എം ആർ സിയുടെ സ്വന്തം മുഹമ്മദലി, മലപ്പുറത്തിന്റേയും

പോയ കാലത്തെ പ്രശസ്ത ഫുട്ബാൾ ടീമായിരുന്ന മദ്രാസ് റെജിമെന്റ് സെൻട്രൽ (എം.ആർ.സി) വെല്ലിംഗ്ടണിന് പന്ത് തട്ടിയ മലപ്പുറത്തുകാർ നിരവധിയാണ്. എന്നാ...

പോയ കാലത്തെ പ്രശസ്ത ഫുട്ബാൾ ടീമായിരുന്ന മദ്രാസ് റെജിമെന്റ് സെൻട്രൽ (എം.ആർ.സി) വെല്ലിംഗ്ടണിന് പന്ത് തട്ടിയ മലപ്പുറത്തുകാർ നിരവധിയാണ്. എന്നാൽ, രാജ്യത്തെ കളി പ്രേമികൾ ഒന്നടങ്കം ഇഷ്ടപ്പെട്ടിരുന്ന ആ ടീമിനെ നയിക്കാൻ ഭാഗ്യം ലഭിച്ച ഒരേയൊരു മലപ്പുറത്തുകാരനേയുള്ളൂ.മൈലപ്പുറം കോലാർ സ്വദേശിയായ പൂളക്കണ്ണി മുഹമ്മദലി.  പന്ത് കൊണ്ട് ഇന്ദ്രജാലം കാണിച്ചിരുന്ന അരുൾദാസ് , കുപ്പുസ്വാമി തുടങ്ങിയവർ നയിച്ച  എം ആർ സിയുടെ നായകസ്ഥാനം അഞ്ച് വർഷമാണ് മുഹമ്മദലി വഹിച്ചത്.
സലീം വരിക്കോടൻ
കടലുണ്ടിപ്പുഴയുടെ മണൽത്തിട്ടയിൽ സായാഹ്നങ്ങളെ സജീവമാക്കി കുട്ടിക്കൂട്ടം പന്ത് തട്ടിക്കളിക്കുന്നത് പതിവായിരുന്നു. മൈലപ്പുറത്തെ പൂളക്കണ്ണി അലവിയുടെ മകൻ മുഹമ്മദലി ആ കൂട്ടത്തിലെ മിടുക്കനായ കളിക്കാരനായിരുന്നു.മണൽത്തിട്ടയിലെ കളിക്കളരിയിൽ നിന്നും കാൽപ്പന്ത് കളി പഠിച്ചെടുത്ത മുഹമ്മദലി പഠന കാലത്ത് കോട്ടപ്പടി ഗവ.മോഡൽ ഹൈസ്കൂൾ ടീമിലിടം നേടി.സ്കൂളിലെ ജൂനിയർ, സീനിയർ ടീമുകളിൽ കളിച്ചു വളർന്ന മുഹമ്മദലി പിന്നീട് മലപ്പുറം സോക്കറിന് കളിച്ചു. സൂപ്പർ ക്ലബ്ബായ സോക്കറിൽ അംഗമായിരിക്കെ ജില്ലാ ടീമിനും കളിച്ചു. അതിനിടയിലാണ് തമിഴ്നാട്ടിലെ ഊട്ടിക്കടുത്ത വെല്ലിംഗ്ടണിലെ എം.ആർ.സിയിലേക്ക് സെലക്ഷൻ ലഭിക്കുന്നത്. തന്റെ നാട്ടുകാരായ  മഞ്ഞക്കണ്ടൻ അബൂബക്കർമാർ മുതൽ നിരവധി പ്രതിഭകൾ കളിച്ച് കഴിവ് തെളിയിച്ച ടീമിൽ മുഹമ്മദലി ശ്രദ്ധിക്കപ്പെട്ടു.

തുറന്ന് കിട്ടുന്ന അവസരങ്ങൾ മുതലാക്കി കളികളിൽ മിടുക്കറിയിച്ച് മുഹമ്മദലി ചുരുങ്ങിയ കാലം കൊണ്ട് തന്നെ  എം.ആർ.സിയിൽ പേരെടുത്തു.കാലിൽ പന്ത് വന്നണഞ്ഞാൽ ആ ആക്രമണകാരിയെ തടഞ്ഞ് നിർത്തുക എതിരാളികളെ സംബന്ധിച്ചിടത്തോളം പ്രയാസമായിരുന്നു. വളരെ മനോഹരമായിട്ടായിരുന്നു അയാൾ ഗോൾ മുഖത്തേക്ക് പന്തുമായി കയറിപ്പോയിരുന്നത്.പാസ് നൽകേണ്ട പന്താണങ്കിൽ സമയമൊട്ടും പാഴാക്കാതെ സഹകളിക്കാരന് തളികയിലെന്നോണം  കൈമാറിയിരിക്കും. ഇനി പോസ്റ്റിലേക്ക് പായിക്കേണ്ട പന്താണങ്കിൽ ഒട്ടും അമാന്തം കാണിക്കാതെ ബുള്ളറ്റ് ഷോട്ടിലൂടെ പോസ്റ്റിലേക്ക് തൊടുത്ത് വിടുകയും ചെയ്തിരിക്കും.മുഹമ്മദലിയുടെ വലം കാലനടി പരിചയ സമ്പന്നരായ പന്ത് പിടുത്തക്കാർക്ക് മാത്രമേ രക്ഷപ്പെടുത്താൻ കഴിഞ്ഞിരുന്നുള്ളൂ.

1977 എന്നത് മുഹമ്മദലിയെയും എം.ആർ.സിയെയും സംബന്ധിച്ചിടത്തോളം നേട്ടത്തിന്റെ വർഷമായിരുന്നു.കോഴിക്കോട് സേട്ട് നാഗ്ജി, മദ്രാസ് വിക്ടൽ, മധുര കോട്സ് എന്നീ പ്രശസ്തമായ മൂന്ന് ട്രോഫികളിലാണ് ആ വർഷം എം ആർ.സി മുത്തമിട്ടത്.നാഗ്ജിയിൽ ശക്തരായ ജെ.സി.ടി മിൽസ് ഫഗ്വാരയേയും വിക്ടലിൽ റെയിൽവേസിനെയും മധുര കോട്സിൽ എച്ച്.എ.എൽ ബാംഗ്ലൂരിനെയും പരാജയപ്പെടുത്തിയാണ് എം.ആർ.സി കിരീട നേട്ടം കൈവരിച്ചത്. മധുര കോട്സ് ടൂർണമെന്റിൽ കേരളത്തിന്റെ ഗ്ലാമർ ടീമായിരുന്ന കളമശ്ശേരി പ്രീമിയർ ടയേഴ്സിനെ അട്ടിമറിച്ചാണ് കലാശക്കളിക്ക്  അർഹത നേടിയത്.ആദ്യാന്ത്യം വാശി നിറഞ്ഞ സെമിയിൽ മുഹമ്മദലിയുടെ ഏകപക്ഷീയമായ ഒരു ഗോളിനാണ് എം.ആർ.സി വിജയിച്ചത്‌. ജാഫറിനെയും പൗലോസിനെയും മനോഹരമായ ഡ്രിബ്ളിം ഗിലൂടെ കബളിപ്പിച്ച് മുന്നേറി ഒന്നാന്തരം ഷോട്ടിലൂടെയാണ് അവരുടെ ശക്തനായ ഗോളി സേതുമാധവനെ നിഷ്പ്രഭമാക്കി മുഹമ്മദലി ഗോൾ നേടിയത്.

 അന്നത്തെ ആ വാശിയേറിയ മത്സരം മുഹമ്മദലിയുടെ മനസ്സിൽ ഇന്നും പച്ചപിടിച്ച് കിടപ്പുണ്ട്. ആ കാലത്ത് മുഹമ്മദലിയോടൊപ്പം എം.ആർ.സിയിൽ കളിച്ചവരാണ് കുപ്പുസ്വാമി, സദാനന്ദൻ കണ്ണൂർ, ആൽഫ്രഡ്, ഗൗതമൻ കണ്ണൂർ, കൊറ്റൻ, വിനോദ് ഫിലിപ്പ് (മുൻ ഇന്ത്യൻ താരം പ്രേംനാഥ് ഫിലിപ്പിന്റെ സഹോദരൻ ) കുഞ്ഞൻ വണ്ടൂർ, വിജയൻ നിലമ്പൂർ, മുസ്തഫ വണ്ടൂർ എന്നിവർ. ഇന്ത്യയിൽ മുഹമ്മദലി കളിക്കാത്ത പട്ടണങ്ങളും പങ്കെടുക്കാത്ത ടൂർണമെന്റുകളും അപൂർവമായിരിക്കും. ഒരിക്കൽ കൽക്കത്തയിൽ കളിച്ചപ്പോൾ അവിടുത്തെ സ്പോർട്സ് പ്രസിദ്ധീകരണങ്ങൾ മുഹമ്മദൻസ് താരം മലപ്പുറം അസീസിന്റെ പിൻഗാമി എന്നാണ് പൂളക്കണ്ണി മുഹമ്മദലിയെ വിശേഷിപ്പിച്ചിരുന്നത്.

മലപ്പുറം ജന്മം നൽകിയ എം.ആർ.സിയുടെ അഭിമാനതാരങ്ങളായിരുന്ന കാവുങ്ങൽ ചേക്കു, സത്താർ എന്നിവർ എം.ആർ.സിയുടെ പടിയിറങ്ങുന്ന കാലത്താണ് മറ്റൊരു മലപ്പുറത്തുകാരനായ മുഹമ്മദലി എം.ആർ.സിയിലേക്ക് കയറിച്ചെല്ലുന്നത്.മികച്ച പ്രതിരോധ താരമായിരുന്ന ചേക്കുവിന്റെ കൂടെ മലപ്പുറത്ത് സെവൻസ് കളിച്ചിട്ടുണ്ടങ്കിലും എം. ആർ.സിയുടെ കുപ്പായത്തിൽ ഒരുമിച്ച് കളിക്കാൻ കഴിഞ്ഞിട്ടില്ല. ആ സങ്കടം മുഹമ്മദലിയുടെ മനസ്സിൽ ഇന്നുമുണ്ട്. ഇന്ത്യൻ ഫുട്ബാളിന്റെ കുലപതികളായ പി.കെ.ബാനർജി, ഒളിംപ്യൻ കിട്ടു, മേവലാൽ തുടങ്ങിയവരായിരുന്നു എം.ആർ.സിയിലെ മുഹമ്മദലിയുടെ ഗുരുക്കന്മാർ.

1972 ൽ എം.ആർ.സിയിൽ ചേർന്ന മുഹമ്മദലി, 1981 മുതൽ 85 വരെയാണ് ക്യാപ്റ്റൻ സ്ഥാനം അലങ്കരിച്ചത്.1990 ൽ എം.ആർ.സിയിൽ നിന്നും വിരമിച്ചു. നാട്ടിലെത്തിയ മുഹമ്മദലി ഒരു വർഷത്തിനകം പുതിയ ജോലി തേടി സൗദി അറേബ്യയിലേക്ക് പോയി.1991 മുതൽ പതിനഞ്ച് വർഷക്കാലം ജിദ്ദയിലെ അൽ സലാമയടക്കം വിവിധ സ്ഥലങ്ങളിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു. ഒന്നര പതിറ്റാണ്ടോളം നീണ്ട പ്രവാസത്തിനിടയിൽ മൂന്ന് വർഷം ജിദ്ദ ഏഷ്യാനക്ക് കളിക്കാനും അവസരമുണ്ടായി.2005 ൽ പ്രവാസം നിറുത്തി നാട്ടിലേക്ക് മടങ്ങിയ മുഹമ്മദലി 2010 മുതൽ 2017 വരെ മലപ്പുറം ഓൾഡ്ഫു ട്ബാൾ പ്ലയേഴ്സ് അസോസിയേഷൻ സെക്രട്ടറിയായിരുന്നു. എം.ആർ.സിയിലടക്കം കളിച്ച് പ്രശസ്തി നേടിയ മുഹമ്മദലിയിപ്പോൾ പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വർഷത്തിലൊരിക്കൽ ഒരു മാസത്തെ ഫുട്ബാളിൽ പരിശീലനം നൽകുന്നുണ്ട്.

പുതു തലമുറ സ്നേഹത്തോടെ എം.ആർ.സി മുഹമ്മദലിക്ക എന്നു് വിളിക്കുന്ന അറുപത്തിയഞ്ചുകാരനായ പുളക്കണ്ണി മുഹമ്മദലിക്ക് ,രാജ്യത്ത്  ഈയിടെ ഫുട്ബാളിൽ ഒരുണർവ് കൈവന്നിട്ടുണ്ടന്ന അഭിപ്രായമാണുള്ളത്.പുതു തലമുറയിലെ കളിക്കാർക്ക് പഴയ കളിക്കാരുടെയത്ര ആത്മാർത്ഥതയില്ലെന്ന അഭിപ്രായവും അദ്ദേഹത്തിനുണ്ട്. മുഹമ്മദലിയുടെ ഭാര്യ ആദ്യ കാല കായിക താരവും റിട്ട. മലപ്പുറം ഗവ.ഗേൾസ് ഹയർ സെക്കണ്ടറി ഹൈസ്കൂൾ അധ്യാപികയുമായ പൂളക്കണ്ണി ജമീലയാണ്. മക്കൾ: ഷദീന, ഷഹറീന, ഷഹദ് .

COMMENTS


Name

Badminton,5,Cricket,17,Football,217,Other Sports,29,SG Special,99,Sports,106,Tennis,4,Volleyball,1,
ltr
item
Sports Globe: എം ആർ സിയുടെ സ്വന്തം മുഹമ്മദലി, മലപ്പുറത്തിന്റേയും
എം ആർ സിയുടെ സ്വന്തം മുഹമ്മദലി, മലപ്പുറത്തിന്റേയും
https://3.bp.blogspot.com/-6Kf42JetkhE/W-4dxkU_8cI/AAAAAAAABMY/n6dWTnVk-Uc6sKoWr_GISlhr6FHsLybBACLcBGAs/s640/saleem%2Bvarikkodan%2Bcover.jpg
https://3.bp.blogspot.com/-6Kf42JetkhE/W-4dxkU_8cI/AAAAAAAABMY/n6dWTnVk-Uc6sKoWr_GISlhr6FHsLybBACLcBGAs/s72-c/saleem%2Bvarikkodan%2Bcover.jpg
Sports Globe
http://www.sportsglobe.in/2018/11/article-on-mrc-mohammed-ali-by-salim.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2018/11/article-on-mrc-mohammed-ali-by-salim.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy