ഫുട്ബോൾ അധികാരികളുടെ കണ്ണ് തുറപ്പിച്ച ടൂർണമെൻറ്

ഫൈസൽ കൈപ്പത്തൊടി അരിമ്പ്ര സ്പോർട്സ് ലവേഴ്സ് ഫോറത്തിന്റെയും മിഷൻ സോക്കർ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിൽ 2018 നവംമ്പർ 5 മുതൽ നവംബർ 11...

ഫൈസൽ കൈപ്പത്തൊടി
അരിമ്പ്ര സ്പോർട്സ് ലവേഴ്സ് ഫോറത്തിന്റെയും മിഷൻ സോക്കർ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിൽ 2018 നവംമ്പർ 5 മുതൽ നവംബർ 11 വരെ അരിമ്പ്ര ജി.വി.എച്ച്.എസ്.എസ് മൈതാനത്ത് സംഘടിപ്പിച്ച കലന്തൻ ഹാജി മെമ്മോറിയൽ ഇന്റർ കോളേജിയേറ്റ്  &  ഇന്റർ ക്ലബ്ബ് ടൂർണ്ണമെന്റില്‍ 10 ടീമുകളും പൂക്കോടൻ നാസർ മെമ്മോറിയൽ ഇന്റർ സ്കൂൾസ് & ഇന്റർ അക്കാദമീസ് ടൂർണ്ണമെന്റില്‍ 8 ടീമുകളുമായിരുന്നു പങ്കെടുത്തത്.

ടീം എൻട്രി ഫീസ്, സംഭാവനകള്‍, ചെറിയ രീതിയിലുള്ള സ്പോണ്‍സര്‍ഷിപ്പ് എന്നിവ ഉപയോഗിച്ച് സാധ്യമായ ഏറ്റവും മനോഹരമായ രീതിയില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്‍റ് ശരിക്കും മലപ്പുറം ജില്ലയുടെ ഫുട്ബോള്‍ വളര്‍ച്ചയില്‍ വലിയൊരു സാധ്യതയാണ് തുറന്ന് വെച്ചിട്ടുള്ളത്.. നാടൊട്ടുക്കെ സെവന്‍സ് ജ്വരത്തിലേക്ക് മാത്രമായി ആളിപ്പടരുന്ന സമയത്തും 90 മിനുട്ടിന്‍റെ യഥാര്‍ത്ഥ ഫുട്ബോളിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്നത് ഔദ്യോഗിക ഫുട്ബോള്‍ അസോസിയേഷന്‍ ടൂര്‍ണമെന്‍റുകള്‍ പോലും പ്രഹസനമായി നടത്തപ്പെടുന്ന കാലത്ത് വിപ്ലവപ്രവര്‍ത്തനമാണ്.

സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഏറ്റെടുത്തതിലൂടെ കുറച്ച് ഫുട്ബോള്‍ പ്രേമികളിലേക്കെത്തിയ ടൂര്‍ണമെന്‍റിന് ഇനിയുള്ള വര്‍ഷങ്ങളില്‍ തുടര്‍ച്ചകളുണ്ടാവുക എന്നത് പ്രധാനമാണ്. മലപ്പുറം കോഴിക്കോട് ജില്ലകളിൽ മാത്രമായൊതുങ്ങാതെ മറ്റു ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളിൽ നിന്നും കൂടുതല്‍ പ്രൊഫഷണല്‍ ആയ ടീമുകളുടെ സാന്നിധ്യം ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് സംഘാടകരും ഫുട്ബോള്‍ പ്രേമികളും. പങ്കെടുത്ത ടീമുകളെല്ലാം മികച്ച നിലവാരം കാഴ്ച വെക്കുകയും കുറേയധികം പുത്തൻ പ്രതിഭകള്‍ക്ക് അവസരങ്ങളൊരുങ്ങുകയും ചെയ്തു എന്നതാണ് ഈ ടൂര്‍ണമെന്‍റിനെ കൂടുതല്‍ പ്രസക്തമാക്കുന്നത്.

മികച്ച ഒഫീഷ്യേറ്റിങും  പ്രൊഫഷണല്‍ സമീപനമുള്ള ടീമുകളുടെ സാന്നിധ്യവും , സാധാരണക്കാരില്‍ സാധാരണക്കാരായ കാണികളുടെ പ്രോല്‍സാഹനങ്ങളും അന്യം നിന്നു പോയ ഇലവന്‍സ് ടൂര്‍ണമെന്‍റുകളുടെ പുനരുജ്ജീവനത്തിന് ഈ ടൂർണ്ണമെന്റ് സാധ്യതയേറ്റുന്നു എന്നത് പ്രതീക്ഷാനിര്‍ഭരമാണ്.

വാർ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക്

അരിമ്പ്രയിലെ ഫുട്ബോൾ പ്രേമികളായ ഏതാനും യുവാക്കളുടെയും മിഷൻ സോക്കർ അക്കാദമിയിലെ യുവ പ്രതിഭകളുടെയും കഠിനാധ്വാനത്തിന്റെയും നാട്ടുകാരുടെ നിർലോഭമായ പ്രോത്സാഹനത്തിന്റെയും ഫലമായ പ്രസ്തുത ടൂര്‍ണമെന്‍റിന്‍റെ മികച്ച സംഘാടനം ഫുട്ബോൾ അധികാരികളുടെ കണ്ണ് തുറപ്പിക്കട്ടെ എന്ന് പ്രത്യാശിക്കുന്നതോടൊപ്പം പ്രൊഫഷണല്‍ ക്ലബുകളുടെയും താരങ്ങളുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്ന ഈ കാലത്ത് ഇത്തരം ടൂര്‍ണമെന്‍റുകളെ നിലനിര്‍ത്താനുതകുന്ന നടപടികള്‍ അവരുടെ ഭാഗത്തു നിന്നും ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.

COMMENTS


Name

Badminton,5,Cricket,17,Football,217,Other Sports,29,SG Special,99,Sports,106,Tennis,4,Volleyball,1,
ltr
item
Sports Globe: ഫുട്ബോൾ അധികാരികളുടെ കണ്ണ് തുറപ്പിച്ച ടൂർണമെൻറ്
ഫുട്ബോൾ അധികാരികളുടെ കണ്ണ് തുറപ്പിച്ച ടൂർണമെൻറ്
https://2.bp.blogspot.com/-inCgbgyqtsI/W-4uzoU_VqI/AAAAAAAABNQ/L4-lAmlX1fYYwrTiiLyKyWBKC4nA9oTIgCLcBGAs/s640/kalanthan%2Bhaji.jpg
https://2.bp.blogspot.com/-inCgbgyqtsI/W-4uzoU_VqI/AAAAAAAABNQ/L4-lAmlX1fYYwrTiiLyKyWBKC4nA9oTIgCLcBGAs/s72-c/kalanthan%2Bhaji.jpg
Sports Globe
http://www.sportsglobe.in/2018/11/kalanthan-haji-memorial-football.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2018/11/kalanthan-haji-memorial-football.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy