കേരളത്തിൽ നടക്കുന്നത് അക്കാഡമി ലീഗോ, ബാലപീഡനമോ?

നിർമൽ ഖാൻ കതിരിൽ വളം വച്ചിട്ട് കാര്യമില്ല എന്നത് പതിരില്ലാത്ത പഴഞ്ചൊല്ലാണ്. ഏറെ വൈകിയാണെങ്കിലും കേരള ഫുട്ബോൾ ഇത് തിരിച്ചറിഞ്ഞു. ഈ ആശ്വാസ...

നിർമൽ ഖാൻ
കതിരിൽ വളം വച്ചിട്ട് കാര്യമില്ല എന്നത് പതിരില്ലാത്ത പഴഞ്ചൊല്ലാണ്. ഏറെ വൈകിയാണെങ്കിലും കേരള ഫുട്ബോൾ ഇത് തിരിച്ചറിഞ്ഞു. ഈ ആശ്വാസത്തിലിരിക്കേയാണ് കുട്ടികൾക്കുള്ള ലീഗ് തുടങ്ങുന്നത്. ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ ലീഗിൽ നടക്കുന്നതാവട്ടെ ഞെട്ടിക്കുന്ന കാര്യങ്ങൾ. അതുമല്ലെങ്കിൽ ബാലപീഡനത്തിന് കേസെടുക്കേണ്ട തരത്തിലാണ് കേരളത്തിലെ ഗ്രാസ്റൂട്ട് ടൂർണമെൻറുകൾ നടക്കുന്നത്.  കേരള ഫുട്ബോളിനെ നോക്കാനും പറയാനും ആരുമില്ലെന്ന വാക്കുകൾ ആവർത്തിക്കുന്ന തരത്തിലാണ് ഗ്രാസ്റൂട്ടിലും നടക്കുന്നത്.

പതിനാല് വയസ്സിന് താഴെയുള്ള കുട്ടികൾക്കായി  നടത്തുന്ന ടൂർണമെൻറാണ്. 2000- മുതൽ 5000 രൂപ വരെയാണ്  ഗ്രൗണ്ട് ഫീസ്.  ഒരുടീം ഒറ്റ ദിവസം കളിക്കേണ്ടത് അഞ്ചോ ആറോ മൽസരങ്ങൾ, അതും പൊരിവെയിലത്ത്.  രണ്ട് മൂന്ന്  ദിവസത്തിനുള്ളിൽ 32 - 64 ടീമുകളെയൊക്കെ കളിപ്പിച്ച് കുളിപ്പിച്ച് കിടത്തുന്നു. ആർക്കുവേണ്ടിയാണ്, ആരെ തോൽപിക്കാനാണ് ഇത്തരം ടൂർണമെൻറുകൾ. ഇങ്ങനെയാണോ കുട്ടികളുടെ ലീഗുകൾ നടത്തേണ്ടത് ? ഒരു ദിവസം മൂന്നു മത്സരങ്ങളിൽ ഇറങ്ങാനുള്ള ആരോഗ്യം ഈ കുട്ടികൾക്ക് ഉണ്ടാകുമോ ? ഇങ്ങനെ കളി നടത്തുന്നതിലൂടെ ഈ കുട്ടികൾക്ക് എന്ത് ഗുണമാണ് നടത്തിപ്പുകാർ നൽകാൻ ഉദ്ദേശിക്കുന്നത് ?

