രാജസ്ഥാനിൽ നടക്കുന്ന ദേശീയ സീനിയർ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം സെമി ഫൈനലിൽ. സഡൺ ഡെത്തിലേക്ക് നീണ്ട പോരാട്ടത്തിൽ ഗുജറാത്തിനെ കീഴടക്...
രാജസ്ഥാനിൽ നടക്കുന്ന ദേശീയ സീനിയർ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം സെമി ഫൈനലിൽ. സഡൺ ഡെത്തിലേക്ക് നീണ്ട പോരാട്ടത്തിൽ ഗുജറാത്തിനെ കീഴടക്കിയാണ് കേരളത്തിൻറെ മുന്നേറ്റം. അഞ്ചിനെതിരെ ആറ് ഗോളിനായിരുന്നു കേരളം ജയം സ്വന്തമാക്കിയത്.
സെമിയിൽ കരുത്തരായ ബംഗാളാണ് കേരളത്തിൻറെ എതിരാളി. ബിഹാറിനെ തോൽപിച്ചാണ് ബംഗാൾ എത്തുന്നത്. രണ്ടാം സെമിയിൽ പഞ്ചാബ് മേഘാലയയെ നേരിടും.
നിശ്ചിത സമയത്ത് കേരളത്തിനും ഗുജറാത്തിനും ഗോൾ നേടാനായില്ല. ഷൂട്ടൌട്ടിൽ ഹാഷിറിൻറെ കിക്ക് പുറത്തേക്ക് പാഞ്ഞെങ്കിലും ഗോളി ഷർബിൻറെ മികച്ച സേവ് കേരളത്തിൻറെ ജീവൻ നീട്ടിയെടുത്തു. ബെബറ്റോ, താരിഖ്, ഷിജിൻ, ബിജോയ് എന്നിവരാണ് ഷൂട്ടൌട്ടിൽ ലക്ഷ്യം കണ്ടത്. കേരള ഗോളി ഷർബിനാണ് കളിയിലെ താരം.
സഡൺ ഡെത്തിൽ കേരളത്തിനായി ആദ്യ കിക്കെടുത്ത ജേക്കബിന് ഉന്നം തെറ്റിയില്ല. ഗുജറാത്ത് താരത്തിൻറെ കിക്ക് പുറത്തേക്ക് പാഞ്ഞതോടെ കേരളം സെമിയുറപ്പാക്കി. സെമിയും ഫൈനലും തിങ്കളാഴ്ച നടക്കും.
പി കെ അബ്ദുൽ വഹാബാണ് കേരളത്തിൻറെ പരിശീലകൻ. പി ആർ ഷഫീർ ടീം മാനേജരും. നിലവിലെ റണ്ണേഴ്സ് അപ്പാണ് കേരളം.

COMMENTS