ്രമം തുടർന്നില്ലെങ്കിൽ ഇത് തന്നെയാകും അല്ലെങ്കിൽ ഇങ്ങിനെ തന്നെയാകും ആരാധകർ പ്രതികരിക്കുക.
ലോകത്തുള്ള ഏതൊരു ടീമിന്റെയും ഭാഗ്യമാണ് ഇത് പോലെയുള്ള വലിയ ആരാധകരുടെ കൂട്ടം. കൊച്ചിയിൽ കളി നടക്കുമ്പോൾ മഞ്ഞക്കടലിനെ ഓർമിപ്പിക്കുന്ന അന്തരീക്ഷമാണ്. അനുഭവിച്ചറിഞ്ഞവർക്ക് മനസിലാകും. ഇങ്ങനെയുള്ള ആരാധകരെ, അവരുടെ മനസിനെ തൃപ്തിപ്പെടുത്താൻ സാധിക്കാത്ത ബ്ളാസ്റ്റേഴ്സ് മാനേജ്മെന്റ് തന്നെയാണ് യഥാർഥത്തിൽ പ്രതിസ്ഥാനത്ത്. ഇവർ ഒറ്റ സീസണിൽപ്പോലും ആരാധകരോട് നീതി പുലർത്തിയിട്ടില്ല. കഴിഞ്ഞ നാല് സീസണുകളിൽ പല്ലു കൊഴിഞ്ഞ സിംഹങ്ങളെ കൊണ്ടുവന്നായിരുന്നു ബ്ലാസ്റ്റേഴ്സ് ടീമിനെ ഒരുക്കിയത്. ആരാധകരുടെ കണ്ണിൽ പൊടിയിടാൻ കുറച്ചു മലയാളികളെയും തിരുകി കയറ്റും. രണ്ടു ഫൈനൽ കളിച്ചെങ്കിലും അതിന് അർഹതയില്ലാത്ത ടീമായിരുന്നു ബ്ളാസ്റ്റേഴ്സ് എന്നതാണ് സത്യം. എന്നിട്ടും ബ്ളാസ്റ്റേഴ്സ് അധികാരികളുടെ കണ്ണ് തുറന്നില്ല. ഈ സീസണിലും കഥകൾ എല്ലാം പഴയതു പോലെ തന്നെ. കുറച്ചു വിദേശ കളിക്കാരെ കൊണ്ട് വന്നെങ്കിൽ പോലും ടീമിന് ഇത് വരെ ഗുണമൊന്നും ഉണ്ടായിട്ടില്ല.എന്നിട്ടും ആരാധകർ കേരള ബ്ളാസ്റ്റേഴ്സ് ടീമിനെ കൈവിട്ടില്ല എന്നത് ചെറിയ കാര്യമല്ല.
വിനീതിനെ വിമർശിക്കുന്ന പല സ്ഥലങ്ങളിലും പല വ്യക്തികളുടെയും പല തരത്തിലുള്ള കമന്റുകൾ കണ്ടിരുന്നു. ഒരു പ്രാവശ്യം പോലും കളിക്കാൻ ഇറങ്ങാത്ത അല്ലെങ്കിൽ ഗൂഗിൾ നോക്കി കളി പറയുന്ന ആളുകളാണ് വിനീതിനെ വിമർശിക്കുന്നതെന്ന്. ഇവരോടൊക്കെ ഒരു ചോദ്യം മാത്രം. പല സിനിമകളും നമ്മൾ കാണാറുണ്ട്. നല്ലതും ചീത്തയുമായ അഭിപ്രായങ്ങൾ പറയാറുമുണ്ട്. ഇവരെല്ലാം സിനിമ സ്വന്തമായി സംവിധാനം ചെയ്തിട്ടല്ല അഭിപ്രായങ്ങൾ പറയുന്നത് എന്ന് കൂടി ഓർക്കുക. അഭിപ്രായം പറയാൻ വേണ്ടി സംവിധായകൻ ആകണമെന്നോ ,കളിക്കാരൻ ആകണമെന്നോ നിർബന്ധമില്ല. ഇഷ്ടമായില്ലെങ്കിൽ അത് തുറന്നുപറയുക എന്നതുതന്നെയാണ് ശരി. പക്ഷെ അഭിപ്രായം പറയുമ്പോൾ മാന്യമായ ഭാഷ ആയിരിക്കണം.
വിനീത്, നിങ്ങൾ മികച്ച പോരാളിയാണ്. കേരളത്തിലെ ഫുട്ബോളിനെ സ്നേഹിക്കുന്ന എല്ലാവർക്കും നിങ്ങളുടെ കഴിവിനെക്കുറിച്ച് അറിയാം. നിങ്ങളുടെ ഓരോ നേട്ടങ്ങളുടെ പിന്നിലും കഠിനാദ്ധ്വാനം ഉണ്ടായിരുന്നു. ആ കഠിനാദ്ധ്വാനത്തിനെല്ലാം ഫലവും കിട്ടിയിരുന്നു. പ്രായത്തെ തോൽപ്പിച്ച പല താരങ്ങളും നമ്മുടെ മുന്നിലൂടെ പോയിട്ടുണ്ട്. ലോകകപ്പ് കളിച്ച ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയ ഈജിപ്ഷ്യൻ ഗോളി എൽ ഹദാരി, ഇൻഡോനേഷ്യൻ ഗോൾകീപ്പർ ഹൂദാ, ജപ്പാൻ രണ്ടാം ഡിവിഷൻ ലീഗ് കളിക്കുന്ന അൻപത്തി ഒന്നുകാരനായ കസുയൂഷി മിയൂറ, ഇറ്റാലിയൻ ഗോളി ബുഫൺ, സ്വീഡിഷ് ഇതിഹാസം സ്ളാട്ടൻ ഇബ്രാഹിമോവിച്ച , പ്രായത്തെ കരുത്തു കൊണ്ട് തോൽപ്പിക്കുന്ന റൊണാൾഡോ വരെ ഉണ്ട് ഉദാഹരണത്തിന്.
മുപ്പതുകാരനായ നിങ്ങൾക്ക് ഇനിയുമുണ്ട് കുറെയേറെ ദൂരം സഞ്ചരിക്കാൻ. കളിയിൽ നിങ്ങൾ മികവ് പുലർത്തുന്നു. ആരാധകർക്ക് എന്ത് കൊടുക്കണമെന്ന് നിങ്ങൾ തന്നെയാണ് തീരുമാനിക്കേണ്ടത്. ചീത്ത വിളിച്ച നാവുകളെ ഇനി നിശബ്ദമാക്കാൻ നിങ്ങൾക്ക് മാത്രമേ സാധിക്കൂ. വെടിമരുന്ന് നിറച്ച ബൂട്ടുകളുമായി ശക്തമായി തിരിച്ചു വരണം. ഉന്നംതെറ്റാതെ നിറയൊഴിക്കണം. കാരണം, നിങ്ങൾ ഒറ്റയ്ക്കല്ല. എന്നെപ്പോലെ ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരുപാടുപേരുണ്ട് കൂടെ.

COMMENTS