ഫൈസൽ കൈപ്പത്തൊടി '' കളിക്കളത്തില്‍ വിയര്ക്കുന്നവന് അറിയാതെവന്ന പിഴവിന് പിന്നാലെ ചായാന്‍ ഒരു ചുമൽതേടി ആര്‍ത്തുവിളിക്കുന്ന ഗ്യ...
ഫൈസൽ കൈപ്പത്തൊടി
'' കളിക്കളത്തില്‍ വിയര്ക്കുന്നവന് അറിയാതെവന്ന പിഴവിന് പിന്നാലെ ചായാന്‍ ഒരു ചുമൽതേടി ആര്‍ത്തുവിളിക്കുന്ന ഗ്യാലറിയിലേക്ക് കണ്ണയക്കുന്നു. പ്രതിധ്വനി പോലെ അയാളുടെ ചെവിയില്‍ പതിക്കുന്നത് പത്തു വര്ഷത്തിനുമേല് അധ്വാനിച്ച് പടുത്തുകെട്ടിയ കളിജീവിതത്തെയും കുടുംബത്തിനെയും യാതൊരു മനസ്താപവുമില്ലാതെ വിളിക്കുന്ന തെറികള്‍.. വിയര്പ്പാറ്റിയവന് സാമൂഹ്യമാധ്യമങ്ങളിലെ അഭിനവ ഫുട്ബോള്‍ പീതവര്ണ്ണക്കൂട്ടങ്ങളുടെ അഭിപ്രായപ്രകടനങ്ങളിലേക്ക് കണ്ണോടിച്ചപ്പോഴും തെളിയുന്നത് മറ്റൊന്നല്ല, തെറിവാക്കുകളുടെ കട്ടി കൂടുന്നതല്ലാതെ.. ഹതാശനായവന് സ്വന്തത്തിലേക്ക് ഊളിയിട്ടിറങ്ങുന്നു... ''
കുറച്ച് മുൻപാണ് , 2017 മെയ് 21. കട്ടക്കിലെ ബരാബതി സ്റ്റേഡിയം. ഇന്ത്യയുടെ ചാന്പ്യന്ക്ലബിനെ കണ്ടെത്തുന്നതിന്റെ അവസാനവാക്കായ ഫെഡറേഷന് കപ്പ് ഫൈനല്‍. കൊല്‍ക്കത്തന്‍ അതികായരായ മോഹന്‍ ബഗാനും , സതേണ്‍ ഈഗിള്‍സ് ബെംഗളൂരു എഫ് സിയയും ഏറ്റുമുട്ടുന്നു.. സുനില്‍ ഛേത്രിയില്ലാതെ സേനാനായകനില്ലാത്ത ബെംഗളൂരു എഫ് സി , സാധ്യതാപട്ടികയിൽ മുന്നിലുള്ള ബഗാനെതിരെ എങ്ങനെ പിടിച്ചുനില്ക്കും എന്ന് കളിവിചക്ഷണര് തലപുകച്ചുകൊണ്ടേയിരുന്നു.
പന്ത് കയറിയും ഇറങ്ങിയും , ആക്രമണക്കെട്ടഴിച്ചും സംഭവബഹുലമായ 90മിനുട്ടും , അധികസമയത്തിന്റെ ആദ്യപകുതിയും കഴിഞ്ഞു. നൂറ്റിയേഴാം മിനുട്ട്.. ഇരുവശങ്ങളെയും കൃത്യമായി ഉപയോഗിച്ച് ബെംഗളൂരു താരങ്ങൾ കുതിക്കുന്നു.. വലത് വിങ്ങില്‍ നിന്ന് വ്യതിയാനം സംഭവിച്ചൊരു ക്രോസ്. പന്ത് മനോഹരമായി ട്രാപ്പ് ചെയ്ത്, മുന്നോട്ടാഞ്ഞ ഡിഫന്ററെ ചെറുചലനത്തിലൂടെ വെട്ടിയൊഴിഞ്ഞ് അയാള്‍ ഗോള്‍പോസ്റ്റിന്റെ വലത് മൂലയിലേക്ക് നിറയൊഴിച്ചു. അനസ് എടത്തൊടികയുടെ ശരീരത്തില്‍ തട്ടി പന്ത് പോസ്റ്റില്‍.
കൃത്യം 12 മിനുട്ട് കഴിഞ്ഞപ്പോള്‍ സ്വന്തംപാതിയിൽ നിന്ന് കിട്ടിയ പന്തിനെ വരുതിയിലാക്കി, അനുസരണയില്ലാത്ത ആട്ടിന്‍കുട്ടിയെ തെളിക്കുന്ന ഇടയനെപ്പോലെ മൂന്ന് മറീനേഴ്സ് പ്രതിരോധഭടന്മാരെ നിഷ്പ്രഭരാക്കി പിഴക്കാത്ത ചുവടുകളോടെ ഒരിക്കല്‍ക്കൂടി പോസ്റ്റിന്റെ വലത് മൂലയിലേക്ക് ഒഴുക്കി വിട്ടു. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ അവസാനത്തെ ഫെഡറേഷന് കപ്പ് ബെംഗളൂരുവിന്റെ അലമാരയിലെത്താൽ അത് ധാരാളമായിരുന്നു. അതായിരുന്നു ചെക്ക്യോട്ട് കിഴക്കേവീട്ടില്‍ വിനീത് എന്ന താരത്തിന്റെ പ്രതിഭാവിലാസം.
ബെംഗളൂരു എഫ് സിക്കെതിരെ സംഭവിച്ച പിഴവില്‍ ഏറ്റവും ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ടാവുക വിനീതിന് തന്നെയാവും. അല്ലെങ്കിൽ അതേ. ഇത് തിരിച്ചറിയാനാണ് കാണികള്‍ ആദ്യം ശ്രമിക്കേണ്ടത്. ദീര്ഘകാലപദ്ധതികളാണെന്ന് പറയുന്ന കോച്ച് തൊട്ടടുത്ത ദിവസം കാണികളുടെ സന്തോഷം നോക്കിയാണോ കൂട്ടത്തില്‍ നന്നായി കളിക്കുന്ന ജിംഗാൻ പെസിച്ച് കൂട്ടുകെട്ടിനെ മാറ്റി അനസിനെ ഇറക്കിയതെന്ന് ചിന്തിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. ഐ എസ് എല്ലില്‍ ഏറ്റവും നന്നായി മുന്നേറ്റങ്ങൾ സൃഷ്ടിക്കുന്ന എഫ് സി ഗോവക്കെതിരെ വിഡ്ഢിത്തരം നിറഞ്ഞ ഗെയിംപ്ലാനായിരുന്നു ഡേവിഡ് ജെയിംസിന്റേത്. കോറോയെ പോലെ 90മിനുട്ടും പ്രതിരോധിച്ച് നിര്‍ത്താനാവാത്ത താരത്തെ തടയാന്‍ കൃത്യമായ പ്രത്യാക്രമണ തന്ത്രങ്ങൾ വേണമായിരുന്നു.
ഗോവന്‍ മുന്നേറ്റനിരയുടെ കാലുകളിലേക്ക് എത്തുന്ന പന്തുകളെ തടയാനായിരുന്നു ബ്ലാസ്റ്റേഴ്സ് ശ്രമിക്കേണ്ടിയിരുന്നത്. പകരം സ്ട്രൈക്കർമാരെ പിടിച്ചുകെട്ടാൻ ശ്രമിച്ചതിനാൽ ഗോവന്‍ മധ്യനിര അതിമനോഹരമായി ഒന്നിനുപിറകേ ഒന്നായി നീക്കങ്ങള്‍ മെനഞ്ഞ് ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ പരീക്ഷിച്ചു കൊണ്ടേയിരുന്നു. ഒടുവില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന്റെ പരാജയവും. അവസാന പത്തുപതിനഞ്ച് മിനുട്ടുകള്ക്കിറങ്ങിയ വിനീതിന് പതിവ് മികവിലേക്ക് എത്താനും കഴിഞ്ഞില്ല.
പണ്ട്, കേരളത്തില്‍ നിന്ന് പ്രതീക്ഷിച്ച പിന്തുണ കുറഞ്ഞതിനാല്‍ ബംഗാളില്‍ പോയി , പിന്നീട് കേരളത്തിനെതിരെ കളിച്ചതിന് ഐ എം വിജയനും കയ്പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ നടക്കുന്നത് അതിലും വലിയ അശ്ലീലമാണ്. ടീം ഫാന്‍സുകാര്‍ കളിയെയും കളിക്കാരെയും വിമര്‍ശിക്കട്ടെ. ഒപ്പം അഞ്ച് വര്‍ഷമായിട്ടും കൃത്യമായ പദ്ധതികളില്ലാത്ത മാനേജ്മെന്റിനെയും അതിലുള്‍പ്പെടുത്തണം. കിലോമീറ്ററുകള്‍ സഞ്ചരിച്ച്, സ്വന്തം പണം മുടക്കി ഗ്യാലറിയില്‍ ആർത്തുവിളിക്കുന്നവന്റെ ചേതോവികാരം ആദ്യം എത്തേണ്ടത് മാനേജ്മെന്റിലാണ്. എല്ലാതെ കലിപ്പ് തീര്‍ക്കേണ്ടത് കളിക്കാരുടെ നെഞ്ചത്തല്ല. മുന്‍പ് റാഫിയായിരുന്നു, പിന്നീട് റിനോ, ഇപ്പോള്‍ വിനീത് , നാളെ അത് സഹലാവാതിരിക്കട്ടേ.

ഗ്യാലറിയില്‍ ആർത്തുവിളിക്കുന്നവന്റെ ചേതോവികാരം ആദ്യം എത്തേണ്ടത് മാനേജ്മെന്റിലാണ്. എല്ലാതെ കലിപ്പ് തീര്‍ക്കേണ്ടത് കളിക്കാരുടെ നെഞ്ചത്തല്ല. മുന്‍പ് റാഫിയായിരുന്നു, പിന്നീട് റിനോ, ഇപ്പോള്‍ വിനീത് , നാളെ അത് സഹലാവാതിരിക്കട്ടേ.കേരള ബ്ലാസ്റ്റേഴ്സില്‍ തന്റെ ആദ്യ സീസണിൽ കാണികളുടെ ഇഷ്ടപുത്രനായിരുന്ന വിനീത് പിന്നീടെപ്പോഴാണ് അവര്‍ക്ക് അനഭിമതനായി തുടങ്ങിയത്. കളിതീരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ അസാധ്യമായ കോണുകളില്‍ നിന്ന് ഗോളുകള്‍ നേടി ബ്ലാസ്റ്റേഴ്സിനെ സുരക്ഷിത മേഖലകളിലേക്ക് നയിച്ചിട്ടുള്ള , ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയിട്ടുല്ള വിനീതിനെ എന്തിനാണ് പീതവര്ണ്ണപ്പടഹധ്വനികള് ഇകഴ്ത്തിപ്പാടുന്നത് ?. ഒറ്റപ്പെട്ട ചില പിഴവുകളില്‍ കുരിശിലേറ്റപ്പെടേണ്ടവരാണോ കളിക്കാര്‍ ? കളിക്കളത്തിലെ തെറ്റുകള്‍ക്ക് അവന്റെ കുടുംബത്തെ പോലും വിടാത്ത ഹൂളിഗനിസം എന്ന് മുതലാണ് നമ്മുടെ ഗ്യാലറി സംസ്കാരത്തിന്റെ ഭാഗമായത്.

COMMENTS