തട്ടിപ്പാണ്, തട്ടിപ്പ് മാത്രമാണ്

നിർമൽ ഖാൻ
മുൻപ് കളിക്കണമെന്ന് ആഗ്രഹമുണ്ടായിട്ടും  സാധിക്കാതെപോയ പല രക്ഷിതാക്കളെയും ചൂഷണം ചെയ്യുന്ന രീതിയാണ് ഇപ്പോൾ  നടക്കുന്നത്. അവർക്കു കിട്ടാത്ത സൗകര്യങ്ങൾ കുട്ടികൾക്ക് കൊടുക്കാൻ  ഇല്ലാത്ത പണം ഉണ്ടാക്കി കൊടുക്കുന്നു. ഇക്കാര്യം മനസ്സിലാക്കി "പരിശീലക" വേഷമിട്ട പല ആളുകളും ഇതൊരു കച്ചവടമാക്കി മാറ്റാൻ പരിശ്രമിക്കുന്ന കാഴ്ചയാണ് കേരളം കാണുന്നത്.  പണം ഊറ്റിയെടുക്കുന്നവർ എന്ത് സൌകര്യമാണ് കുട്ടികൾക്ക് കൊടുക്കുന്നത് ?. ചൂഷണം മാത്രമാണ് ചുറ്റിനും നടക്കുന്നത്. ഇത് എഴുതുമ്പോൾ ഓർക്കുന്നത് ബെംഗളൂരുവിൽ നടക്കുന്ന മുതിർന്നവരുടെ  സ്വകാര്യ ലീഗിനെ കുറിച്ചാണ്. മുപ്പത്തിരണ്ടോളം ടീമുകൾ നാല് ലക്ഷം രൂപ കൊടുത്തു ടീം രജിസ്റ്റർ ചെയ്യുന്നു. സമ്മാനമായി മൂന്നു ലക്ഷം കിട്ടും. ജയിക്കുന്നവനും നടത്തിപ്പുകാരനും സന്തോഷം.

ടീമുകൾക്ക് കുറവില്ല

ജില്ലാ അസോസിയേഷനുകളും അക്കാഡമി ലീഗ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.ഒരു  വിഭാഗത്തിന് പതിനായിരം രൂപയാണ് എൻട്രി ഫീസ്. ഇതുകൂടാതെ ഒരു കുട്ടിക്ക് നൂറിന് മുകളിൽ വ്യക്തിഗത രജിസ്ട്രേഷൻ ഫീസ്. ഇവരെല്ലാം ഇൻഷൂറൻസ് പരിരക്ഷ ഉള്ളവരാകാൻ വേണ്ടി അതിനും തുക കണ്ടെത്തണം. അക്കാഡമി അണ്ടർ 10 അണ്ടർ 12  കളിച്ചിരിക്കണം. ഇങ്ങനെ വരുമ്പോൾ ഇരുപതിനായിരം രൂപ അടയ്‌ക്കണം. .ഒരു അക്കാഡമി നാല് വിഭാഗത്തിൽ കളിക്കാൻ നാല്പതിനായിരം രൂപ കണ്ടെത്തണം. ഹോം ആൻഡ് എവേ രീതിയിലുള്ള മത്സരങ്ങൾക്ക് അതത് അക്കാഡമികൾ പണം കണ്ടെത്തണം.

ഇത്തരം ടൂർണമെൻറുകളിൽ റഫറിമാർ  മത്സരം ബഹിഷ്‌കരിക്കുന്ന കാഴ്ച്ചയും കണ്ടിട്ടുണ്ട്. കാരണം റഫറിക്കുള്ള പണം പോലും കൊടുക്കാൻ കേരള ഫുട്ബോൾ അസോസിയേഷന് സാധിക്കുന്നില്ല. ഈ വർഷം മുതൽ ഇതെല്ലാം കെ എഫ് എ കൈയൊഴിഞ്ഞ്  അതത് ജില്ലാ ഫുട്ബോൾ അസോസിയേഷനെ ഏൽപ്പിക്കുന്നു. വലിയ ബാധ്യത തലയിൽ നിന്ന് ഒഴിവാക്കി.  കോഴിക്കോട് മാത്രം ഇതുവരെ അക്കാഡമി ലീഗിന് രജിസ്റ്റർ ചെയ്തിരിക്കുന്നത് മുപ്പതോളം ടീമുകളാണ്.  ഇങ്ങനെ പല ജില്ലകളിലും.  ചുരുങ്ങിയത് ഒരു അക്കാഡമിയിൽ നിന്ന് മുപ്പതിനായിരം രൂപയെങ്കിലും കിട്ടും. നാല് വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.മിക്കവാറും അക്കാഡമികൾ നാല് വിഭാഗങ്ങളിൽ ടീമുകളെ ഇറക്കും. രണ്ടു വിഭാഗങ്ങളിൽ മത്സരിച്ചേ തീരൂ.

പണമൊക്കെ ആരുടെ കീശയിലേക്ക്?

അക്കാഡമി ലീഗിലൂടെ സമാഹരിക്കുന്ന പണമൊക്കെ എവിടേക്കാണ് പോകുന്നത്?. ആരുടെ കീശയാണ് നിറയുന്നത്. കീശവീർപ്പിക്കുന്നവർ എന്താണ് കേരള ഫുട്‍ബോളിനു സംഭാവന ചെയ്യുന്നത് ? മാന്യമായി ജില്ലാ ലീഗ് എങ്കിലും  നടത്തിക്കൂടെ ?.

ഉത്തരേന്ത്യൻ അക്കാഡമികൾക്ക് വേണ്ടി പണിയെടുക്കാൻ ഒരു കൂട്ടം തന്നെ ഇപ്പോൾ കേരളത്തിലുണ്ട്. ഇവരുടെ പരസ്യത്തിൽ കേരളത്തിലെ ഏതെങ്കിലും ഒരു വ്യക്തിയുടെ നമ്പറും ഉണ്ടാകും.  ഇവിടെ കൊടുക്കേണ്ട പണത്തിന്റെ കണക്ക് പറയില്ല. വിളിച്ചു ചോദിച്ചാൽ മാത്രമേ  വിശദാംശങ്ങൾ പറയൂ. ഇല്ലാത്ത പണം ഉണ്ടാക്കി രക്ഷിതാക്കൾ കുട്ടികളെ അക്കാഡമികളിലേക്ക് അയക്കുന്നു.  കുറച്ചു ദിവസം കഴിയുമ്പോഴേക്കും മടുപ്പു അനുഭവപെട്ട് കുട്ടികൾ തിരിച്ച് പോരുന്നു. മുൻ‌കൂർ  നൽകിയ പണമെല്ലാം ഇതോടെ നഷ്ടപ്പെടുന്നു. കേരളത്തിലെ ദല്ലാളിന് ഇതിന്റെ വീതവും കിട്ടുന്നു. ഇത് പ്രതീക്ഷിച്ചു  തന്നെയാണ് പല അക്കാഡമികളും ഇത്തരം അരുതായ്മ ചെയ്യുന്നത്.

ഒരു മത്തിക്ക് മൂന്നുപേർ

കേരളത്തിലെ പേരുകേട്ട റെസിഡൻഷ്യൽ അക്കാഡമിയിലെ ഭക്ഷണ ക്രമം കേട്ട് ഞെട്ടിപ്പോയി.  ഒരു മത്തി മൂന്നു കഷണമാക്കിയാണ് മൂന്നു കുട്ടികൾക്ക് കൊടുക്കുന്നത്.  റെസിഡൻഷ്യൽ അക്കാഡമികളിൽ ഉള്ള കുട്ടികൾ എന്താണ് കഴിക്കുന്നതെന്ന്  അന്വേഷിക്കാനുള്ള ബാധ്യത അവരുടെ രക്ഷിതാക്കൾക്കുണ്ട്. അക്കാഡമിയിൽ ചേർത്താൽ രക്ഷിതാക്കളുടെ  കടമ കഴിഞ്ഞു എന്ന് വിശ്വസിച്ചാൽ കാലം നിങ്ങൾക്ക് ഒരിക്കലും മാപ്പ് തരില്ല.മെസി എന്ന ഫുട്‍ബോളറെ ലാ മാസിയ തിരഞ്ഞെടുത്തപ്പോൾ മെസിയെ ഒറ്റയ്ക്കല്ല അവർ കൊണ്ടു പോയത്. മെസിയുടെ മാതാപിതാക്കളെക്കൂടി കൂടെകൂട്ടിയാണ് ആ ചടങ്ങ് പൂർത്തിയാക്കിയത്.

റസിഡൻഷ്യൽ തട്ടിപ്പ്

കേരളത്തിൽ എവിടെ നോക്കിയാലും ഇന്ന് കാണാൻ പറ്റുന്ന  കാഴ്ചയാണ് റെസിഡൻഷ്യൽ ഫുട്‍ബോൾ അക്കാഡമികൾ.  ചെറു പ്രായത്തിലുള്ള കുട്ടികൾ മാതാ പിതാക്കളുടെ കരുതലിൽ കളിച്ചു വളരണമെന്ന് കരുതുന്നയാളാണ് ഞാൻ. ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ടാറ്റ ഫുട്‍ബോൾ അക്കാഡമി പോലും കുട്ടികളെ തിരഞ്ഞെടുക്കുന്നത് പതിനാലു വയസിനു ശേഷമാണ്. കേരളത്തിലുള്ള ഓരോ റെസിഡൻഷ്യൽ അക്കാഡമികളും എങ്ങനെ പ്രവർത്തിക്കുന്നുവെന്നും, അവിടെയുള്ള കുട്ടികൾക്ക് കൃത്യമായി ഭക്ഷണം കിട്ടുന്നുണ്ടോയെന്നും ,അവരുടെ വിദ്യാഭ്യാസ കാര്യങ്ങൾ നല്ല രീതിയിലാണോ നടക്കുന്നതെന്നും വേണ്ടപ്പെട്ടവർ അന്വേഷിക്കണം.

ഫുട്‍ബോൾ ആയതുകൊണ്ട് കേരള ഫുട്‍ബോൾ അസോസിയേഷനും ഇതിൽ നിന്ന് ഒഴിഞ്ഞു മാറാനാവില്ല.നമ്മൾ ഇനിയും വൈകിപ്പോകരുത്. ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ കൃത്യമാണെന്ന് നമ്മൾ ഉറപ്പാക്കണം.  ഒരുഅക്കാഡമിയെയും വേദനിപ്പിക്കാനല്ല ഇക്കാര്യങ്ങൾ തുറന്ന് പറയുന്നത്. കാര്യങ്ങൾ നല്ല രീതിയിൽ നടക്കണം,കേരള ഫുട്ബോളിന് ഗുണമുണ്ടാവണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നതിനാലാണ്.

കുട്ടികളെ കൊല്ലാക്കൊല ചെയ്യാനാണ്  തീരുമാനമെങ്കിൽ  ഗ്രാസ് റൂട്ട് തലത്തിൽ  ഒരു വളർച്ചയും ഉണ്ടാകില്ല എന്നുറപ്പാണ്.  വിമർശനമാണെന്ന് പറഞ്ഞ് തള്ളിക്കളയരുത്. വിമർശിച്ച കാര്യങ്ങൾ തെറ്റാണെങ്കിൽ  പ്രവർത്തിയിലൂടെ  നിങ്ങൾ കാണിച്ചു തരണം. അല്ലെങ്കിൽ കാലം നിങ്ങളെ വിചാരണ ചെയ്യും. ഒരു തലമുറയുടെ വേരറുത്തതിന്.

COMMENTS


Name

Badminton,5,Cricket,16,Football,212,Other Sports,28,SG Special,95,Sports,101,Tennis,4,Volleyball,1,
ltr
item
Sports Globe: കേരളത്തിൽ നടക്കുന്നത് അക്കാഡമി ലീഗോ, ബാലപീഡനമോ?
കേരളത്തിൽ നടക്കുന്നത് അക്കാഡമി ലീഗോ, ബാലപീഡനമോ?
https://4.bp.blogspot.com/-fy08K5nwRFU/WvGMpOLNu2I/AAAAAAAAAPY/iS90iPBV45osbJCz-qK9mPQ1qb1c7y-5gCPcBGAYYCw/s1600/SEPT-Training.png
https://4.bp.blogspot.com/-fy08K5nwRFU/WvGMpOLNu2I/AAAAAAAAAPY/iS90iPBV45osbJCz-qK9mPQ1qb1c7y-5gCPcBGAYYCw/s72-c/SEPT-Training.png
Sports Globe
http://www.sportsglobe.in/2018/10/article-on-kerala-grass-root-football.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2018/10/article-on-kerala-grass-root-football.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy