എൽ ക്ലാസിക്കോയിൽ ബാഴ്സലോണയോട് ഒന്നിനെതിരെ അഞ്ച് ഗോളിന് നാണംകെട്ടതിന് പിന്നാലെ റയൽ മാഡ്രിഡ് കോച്ച് യൂലെൻ ലോപെട്ടോഗിയെ പുറത്താക്കി. നിലവിലെ...
എൽ ക്ലാസിക്കോയിൽ ബാഴ്സലോണയോട് ഒന്നിനെതിരെ അഞ്ച് ഗോളിന് നാണംകെട്ടതിന് പിന്നാലെ റയൽ മാഡ്രിഡ് കോച്ച് യൂലെൻ ലോപെട്ടോഗിയെ പുറത്താക്കി. നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ സ്പാനിഷ് ലീഗിൽ ഇപ്പോൾ ഒൻപതാം സ്ഥാനത്താണ്. 2001ന് ശേഷം റയലിൻറെ ഏറ്റവും മോശം പ്രകടനമാണിത്.
ലോപെട്ടോഗിക്ക് പകരം മുൻതാരവും റിസർവ് ടീം കോച്ചുമായ സാൻറിയാഗോ സൊളാരിയെ താൽക്കാലിക കോച്ചായി നിയമിച്ചു. കഴിഞ്ഞ ജൂണിൽ ലോകകപ്പിനിടെ സ്ഥാനമൊഴിഞ്ഞ സിനദിൻ സിദാന് പകരമാണ് ലോപെട്ടോഗി റയലിൻറെ പരിശീലകനായി ചുമതലയേറ്റത്. എന്നാൽ സ്പാനിഷ് ദേശീയ ടീമിലെ മികവ് റയലിൽ ആവർത്തിക്കാൻ ലോപെട്ടോഗിക്ക് കഴിഞ്ഞില്ല.
ലാ ലീഗയിൽ ശനിയാഴ്ച വയ്യാഡോളിഡിന് എതിരെയാണ് റയലിൻറെ അടുത്ത മത്സരം. ചാമ്പ്യൻസ് ലീഗിൽ നവംബർ ഏഴിന് വിക്ടോറിയ പ്ലെസനെയും നേരിടും.
ലോപെട്ടോഗിക്ക് പകരം ചെൽസിയുടെ മുൻകോച്ച് അൻറോണിയോ കോൻറെയെ നിയമിക്കാനാണ് റയലിൻറെ ശ്രമം. ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും ധാരണയിൽ എത്താനായിട്ടില്ല.

COMMENTS