ട്വൻറി 20 വനിതാ ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ നാലാം ജയം. ഇന്ത്യ കരുത്തരായ ഓസ്ട്രേലിയയെ 48 റൺസിന് തകർത്തു. ഇന്ത്യയുടെ 167 റൺസ് പിന്തുടർന...
ട്വൻറി 20 വനിതാ ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ നാലാം ജയം. ഇന്ത്യ കരുത്തരായ ഓസ്ട്രേലിയയെ 48 റൺസിന് തകർത്തു. ഇന്ത്യയുടെ 167 റൺസ് പിന്തുടർന്ന ഓസീസ് വനിതകൾക്ക് 119 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. തുടർച്ചയായ 12 ജയങ്ങൾക്ക് ശേഷം ഓസീസിൻറെ ആദ്യ തോൽവിയാണിത്.
നാലാം ജയത്തോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യ സെമിയിൽ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട് മത്സരത്തിൽ തോൽക്കുന്നവരെ നേരിടും. ജയിക്കുന്നവർ ഓസ്ട്രേലിയയുമായി ഏറ്റുമുട്ടും.
55 പന്തിൽ 83 റൺസെടുക്ക സ്മൃതി മന്ദാനയുടെ കരുത്തിലാണ് ഇന്ത്യ 167 റൺസിലെത്തിയത്. ഒൻപത് ഫോറും മൂന്ന് സിക്സും അടങ്ങിയതായിരുന്നു സ്മൃതിയുടെ ഇന്നിംഗ്സ്. ക്യാപ്റ്റൻ ഹർമൻപ്രീത് കൌർ മൂന്ന് ഫോറും മൂന്ന് സിക്സും ഉൾപ്പടെ 43 റൺസെടുത്തു.
നേരത്തേ സെമിയിലെത്തിയതിനാൽ മിതാലി രാജിന് വിശ്രമം നൽകിയാണ് ഇന്ത്യ കളിച്ചത്. സ്മൃതി മന്ദാനയാണ് മാൻ ഓഫ് ദ മാച്ച്.
39 റൺസെടുത്ത എല്ലിസ് പെറിക്ക് മാത്രമേ ഓസീസ് നിരയിൽ ചെറുത്തുനിൽക്കാനായുള്ളൂ. അനുജ പാട്ടീൽ മൂന്നും പൂനം യാദവും രാധാ യാദവും ദീപ്തി ശർമ്മയും രണ്ട് വിക്കറ്റ് വീതവും നേടി.

COMMENTS