പന്തിന് പിന്നാലെ താരങ്ങൾ; അവർക്ക് പിന്നാലെ അമീർ

സലീം വരിക്കോടൻ ഗ്യാലറിയാകെ മഞ്ഞയും നീലയും ജഴ്സിയണിഞ്ഞ ആരാധകരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. കോട്ടപ്പടി മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ ബ്രസീലും അ...

സലീം വരിക്കോടൻ
ഗ്യാലറിയാകെ മഞ്ഞയും നീലയും ജഴ്സിയണിഞ്ഞ ആരാധകരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. കോട്ടപ്പടി മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ ബ്രസീലും അർജന്റീനയും തമ്മിലുള്ള സ്വപ്ന ഫൈനലിന് പന്തുരുളാൻ നിമിഷങ്ങൾ മാത്രം. ആ സമയം സ്റ്റേഡിയത്തിന്റെ പുൽത്തകിടിയിൽ പാതി മഞ്ഞയും നീലയും വർണ്ണത്തിലുള്ള ജഴ്സിയണിഞ്ഞ ഒരു ചെറുപ്പക്കാരൻ കൈകൾ വീശി കാണികളെ അഭിവാദ്യം ചെയ്യുന്നു. കാണികളാകട്ടെ ആ ചെറുപ്പക്കാരനെ കയ്യടിച്ച് പ്രോൽസാഹിപ്പിക്കുന്നു.

പാലക്കാട് ജില്ലയിലെ കുമരംപുത്തൂർ സ്വദേശിയായ അമീർ ബാബുവായിരുന്നു കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ആ കാൽപന്ത് പ്രേമി.മുപ്പത്തിയഞ്ചുകാരനായ അയാൾ, മലയാളികളായ കാൽപന്ത് പ്രേമികൾക്ക് മാത്രമല്ല, കളിക്കാർക്കും കളിയെഴുത്തുകാർക്കും കളിപറച്ചിലുകാർക്കും സുപരിചിതനാണ്.

മികച്ച രീതിയിൽ പന്ത് തട്ടിയൊന്നുമല്ല ആ ചെറുപ്പക്കാരൻ നാലാളറിയുന്നവനായത്.കളികൾ കാണാനും കായികച്ചടങ്ങുകളിൽ പങ്കെടുക്കാനും വിശ്രമമില്ലാതെ ഊര് തെണ്ടുന്ന ആ ഫുട്ബാൾ ഭ്രാന്തനെ ഇഷ്ടപ്പെടാത്ത കായിക പ്രേമികളുണ്ടാവില്ല.

മണ്ണാർക്കാട് ചുങ്കത്തെ 'വി.ഐ.പി ബിരിയാണി സ്റ്റോറി'ലെ കണക്കെഴുത്തു കാരനായ അമീർ, കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം തുടങ്ങി എവിടെ പന്തുരുണ്ടാലും കളി കാണാനവിടെ എത്തിയിരിക്കും. കടയിൽ നിന്നും 'മുങ്ങി' കളിക്ക് പോകുന്ന ശീലമൊന്നും അയാൾക്കില്ല. ദൂരസ്ഥലങ്ങളിലെ കളി കാണാൻ കടയിലെ അവധി ദിവസമാണ് തെരഞ്ഞെടുക്കാറ്. എന്നാൽ, സ്വന്തം ജില്ലയിലെയും അയൽ ജില്ലകളിലെയും രാത്രി കാല സെവൻസുകൾ കാണാൻ കട അടച്ച ശേഷമാണ് പോകാറ്. നാട്ടിൽ പത്രവിതരണ ജോലി(അമീറിന്റെ പിതാവ് നാട്ടിലെ മാതൃഭൂമി, മലയാള മനോരമ പത്രങ്ങളുടെ ഏജന്റാണ് )യുള്ളതിനാൽ എവിടെ പോയാലും കിഴക്ക് വെള്ളകീറുന്നതിനു മുമ്പേ നാടണഞ്ഞിരിക്കും.

ദൂരസ്ഥലങ്ങളിലേക്ക് പോകാൻ നാട്ടിൽ നിന്നും സ്കൂട്ടറിൽ നാൽപത്തിനാല് കിലോമീറ്റർ ദൂരമുള്ള ഷൊർണ്ണൂരിലെത്തി അവിടെ നിന്നും ട്രെയിനിലാണ് സ്ഥിരം യാത്ര. അർദ്ധ രാത്രിക്കു ശേഷം ഷൊർണ്ണൂരിൽ മടങ്ങിയെത്തി അവിടെ നിന്നും നാട്ടിലെത്തുമ്പോഴേക്കും നേരം പുലരാറായിട്ടുണ്ടാകും.അപ്പോഴേക്കും പത്രവിതരണത്തിനുള്ള സമയമാ ഗതമായിരിക്കും.പത്രവിതരണം തീർന്നാൽ ഒന്ന് നടുനിവർത്തി കിടക്കാൻ പോലും നേരമില്ലാതെ കാലത്ത് എട്ടു മണിയോടെ കടയിലേക്ക് പോകും. ഒരിക്കൽ വി.ഐ.പി സ്റ്റോറിൽ സാധനങ്ങൾ വാങ്ങാൻ ചെന്ന ഒരു സ്ത്രീ അമീറിനോട് പറഞ്ഞു "ഇന്നലെ രാത്രി കൊച്ചിയിൽ നടന്ന പന്ത് കളിയുടെ( കേരള ബ്ലാസ് റ്റേഴ്സിന്റെ മത്സരം) വാർത്ത ടെലിവിഷനിൽ കണ്ടപ്പോൾ നിങ്ങളെ അതിൽ കണ്ടു. ഇന്ന് പുലർച്ചെ പത്രവിതരണത്തിന് വീട്ടിൽ വന്നപ്പോൾ നിങ്ങളെ നേരിൽ കണ്ടു. ഇപ്പോഴിതാ കാലത്ത് കടയിലെത്തിയപ്പോൾ ഇവിടെയും നിങ്ങൾ. അല്ല, സത്യത്തിൽ നിങ്ങളൊരു കുമ്പിടിയാ.. " അത് കേട്ട് അമീർ ബാബു മാത്രമല്ല അവിടെയുണ്ടായിരുന്നവരെല്ലാം ചിരിച്ചു പോയി.

പാലക്കാട് വഴി കടന്നു പോകുന്ന ഒട്ടുമിക്ക കളിക്കാരും കാൽപന്ത് കളിയെ കരളിന് തുല്യം സ്നേഹിക്കുന്ന ആ ചെറുപ്പക്കാരനെ മൊബൈലിൽ വിളിച്ചേ യാത്ര തുടരാറുള്ളുവെന്നറിയുമ്പോഴേ അമീർ ബാബുവിന് പേരും പ്രശസ്തിയുമുള്ള കാൽപന്ത് കളിക്കാരുമായുള്ള ഹൃദയ ബന്ധം പലരുമറിയൂ. ഇന്ത്യയുടെ കറുത്തമുത്ത് ഐ.എം.വിജയൻ, അനസ് എടത്തൊടിക, സി.കെ.വിനീത് ,ആഷിക് കുരുണിയൻ, എം.സുരേഷ്, ബിനീഷ് കിരൺ, ആസിഫ് സഹീർ, അബ്ദുൽ ഹക്കീം, ലേണൽ തോമസ്, കെ.ടി.രഞ്ജിത്ത്, നെൽസൺ, ടൈറ്റാനിയം ഹമീദ് (മാവൂർ), വി.പി സുഹൈർ, ടൈറ്റാനിയം ഉസ്മാൻ, എബിൻ റോസ്, വാഹിദ് സാലി, ഫിറോസ് കളത്തിങ്ങൽ, ഉസ്മാൻ പറമ്പത്തിൽ തുടങ്ങി നിരവധി കളിക്കാർ അവന്റെ ആത്മസുഹൃത്തുക്കളാണ്.അതു പോലെ യുവ പരിശീലകൻ അജ്മൽ മാഷ്, സുപ്പർ ബാവക്ക, വനിത ഫുട്ബാൾ ടീം പരിശീലക ഫൗസിയ മാമ്പറ്റ, ബഷീർ മൂത്തേടത്ത് (ഷഹബാസ് അഹമ്മദിന്റെ പിതാവ്), കുഞ്ഞിപ്പ പാറക്കോട്ടിൽ (സുഹൈറിന്റെ പിതാവ്) എന്നിവരും ആ കളി പ്രേമിയുമായി അടുത്ത ബന്ധമുള്ളവരാണ്. കളിക്കാരിൽ മിക്കവരുടെയും കുടുംബം അവന്റെ പരിചയക്കാരാണ്. താനിഷ്ടപ്പെടുന്ന കളിക്കാരുടെ ജഴ്സികൾ സ്വന്തമാക്കുന്ന ശീലം അമീറിനുണ്ട്.അങ്ങിനെ ശേഖരിച്ച ധാരാളം ജഴ്സികൾ അവന്റെ പക്കലുണ്ട്.

