ഇംഗ്ലണ്ടന്റെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനായ വെയ്ൻ റൂണിയുടെ വിടവാങ്ങൽ മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. സൌഹൃദ മത്സരത്തിൽ ഇംഗ്ലണ്ട് എതിരി...
ഇംഗ്ലണ്ടന്റെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനായ വെയ്ൻ റൂണിയുടെ വിടവാങ്ങൽ മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. സൌഹൃദ മത്സരത്തിൽ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് അമേരിക്കയെ തോൽപിച്ചു. ജെസ്സി ലിംഗാർഡ്, അലക്സാണ്ടർ ആർണോൾഡ്, കല്ലം വിൽസൺ എന്നിവരാണ് റൂണിയുടെ വിടവാങ്ങൽ വീരോചിതമാക്കിയത്.
മുപ്പത്തിമൂന്നുകാരനായ റൂണി മുപ്പത്തിമൂന്ന് മിനിറ്റാണ് അവസാന മത്സരം കളിച്ചത്. ഇംഗ്ലണ്ട് ജഴ്സിയിൽ റൂണിയുടെ നൂറ്റിയിരുപതാം മത്സരമായിരുന്നു ഇത്. മത്സരത്തിന് മുൻപ് റൂണിയെ ആദരിച്ചു.
COMMENTS