ഐ ലീഗിന് ഒരുങ്ങുന്ന ഗോകുലം കേരള എഫ് സിക്ക് കരുത്തേകാൻ കോച്ച് സതീവൻ ബാലൻ. ഗോകുലത്തിൻറെ സഹപരിശീലകനായി സതീവൻ ബാലൻ ചുമതലയേറ്റു. ഇക്കഴിഞ്ഞ സന്...
ഐ ലീഗിന് ഒരുങ്ങുന്ന ഗോകുലം കേരള എഫ് സിക്ക് കരുത്തേകാൻ കോച്ച് സതീവൻ ബാലൻ. ഗോകുലത്തിൻറെ സഹപരിശീലകനായി സതീവൻ ബാലൻ ചുമതലയേറ്റു. ഇക്കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ കേരളത്തെ കിരീടത്തിലേക്ക് നയിച്ച പരിശീലകനാണ് സതീവൻ ബാലൻ.
സ്പോട്ർസ് കൌൺസിൽ കോച്ചായ സതീവൻ ബാലൻ പ്രത്യേക അനുമതിയോടെയാണ് ഗോകുലത്തിൻറെ ഭാഗമായത്. ബിനോ ജോർജാണ് ടീമിൻറെ മുഖ്യ പരിശീലകൻ. ശനിയാഴ്ച കരുത്തരായ മോഹൻ ബഗാനെതിരെ കോഴിക്കോടാണ് ഗോകുലത്തിൻറെ ആദ്യ മത്സരം.
ആദ്യമായാണ് സതീവൻ ബാലൻ ഐ ലീഗ് ടീമിൻറെ പരിശീലകനാവുന്നത്. " മറ്റ് സംസ്ഥാനങ്ങളിലെ ടീമുകൾ പൊതുവെ മലയാളി പരിശീലരെ ഇപ്പോൾ പരിഗണിക്കാറില്ല. ഈ സാഹചര്യത്തിൽ കേരളത്തിലെ ടീമിൽ അവസരം കിട്ടുക എന്നതും പ്രധാനമാണ്. ദേശീയ തലത്തിൽ ശ്രദ്ധിക്കുന്ന തരത്തിൽ അവസരം കിട്ടിയതിൽ അതിയായ സന്തോഷമുണ്ട്. ടീം മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷ. കേരള ഫുട്ബോൾ മുന്നോട്ട് പോകണം എന്ന് സ്പോർട്സ് കൌൺസിലും ആഗ്രഹിക്കുന്നു. ഇതുകൊണ്ടാണ് ഇങ്ങനെ ഒരു അവസരം കിട്ടിയത്" സതീവൻ ബാലൻ പറഞ്ഞു.
യൂത്ത് ടീമിൽ ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ സഹായി ആയിരുന്ന സതീവൻ ബാലൻ ഏറെ നേട്ടങ്ങൾ സ്വന്തമാക്കിയ പരിശീലകനാണ്. കാത്തുകാത്തിരുന്ന സന്തോഷ് ട്രോഫി കേരളത്തിലെത്തിച്ച സതീവൻ കാലിക്കറ്റ് സർവകലാശാലയെ മൂന്ന് വർഷം ദേശീയ ചാമ്പ്യൻമാരാക്കി. ഇന്ത്യയുടെ 19 വയസ്സിൽ താഴെയുള്ള ടീമിനെ സാഫ് കപ്പിൽ ജേതാക്കളാക്കി.
ബിനോ ജോർജിനൊപ്പം സതീവൻ ബാലൻകൂടി ചേരുമ്പോൾ ഗോകുലം ഇത്തവണ മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. കേരളത്തിലെ നിരവധി താരങ്ങൾക്ക് അവസരം നൽകുന്ന ഗോകുലം മലയാളി പരിശീലകരിലും വിശ്വാസമർപ്പിക്കുകയാണ്.

COMMENTS