"ഓർമ്മ " യുടെ തിരുമുറ്റത്ത് ഗനി അഹമ്മദ് നിഗം പന്ത് തട്ടാനിറങ്ങുമ്പോൾ

അബ്ദുൾ സലീം കോടിക്കണക്കിന്  മനുഷ്യർ വ്യത്യസ്ഥ  പ്രായക്കാർ പല രാജ്യങ്ങളിൽ ലോകത്ത് ഫുട്ബോൾ കളിക്കുന്നുണ്ട് , പരിശീലനം നേടുന്നുണ്ട്. അതിൽവ...

അബ്ദുൾ സലീം
കോടിക്കണക്കിന്  മനുഷ്യർ വ്യത്യസ്ഥ  പ്രായക്കാർ പല രാജ്യങ്ങളിൽ ലോകത്ത് ഫുട്ബോൾ കളിക്കുന്നുണ്ട് ,
പരിശീലനം നേടുന്നുണ്ട്. അതിൽവളരെ കുറച്ച് രാജ്യങ്ങൾ ക്കേ നാലു വർഷത്തിലൊരിക്കൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കാനവസരമൊത്തുകിട്ടുന്നുള്ളൂ......
പതിനൊന്ന് പേർക്ക് മാത്രമേ ഒരു സമയം ഒരു ടീമിനാനായി കളത്തിലിറങ്ങാനാവുകയുള്ളൂ. ഒരുഫുട്ബോൾ  മൽസരത്തിൽ,
ആ പതിനൊന്നിലൊരാളാവാൻ നൈസർഗ്ഗിക വാസനയും, ശാരീരിക ക്ഷമതയും ചിട്ടയായ പരിശീലനവും, അച്ചടക്കവും, ഗുരുത്വവും, ജീവിതകാഴ്ചപ്പാടും സർവ്വോപരി ഭാഗ്യവും വേണം. ഇവിടെ കൂടിയിരിക്കുന്ന 150 കുട്ടികളിൽ ഒരാൾക്കെങ്കിലും ഒരു ജില്ലയെ എങ്കിലും പ്രതിനിധീകരിക്കാനായാൽ ഞങ്ങൾ കൃതകൃത്യരായി.

 "
ദേശീയ ലീഗ്
2007-08 സീസണിൽ വിവ കേരളയുടെ സാൽഗോക്കർ ഗോവയുമായുള്ള ഹോം മൽസരത്തിന് ഏതാനും മിനുട്ടുകൾക്ക് മുമ്പ് നടന്ന ഒളിമ്പ്യൻ റഹ്മാൻ മെമ്മോറിയൽ അക്കാദമി ഓഫ് ഫുട്ബോൾ
(O.R.M.A) എന്ന ഇന്ത്യൻ ഫുട്ബോളിന് തന്നെ മാതൃകയാവുമായിരുന്ന കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻആവിഷ്കരിച്ച ഗ്രാസ്റൂട്ട് ഫുട് ബോൾ പരിശീലന പരിപാടിയുടെ ഉൽഘാടന ചടങ്ങിൽ സംസാരിച്ച  കേരളാ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡണ്ടും കോഴിക്കോടൻ ഫുട്ബോളിൻെറ 'ഹെഡ്മാസ്റ്ററും' ദേശീയ അധ്യാപക അവാർഡ് ജേതാവുമായിരുന്ന എം. ഇ .ബി കുറുപ്പിൻറെ വാക്കുകളായിരുന്നു ഇത്......

അന്ന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ആദ്യമായി ബൂട്ടും ജഴ്സിയുമണിഞ്ഞ് നിരനിരയായി നടന്ന് പന്ത് തട്ടാനിറങ്ങിയ കുരുന്നുകളിൽ ഒരാൾ പതിനൊന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും കോഴിക്കോട്
ഇ.എം.എസ്. കോർപറേഷൻ സ്റ്റേഡിയത്തിൽ ഒക്ടോബർ 27 ന് ഐ ലീഗിലെ കേരളത്തിൻറെ ഒരേ ഒരു പ്രതീക്ഷയായ ഗോകുലം കേരളാ എഫ് .സി. യുടെ ജഴ്സിയിൽ അന്ന് വിവാ കേരളയുടെ സഹപരിശീലകനായിരുന്ന ബിനോ ജോർജ്ജിന്റെ കീഴിൽ കരുത്തരായ മോഹൻ ബഗാനെതിരെ പന്ത് തട്ടാനിറങ്ങുമ്പോൾ ഒരു കളിക്കാരൻ എന്തായിരിക്കണമെന്ന കുറുപ്പു മാഷിന്റെ ഉറപ്പുകൾക്കപ്പുറംഇന്ത്യയിൽ ഫുട്ബോളിൻൻറെ വളർച്ചക്ക് ഫുട്ബോൾഅസോസിയേഷനുകൾ ദീർഘാ കാലാടിസ്ഥാനത്തിൽഗ്രാസ്റൂട്ട് തലത്തിൽ എന്ത് പദ്ധതിയാണ് ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടത് എന്ന ''മില്യൻ ഡോളർ ചോദ്യത്തിൻറെ'' ഉത്തരം കൂടിയാണ്.


