സിഡ്നി ട്വന്റി 20യില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഓസ്ട്രേലിയയുടെ 164 റണ്‍സ് ഇന്ത്യ രണ്ട് പന്ത് ശേഷിക്കേ മറികടന്നു. 4...
സിഡ്നി ട്വന്റി 20യില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഓസ്ട്രേലിയയുടെ 164 റണ്‍സ് ഇന്ത്യ രണ്ട് പന്ത് ശേഷിക്കേ മറികടന്നു. 41 പന്തില്‍ പുറത്താവാതെ 61 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇന്ത്യയുടെ വിജയശില്പി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിലായി. നാല് വിക്കറ്റ് വീഴ്ത്തിയ ക്രുനാല്‍ പാണ്ഡ്യയാണ് മാന്‍ ഓഫ് ദ മാച്ച്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് ആറ് വിക്കറ്റിനാണ് 164 റണ്‍സിലെത്തിയത്. 33 റണ്‍സെടുത്ത ഷോര്‍ട്ടാണ് ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ഫിഞ്ച് ഇരുപത്തിയെട്ടും കാരി ഇരുപത്തിയേഴും റണ്‍സെടുത്തു. നാലോവറില്‍ 34 റണ്‍സ് വഴങ്ങിയാണ് പാണ്ഡ്യ നാല് വിക്കറ്റ് വീഴ്ത്തിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 23 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും 41 റണ്‍സെടുത്ത ശിഖര്‍ ധവാനും മികച്ച തുടക്കം നല്കി. കോലി രണ്ട് സിക്സും നാല് ഫോറുമടക്കം 61 റണ്‍സുമായി പുറത്താവാതെ നിന്നു. കെ എല്‍ രാഹുല്‍ 14 റണ്‍സിനും റിഷഭ് പന്ത് പൂജ്യത്തിനും പുറത്തായപ്പോള്‍ ദിനേശ് കാര്‍ത്തിക് 18 പന്തില്‍ 22 റണ്‍സുമായി പുറത്താവാതെ നിന്നു.
ആദ്യ മത്സരത്തില്‍ ഓസീസ് ജയിച്ചപ്പോള്‍ രണ്ടാം മത്സരം മഴമൂലം ഉപേക്ഷിച്ചു. ടെസ്റ്റ് പരമ്പര ഡിസംബര്‍ ആറിന് തുടങ്ങും.

COMMENTS