അടുത്ത വർഷത്തെ ഏഷ്യൻ കപ്പിനൊരുങ്ങുകയാണ് ഇന്ത്യൻ ഫുട്ബോൾ ടീം. ചൈനയ്ക്കെതിരെ അവരുടെ നാട്ടിൽ നേടിയ സമനില ടീമിൻറെയും ആരാധകരുടെയും ആത്മവിശ്വാസ...
അടുത്ത വർഷത്തെ ഏഷ്യൻ കപ്പിനൊരുങ്ങുകയാണ് ഇന്ത്യൻ ഫുട്ബോൾ ടീം. ചൈനയ്ക്കെതിരെ അവരുടെ നാട്ടിൽ നേടിയ സമനില ടീമിൻറെയും ആരാധകരുടെയും ആത്മവിശ്വാസം ഇരട്ടിയാക്കി. എന്നാൽ ടീമിനകത്തുനിന്ന് വരുന്ന വാർത്തകൾ അത്രശുഭകരമല്ല. കോച്ച് സ്റ്റീഫൻ കോൺസ്റ്റൻറൈനും ക്യാപ്റ്റൻ സുനിൽ ഛേത്രിയും രണ്ടുതട്ടിലായിക്കഴിഞ്ഞുവെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോച്ചിനെ മാറ്റണമെന്ന് ഛേത്രി ആവശ്യപ്പെട്ടുകഴിഞ്ഞുവത്രേ.
ചൈനയ്ക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിൻറെ സന്ദേശ് ജിംഗാനാണ് ഇന്ത്യയെ നയിച്ചത്. ഇത് ടീമിലെ പടലപ്പിണക്കത്തിൻറെ ബാക്കിപത്രമായാണ് വിലയിരുത്തുന്നത്.
കോച്ചിൻറെ സമീപനങ്ങളാണ് ക്യാപ്റ്റനിലൂടെ കാണുന്നത്. ജിംഗാൻ പോരാളിയും നല്ല നായകനുമാണ്. കളിക്കളത്തിൽ ടീമിനായി മുഴുവൻ സമർപ്പിക്കുന്ന താരം. ഇന്ത്യയുടെ മികച്ച നായകനായി മാറുകയാണ് ജിംഗാൻ. ഇതുകൊണ്ടാണ് ചൈനയ്ക്കെതിരെ ജിംഗാനെ നായകനാക്കിയത്- കോൺസ്റ്റൻറൈൻ പറയുന്ന വാക്കുകളും ടീമിലെ പടലപ്പിണക്കം ശരിവയ്ക്കുന്ന തരത്തിലാണ്.
തൊട്ടുപിന്നാലെ ബെംഗളൂരു എഫ് സിയിലെ താരങ്ങൾ കോച്ചിൻറെ തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. ജിംഗാനോട് വ്യക്തിപരമായി എതിർപ്പില്ലെങ്കിലും ഛേത്രിയെ മാറ്റിയതിനെയാണ് ഇവർ ചോദ്യം ചെയ്യുന്നത്.
രാജ്യാന്തര ക്യാപ്റ്റൻമാരിൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞാൽ ലിയോണൽ മെസ്സിക്കൊപ്പം ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാണ് ഛേത്രി. റൊണാൾഡോ 81 ഗോളുമായി മുന്നിട്ടുനിൽക്കുമ്പോൾ ഛേത്രിക്കും മെസ്സികും 64 ഗോൾ വീതം.
ആദ്യ ഇലവനിലെ താരങ്ങളെയും നായകൻമാരെയും മാറ്റുന്നതാണ് കോൺസ്റ്റൻറൈൻ ശൈലി. ഇതിനോട് ഛേത്രിക്ക് യോജിപ്പില്ല. ഇതാണ് അഭിപ്രായ ഭിന്നതയ്ക്ക് പ്രധാന കാരണം. ചൈനയ്ക്കെതിരായ കളിയോടെ ഇത് ശക്തിപ്രാപിക്കുകയായിരുന്നു. ഛേത്രി ഇനി നേതൃത്വം ഏറ്റെടുക്കാനിടയില്ലെന്നും റിപ്പോർട്ടുകളുണ്ട്.
കോൺസ്റ്റൻറൈനെ മാറ്റണമെന്ന് ഛേത്രി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ബെംഗളൂരു എഫ്സിയുടെ സ്പാനിഷ് മുൻ കോച്ച് ആൽബർട്ട് റോക്കയെ പകരം നിയമിക്കണം എന്നാണ് ഛേത്രിയുടെ ആവശ്യം. ഇരുവരുടെയും സൌഹൃദമാണ് ഇത്തരമൊരു നിർദേശത്തിന് കാരണം.
ഏഷ്യൻ കപ്പിന് മുൻപ് കോച്ചിനെ മാറ്റാനാവില്ലെന്നാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻറെ നിലപാട്. ഇത് ടീമിൻറെ ഒരുക്കത്തെയും കെട്ടുറപ്പിനെയും ബാധിക്കുമെന്ന് ഫെഡറേഷൻ കരുതുന്നു. ഇതേസമയം ഛേത്രിയെ തള്ളാനും ഫെഡറേഷന് കഴിയില്ല. ഇരുവരെയും അനുനയിപ്പിക്കാനാണ് ഇപ്പോഴത്തെ നീക്കം.
ടീമിലെ സീനിയർ താരങ്ങളുടെ പിന്തുണ ഛേത്രിക്കാണ്. നേരത്തേയും കോച്ചിനെതിരെ ഇവർ രംഗത്തെത്തിയിരുന്നു.

COMMENTS