മുൻനിര താരങ്ങളോ പരിശീലനമോ ഇല്ലാതെയിറങ്ങിയ സൌഹൃദ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. അമ്മാനിൽ നടന്ന മത്സരത്തിൽ ജോർദാൻ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ...
മുൻനിര താരങ്ങളോ പരിശീലനമോ ഇല്ലാതെയിറങ്ങിയ സൌഹൃദ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. അമ്മാനിൽ നടന്ന മത്സരത്തിൽ ജോർദാൻ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇന്ത്യയെ തോൽപിച്ചത്. അവസാന ഇരുപത്തിയഞ്ച് കളിയിൽ ഇന്ത്യയുടെ അഞ്ചാം തോൽവികൂടിയായിരുന്നു ഇത്.
ഗോളി ഗുർപ്രീത് സിംഗ് സന്ധുവിൻറെ പിഴവിൽ നിന്നായിരുന്നു ജോർദാൻറെ ആദ്യ ഗോൾ. ജോർദാൻ ഗോൾകീപ്പർ അമീർ ഫാഫിയുടെ ലോംഗ് ബോൾ മുന്നോട്ട് കയറിനിന്ന ഗുർപ്രീതിൻറെ തലയ്ക്ക് മുകളിലൂടെ വലയിൽ വീഴുകയായിരുന്നു. ഇതിന് മുൻപ് ജോർദാന് കിട്ടിയ പെനാൽറ്റി ഗുർപ്രീത് തട്ടിയകറ്റിയിരുന്നു.
എഹ്സാൻ അദാദാണ് ജോർദാൻറെ രണ്ടാം ഗോൾ നേടിയത്. ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറ്റം കുറിച്ച നിഷുകുമാറാണ് ഇന്ത്യയുടെ ആശ്വാസഗോൾ നേടിയത്. ജാക്കിചന്ദ് സിംഗിന് പകരമാണ് നിഷു കളത്തിലെത്തിയത്. മലയാളി താരങ്ങളായ അനസ് എടത്തൊടികയും ആഷിഖ് കുരുണിയനും ടീമിലുണ്ടായിരുന്നു.

COMMENTS