അബ്ദുല്‍സലീം എടവനക്കാട് അതിജീവനത്തിൻെറ മലപ്പുറം മാതൃക...... പതിവ് തെറ്റിയില്ല ഫുട്ബോൾ കഴിഞ്ഞേയുള്...
അബ്ദുല്‍സലീം എടവനക്കാട്
അതിജീവനത്തിൻെറ മലപ്പുറം മാതൃക......
പതിവ് തെറ്റിയില്ല
ഫുട്ബോൾ കഴിഞ്ഞേയുള്ളൂ
മലപ്പുറത്ത് കാരന് ബാക്കിയെല്ലാം എന്ന് ഒരിക്കൽ കൂടി തെളിയിച്ചു....
"കാൽപ്പന്തിലൂടെ അതിജീവനം"
ലോകം മുഴുവൻ മലയാളികൾ കേരളത്തിൻെറ അതിജീവനത്തിന് താങ്ങാവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിന് വിവിധ മാർഗ്ഗങ്ങൾ തേടുമ്പോൾ മലപ്പുറം തെരഞ്ഞെടുത്തത് തങ്ങളുടെ രക്തത്തിലലിഞ്ഞ ഫുട്ബോൾ പ്രണയം തന്നെ.....
ജില്ലാ സ്പോട്സ് കൗൺസിലിൻെറ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിൻെറ ഭാഗമായി ഇന്നലെ ( 16.11.18) കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്നത് നാല് പ്രദർശന മൽസരങ്ങൾ പിരിഞ്ഞ്കിട്ടിയത് ഇരുപത് ലക്ഷം രൂപ......
പ്രത്യേകകൂപ്പണുകൾ വിതരണം നടത്തിയാണ് ധനസമാഹരണം നടത്തിയത്.കൂടാതെ മറ്റ് സംഭാവനകളും.
"ഫുട്ബോളിലൂടെ അതിജീവനം"
മലപ്പുറം ജില്ലാകലക്ടർ ശ്രീ.അമിത് മീണയുടെ ആശയമായിരുന്നു അത് മലപ്പുറത്തെ ആബാലവൃദ്ധം നെഞ്ചേറ്റിയപ്പോൾ പിറന്നത്
ഓരോ മലപ്പുറം കാരനും ലോകത്തെ ഓരോ ഫുട്ബോൾ സ്നേഹിക്കും അഭിമാനിക്കാവുന്ന ധന്യമുഹൂർത്തം .
എൻ.എം.എച്ച്.എസ് ചേലേമ്പ്രയും എം .എസ്.പി. ഹൈസ്കൂളും തമ്മിലും
വ്യാപാരി വ്യവസായി ഏകോപന സമിതിയിയും മലപ്പുറം പ്രസ് ക്ലബ്ബും തമ്മിലും കലക്റ്റേർസ് ഇലവനും എസ്.പി. ഇലവനും തമ്മിലും മലപ്പുറം വെറ്ററൻസും മലപ്പുറം ഫയർ &റസ്ക്യു ടീമും തമ്മിലായിരുന്നു പ്രദർശനമൽസരങ്ങൾ.
U16 ഇന്ത്യൻ താരം ഷഹബാസ് അഹമ്മദ്,
കുരികേശ് മാത്യു, മങ്കട സുരേന്ദ്രൻ, ഹബീബ് റഹ്മാൻ ഹമീദ്, മെഹബൂബ് അരീക്കോട് റോയ് റോജാസ് ,നൗഷാദ് പാരി തുടങ്ങിയർ ക്കൊപ്പം മലപ്പുറം ജില്ലയിലെ പഴയ കാല പ്രഗൽഭ താരങ്ങളും പല ടീമുകൾക്കായി കളത്തിലിറങ്ങിയപ്പോൾ കോട്ടപ്പടിയിലെ ഗ്യാലറിയിലെത്തിയ ഫുട്ബോൾ സ്നേഹികൾക്ക് ഓർമ്മയിലേക്കുള്ള തിരിച്ച് നടത്തമായി ഈ മൽസരങ്ങൾ...
മൽസരങ്ങളുടെ ഔപചാരിക ഉദ്ഘാടനം ശ്രീ.കുഞ്ഞാലിക്കുട്ടി.എം.പി.നിർവ്വഹിച്ചു.ശ്രീ.പി.ഉബൈദുള്ള എം.എൽ.എ.അധ്യക്ഷം വഹിച്ചു.....
സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് പി.ഷംസുദ്ധീൻ സെക്രട്ടറി രാജു നാരായണൻ, ഡി. എഫ്.എ.പ്രസിഡണ്ട് കെ.അബ്ദുൾ കരീം തുടങ്ങിയവർ സംബന്ധിച്ചു.
കാൽപ്പന്ത് കൊണ്ട് കേരളത്തിൻെറ ഭൂപടത്തിൽ പ്രത്യേക അടയാളം സ്വന്തമാക്കിയ മലപ്പുറം ജില്ല
കേരളത്തിൻെറ അതിജീവനത്തിനും കാൽപന്ത് കൊണ്ട് തന്നെ ഒരുവേറിട്ട മാതൃക കാണിച്ചിരിക്കുകയാണ്.
COMMENTS