രാജസ്ഥാനിൽ നടക്കുന്ന അറുപത്തിനാലാമത് ദേശീയ സീനിയർ സ്കൂൾ ഫുട്ബോൾ ടൂർണമെൻറിൽ കേരളം പ്രീക്വാർട്ടറിൽ കടന്നു. മൂന്നാം മത്സരത്തിൽ ലക്ഷദ്വീപിനെ ...
രാജസ്ഥാനിൽ നടക്കുന്ന അറുപത്തിനാലാമത് ദേശീയ സീനിയർ സ്കൂൾ ഫുട്ബോൾ ടൂർണമെൻറിൽ കേരളം പ്രീക്വാർട്ടറിൽ കടന്നു. മൂന്നാം മത്സരത്തിൽ ലക്ഷദ്വീപിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചാണ് കേരളത്തിൻറെ മുന്നേറ്റം. ഷിജിനാണ് കേരളത്തെ അവസാന പതിനാറിൽ എത്തിച്ച നിർണായക ഗോൾ നേടിയത്.
കേരളം ആദ്യ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളിന് മണിപ്പൂരിനെ തോൽപിച്ചു. വൈശാഖ്, യാഷിൻ, താരിഖ്, ജേക്കബ് എന്നിവരാണ് കേരളത്തിനായി സ്കോർ ചെയ്തത്.
രണ്ടാം മത്സരത്തിൽ കേരളവും പഞ്ചാബും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. ജേക്കബാണ് കേരളത്തെ തോൽവിയിൽ നിന്ന് രക്ഷിച്ച ഗോൾ സ്കോർ ചെയ്തത്.
പി കെ അബ്ദുൽ വഹാബാണ് കേരളത്തിൻറെ പരിശീലകൻ.

COMMENTS