ചെറുപ്പത്തിൽ 'മാതൃഭുമി' സ്പോർട്സ് മാസികയുടെ വായനക്കാരനായിരുന്ന അമീറിന് ആ പ്രസിദ്ധീകരണത്തിൽ വന്നിരുന്ന ഡി.ഷൈജുമോന്റെ റിപ്പോർട്ടുകളും കുറിപ്പുകളും ഏറെ ഇഷ്ടമായിരുന്നു. ആ ഷൈജുമോനാണ് പിൽക്കാലത്ത് ഐ.എസ്.എല്ലിലെ മലയാളി കമന്റേറ്റർ ഷൈജു ദാമോദരനായി മാറിയത്. അദ്ദേഹവുമായുള്ള ബന്ധമാണ് അമീറിന് മിക്ക കളിക്കാരെയും പരിചയപ്പെടാൻ വഴിയൊരുക്കിയത്.

ഫുട്ബാൾ താരങ്ങൾ മാത്രമല്ല, ഓട്ടത്തിലും ചാട്ടത്തിലും മികവ് പുലർത്തിയ അത് ലറ്റിക്സ് താരങ്ങളും അവന്റെ സുഹൃദ് പട്ടികയിലുണ്ട്.വിദേശത്ത് കളിച്ച് ശ്രദ്ധേയരായവരെയും ഓടിയും ചാടിയും മെഡൽ വേട്ട നടത്തിയവരെയും അവരുടെ വീട്ടിലും സ്വീകരണ സ്ഥലത്തും ചെന്ന് മെമന്റോ നൽകി ആദരിക്കാറുണ്ട്.കാൽപന്ത് കളിക്ക് ആ യുവാവ് നൽകുന്ന പ്രചാരണത്തിനും പ്രോത്സാഹനങ്ങൾക്കും അമീറിനെ ആദരിച്ചിട്ടുണ്ട്. ഈയിടെ ഇന്ത്യൻ താരം (അണ്ടർ 16 ) ഷഹബാസ് അഹമ്മദിന് അരിമ്പ്രയിൽ നാട്ടുകാർ നൽകിയ സ്വീകരണത്തിലാണ് അയാളെ ആദരിച്ചത്. മുൻ ഇന്ത്യൻ താരം യു.ഷറഫലിയാണ് അന്നവന് മെമന്റോ സമ്മാനിച്ചത്.

സോഷ്യൽ മീഡിയയിലെ ശ്രദ്ധേയ വ്യക്തിത്വം കൂടിയാണ് അമീർ ബാബു. 'മുഖബുക്കി 'ൽ നിറയെ ചങ്ങാതിമാരുള്ള അവന്റെ കുറിപ്പുകളും അഭിപ്രായങ്ങളും രസകരമാണ്. അമീറിന്റെ പോസ്റ്റിന് ആര് അഭിപ്രായം രേഖപ്പെടുത്തിയാലും തിരിച്ചവൻ പ്രതികരിച്ചിരിക്കും. അയർലണ്ടിൽ നിന്നുള്ള നിർമ്മൽ ഖാൻ ,കാസർകോട് നിന്നുള്ള പ്രശാന്ത് എടാട്ടുമ്മൽ, കണ്ണുരിൽ നിന്നുള്ള ബിനീഷ് കിരൺ, കുഞ്ഞില്ലത്ത് ഭാരതീയൻ പ്രമോദ്. കോഴിക്കോട് നിന്നുള്ള വാഹിദ് സാലി, മുക്കത്തു നിന്നുള്ള അബ്ദുൽ സലീം ഇ.കെ എടവനംകുന്നത്ത്, മലപ്പുറത്തു നിന്നുള്ള ഫൈസൽ കൈപ്പതൊടി, പാലക്കാടു നിന്നുള്ള ആലത്തൂർ റാഫി, തൃശൂരിൽ നിന്നുള്ള ലേണൽ തോമസ്, തിരുവനന്തപുരത്തു നിന്നുള്ള ടൈറ്റാനിയം ഹമീദ് (മാവൂർ) തുടങ്ങിയവരൊക്കെ അവന്റെ ഫേയ്സ്ബുക്ക് സുഹൃത്തുക്കളും പ്രതികരണങ്ങൾ കൊണ്ട് ശ്രദ്ധ നേടിയവരുമാണ്. ഐ.എസ്.എല്ലിൽ കേരള ബ്ലാസ് റ്റേഴ്സിന്റെ ഫാൻസായ മഞ്ഞപ്പടയിലും ഐ ലീഗിൽ ഗോകുലം എഫ്.സിയുടെ ഫാൻസായ ബറ്റാലിയയിലും അംഗമാണ് അമീർ ബാബു.

കാൽപന്ത് കളിയുടെ പേരിലാണ് ശ്രദ്ധ നേടിയതെങ്കിലും ഫുട്ബാളിനേക്കാളേറെ ക്രിക്കറ്റായിരിക്കും അമീർ കളിച്ചിരിക്കുക. കൊമ്പം വിന്നേഴ്സ് ക്രിക്കറ്റ് ടീമിന്റെ സംഘാടകനും മാനേജറുമാണവൻ.

ലോക ഫുട്ബാളിൽ അർജന്റീനയാണ് അമീറിന്റെ ഇഷ്ട ടീം. എന്നാൽ, തന്റെ ടീമിനോട് ഏറ്റുമുട്ടി ബ്രസീൽ ജയിച്ചാൽ എതിരാളികളെ അഭിനന്ദിക്കാൻ അവന് മടിയോ സങ്കുചിതത്തമോ ഇല്ല. അതു പോലെ ടീമുകളോടുള്ള അതിരുവിട്ട ആരാധനയും ശത്രുതയും അവന് അന്യമാണ്. അതുകൊണ്ടാണല്ലോ മലപ്പുറം ഫുട്ബാൾ ലവേഴ്സ് ഫോറം കോട്ടപ്പടി സ്‌റ്റേഡിയത്തിൽ ലോകകപ്പിന്റെ മുന്നോടിയായി സംഘടിപ്പിച്ച ബ്രസീൽ- അർജന്റീന സ്വപ്ന ഫൈനലിൽ മഞ്ഞ, നീല നിറങ്ങളിലുള്ള ജഴ്‌സിയണിഞ്ഞ് ഇരു ടീമുകളോടും ആ ഫുട്ബാൾ പ്രേമി ഐക്യദാർഢ്യം പ്രകടിപ്പിച്ചത്.അർജന്റീനൻ ആരാധകനായ അവന്റെ വലിയൊരാഗ്രഹമാണ് ലോകത്തെ മികച്ച ഫുട്ബാളർമാരിലൊരാളായ ലയണൽ മെസ്സിയെ നേരിട്ട് കാണണമെന്നത്. മെസ്സി പന്ത് കളിക്കുന്നത് കാണാനല്ല, നേരിട്ട് കണ്ട് രണ്ട് വാക്ക് സംസാരിക്കാനാണ് അമീറിന് ആഗ്രഹം.

നിഷ്കളങ്ക മനസ്സിനുടമയായ അമീർ ബാബു ആളുകളെ പരിചയപ്പെടാനും പരിചയപ്പെട്ടവരെ സുഹൃത്തുക്കളാക്കി മാറ്റാനും പ്രത്യേക കഴിവിനുടമയാണ്. അതു കൊണ്ടു തന്നെ വലിയൊരു സുഹൃദ് ബന്ധത്തിനുടമകൂടിയാണയാൾ. കേരള യൂനിവേഴ്സിറ്റിയിൽ നിന്നും ഇക്കണോമിക്സിൽ ബിരുദം നേടിയ ആ കളി ഭ്രാന്തന് അദ്ധ്യാപകനോ പത്രപ്രവർത്തകനോ ആകാനായിരുന്നു ആഗ്രഹം. എന്നാൽ, പത്ത് വർഷമായി തുടരുന്ന വി.ഐ.പി സ്റ്റോഴ്സിലെ അക്കൗണ്ടന്റ് ജോലിയിൽ അവൻ പൂർണ സംതൃപ്തനാണ്. മുമ്പ് ഒരു വർഷം സൗദി അറേബ്യയിൽ പ്രവാസിയായ അനുഭവവും അമീറിനുണ്ട്.

വാലിപ്പറമ്പിൽ അബ്ദുൽ അസീസ് - ജമീല ദമ്പതികളുടെ സീമന്തപുത്രനാണ് അമീർ ബാബു.മൂന്ന് സഹോദരങ്ങളുണ്ട്. ഭാര്യ: തസ്നി. മക്കൾ: ഫിസ ഫാത്തിമ, ഫയാസ് അഹമ്മദ്.

COMMENTS

BLOGGER: 1
Loading...

Name

Badminton,6,Cricket,30,Football,335,Other Sports,46,SG Special,132,Sports,200,Tennis,7,Volleyball,3,
ltr
item
Sports Globe: പന്തിന് പിന്നാലെ താരങ്ങൾ; അവർക്ക് പിന്നാലെ അമീർ
പന്തിന് പിന്നാലെ താരങ്ങൾ; അവർക്ക് പിന്നാലെ അമീർ
https://4.bp.blogspot.com/-wvV-5TrCPAY/W8w0FGpsMPI/AAAAAAAABKA/h_bRfXL59x0_B8TVK7168uIu6yyT9YHSACLcBGAs/s640/ameer%2Bcover.jpg
https://4.bp.blogspot.com/-wvV-5TrCPAY/W8w0FGpsMPI/AAAAAAAABKA/h_bRfXL59x0_B8TVK7168uIu6yyT9YHSACLcBGAs/s72-c/ameer%2Bcover.jpg
Sports Globe
http://www.sportsglobe.in/2018/10/life-of-football-fan-ameer-babu.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2018/10/life-of-football-fan-ameer-babu.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy