സ്വന്തം ലേഖകൻ കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ രണ്ടാം ജയത്തിനായി ഗോകുലം കേരള ഹോം ഗ്രൌണ്ടിൽ ഇറങ്ങുന്നു. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ...
സ്വന്തം ലേഖകൻ
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ രണ്ടാം ജയത്തിനായി ഗോകുലം കേരള ഹോം ഗ്രൌണ്ടിൽ ഇറങ്ങുന്നു. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യൻമാരായ മിനർവ പഞ്ചാബാണ് എതിരാളി. മിനർവയെ തോൽപിച്ചാൽ ഗോകുലത്തിന് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കുയരാം.
മോഹൻ ബഗാനെ സമനിലയിൽ തളച്ച ഗോകുലം നെരോക്കയുമായി സമനില വഴങ്ങി. ചെന്നൈ സിറ്റിയോട് ഹോംഗ്രൗണ്ടിൽ തോൽക്കേണ്ടി വന്നെങ്കിലും ഷില്ലോംഗ് ലജോംഗിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ച ആത്മവിശ്വാസവുമായാണ് ഗോകുലം ഇന്ന് ഇറങ്ങുന്നത്.
നാല് കളിയിൽ ഒരു ജയവും രണ്ട് സമനിലയും ഒരു തോൽവിയുമായി അഞ്ചു പോയിന്റുള്ള ഗോകുലം ലീഗിൽ അഞ്ചാം സ്ഥാനത്താണ്. മൂന്ന് കളിയിൽ നാല് മിനർവ ഏഴാം സ്ഥാനത്തും.
നിലവിലെ ചാമ്പ്യൻമാർക്കൊത്ത പ്രകടനം നടത്താനാവാതെ പ്രയാസപ്പെടുകയാണ് നെരോക്ക. വിദേശ താരങ്ങൾ മികവിലേക്ക് ഉയരാത്തതാണ് ടീമിന് തിരിച്ചടിയാവുന്നത്.
കോഴിക്കോട്ടേക്ക് ഒഴുകിയെത്തുന്ന ആരാധകരുടെ ആരവവും ഗോകുലത്തിന്റെ പ്രകടനത്തിൽ നിർണായകമാവും. ടീമിൽ കാര്യമായ മാറ്റങ്ങളുണ്ടാവില്ലെന്ന് കോച്ച് ബിനോ ജോർജ്ജ് പറഞ്ഞു.
Tags: I League Football, Gokulam Kerala, Minerva Punjab, Calicut Football, Kerala Football, Kozhikode Football

COMMENTS