ബ്രഹത് ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ ആറാം സ്വർണം നേടിയ ഒളിംപ്യൻ മേരി കോമിന്റെ നേട്ടം അതുല്യമെന്ന് ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ. കായികതാരങ...
ബ്രഹത്
ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ ആറാം സ്വർണം നേടിയ ഒളിംപ്യൻ മേരി കോമിന്റെ നേട്ടം അതുല്യമെന്ന് ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ. കായികതാരങ്ങൾക്ക് സ്വപ്നം കാണാൻ കഴിയുന്ന നേട്ടമാണ് മേരി കോം സ്വന്തമാക്കിയതെന്നും വിജൻ പറഞ്ഞു.
48 കിലോ വിഭാഗം ഫൈനലിൽ ഉക്രെയ്ന്റെ ഹന്ന ഒഖോട്ടയെ തോൽപിച്ചാണ് മേരി കോമിന്റെ ചരിത്രം നേട്ടം. അഞ്ച് വിധികർത്താക്കളും മേരിക്ക് അനുകൂലമായി തീരുമാനമെടുത്തപ്പോൾ വിജയത്തിന്റെ തിളക്കം കൂടി. ഇതോടെ, ലോകചാംപ്യന്ഷിപ്പിൽ ഏറ്റവും കൂടുതൽ സ്വർണം നേടുന്ന താരവുമായി മുപ്പത്തഞ്ചുകാരിയായ മേരി കോം.
''ഞാനും മേരി കോമും കേന്ദ്ര കായിക മന്ത്രാലയത്തിന് കീഴിൽ നിരീക്ഷകരായി ഒരുമിച്ച് പ്രവർത്തിക്കുന്നവരാണ്. ഇതുകൊണ്ടുതന്നെ മേരിയെ അടുത്തറിയാം. മൂന്ന് കുട്ടികളുടെ അമ്മയായ മേരി, മുപ്പത്തിയഞ്ചാം വയസ്സിലാണ് ലോക ചാന്പ്യൻഷിപ്പിൽ ആറാം മെഡൽ നേടിയത്. ലോകത്തിലെ ഒരു താരത്തിനും ഈ നേട്ടത്തിന് ഒപ്പമെത്താൻ കഴിയുമെന്ന് തോന്നുന്നില്ല. മേരിയുടെ നേട്ടത്തെ ഏത് വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കണം, അഭിനന്ദിക്കണം എന്നറിയില്ല"' ഐ എം വിജയൻ സ്പോർട്സ് ഗ്ലോബിനോട് പറഞ്ഞു.
"എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോക ചാന്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടുക എന്നത് എളുപ്പമല്ല. പുതിയ താരങ്ങളോട് ഏറ്റുമുട്ടിയാണ് മേരിയുടെ സുവർണനേട്ടം. മേരിക്കൊപ്പം ബോക്സിംഗ് തുടങ്ങിയവരൊക്കെ കളി മതിയാക്കിയിട്ട് കാലം കുറേയായി. ഇതിനിടെയാണ് കുടുംബ ജീവിതവും ബോംക്സിംഗും മേരികോം ഒരുമിച്ചുകൊണ്ടുപോകുന്നത്. അതും ലോക ചാന്പ്യനായി.''
പതിനാറാം വയസ്സിലാണ് മേരി കോം ആദ്യ സ്വർണം നേടിയത്, 2002ൽ. 2002, 2005, 2006, 2008, 2010 വർഷങ്ങളിലും മേരി നേട്ടം ആവർത്തിച്ചു. ഇത്തവണ തന്നെക്കാൾ 13 വയസ്സ് കുറവുള്ള താരത്തേയാണ് തോൽപിച്ചത്. ഇതിഹാസ താരത്തിന് മാത്രമേ ഈ മികവ് നിലനിർത്താൻ കഴിയൂ. മേരി കോം ഇന്ത്യക്ക് മാത്രമല്ല, ലോക കായിക രംഗത്തിനുതന്നെ മാതൃകയും പ്രചോദനവുമാണ്, ഐ എം വിജയൻ പറഞ്ഞു.
Tags: I M Vijayan, Mary Kom, Boxing, Baichung Bhutia

COMMENTS