2007 നവമ്പറിലാ ണ്പത്ത് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ദീർഘകാല പരിശീലന പരിപാടി എന്ന നിലയിലാണ് കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഒളിംമ്പ്യൻ റഹ്മാൻ മെമ്മോറിയൽ അക്കാദമി ഓഫ് ഫുട്ബോൾ എന്ന ഗ്രാസ്റൂട്ട് ഫുട്ബോൾ പരിശീലന പരിപാടി ആരംഭിക്കുന്നത്. സ്വന്തമായി കളിസ്ഥലമുള്ള അഞ്ച് കേന്ദ്രങ്ങളായിരുന്നു തെരഞ്ഞെടുത്തത് .മുക്കം, പുറമേരി, താമരശ്ശേരി, കൊയിലാണ്ടി,കോഴിക്കോട്സിറ്റി, എന്നിവയായിരുന്നു അത്. ആദ്യം കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി Dr. A.M. നജീബ്, കെ.എഫ്.എ.വൈസ് പ്രസിഡണ്ട്  M.E.B കുറുപ്പ്.മുൻ ഇന്ത്യൻ താരം പ്രേംനാഥ് ഫിലിപ്പ്, ഇപ്പോഴത്തെDFA സെക്രട്ടറി ശ്രീ.പി.ഹരി ദാസ്,മുൻ KSEB താരം അഹമ്മദ് കോയ, മുൻ KSRTC താരം സി .കബീർദാസ്, ശ്രീ.കാതിരികോയ, ശ്രീ.ഇ.കുട്ടിശങ്കരൻ KFAഎക്സി.മെമ്പർ എം.മോഹൻ,മുൻ കേരളാ താരം സി .ഉമർ തുടങ്ങിയവർ  നേരിട്ട് ഓരോ സെന്ററിലും എത്തി നാട്ടുകാരുടെ യോഗം വിളിച്ച് ചേർത്ത് പദ്ധതി വിശദീകരിച്ച് സഹകരണമഭ്യർത്ഥിച്ചായിരുന്നു തുടക്കം. കുട്ടികളുടെ തെരഞ്ഞെടുപ്പിനായിസ്കൂളുകളിലേക്ക്ഡി.എഫ്.എ.
കത്തയച്ചു. മാധ്യമങ്ങളിൽ അറിയിപ്പ് കൊടുത്തു.
തുടർന്ന് ഓരോ പ്രദേശത്തേയും പരിശീലകരാവാൻതാൽപര്യമുള്ള  മുൻ കളിക്കാർക്ക്
കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ,മുൻ ഇന്ത്യൻ കോച്ച് V.A. നാരായണ മേനോൻ  ഗ്രാസ്റൂട്ട് ഫുട്ബോൾ പരിശീലനം നൽകി.( അന്ന്AIFF Dലൈസൻസ് കോഴ്സോ ഗ്രാസ്റൂട്ട് മാസ് റ്റേർസ് കോഴ്സോ ആരംഭിച്ചിരുന്നില്ല)


ഇന്റർനാഷണൽ പ്രേംനാഥ് ഫിലിപ്പായിരുന്നു പദ്ധതിയുടെ ചീഫ് കോച്ച് .ഇടക്ക് സെന്ററുകൾ സന്ദർശിച്ച് അദ്ധഹംനിർദ്ദേശങ്ങൾ നൽകി . സേതുമാധവൻ സാറിനെപോലെയുള്ളവർ പരിശീലകർക്ക് റിഫ്രഷർ കോഴ്സുകൾ നടത്തി. കുട്ടികൾക്ക് പന്തും ബൂട്ടും ജഴ്സിയും സൗജന്യമായി നൽകി.
ഓരോ വർഷവും കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഓർമ്മ ഫെസ്റ്റ് എന്ന പേരിൽ സെന്ററുകൾ തമ്മിലുള്ള മൽസരങ്ങൾ നടത്തി. അഞ്ച് വർഷത്തോളം ഈ പരിശീലന പരിപാടി തുടർന്ന് പോയി. പൂർണ്ണമായും സൗജന്യമായ പരിശീലന പരിപാടിയായിരുന്നു. പരിശീലകരും സൗജന്യമായി തന്നെയായിരുന്നു പരിശീലനം നൽകിയിരുന്നത്.തുടക്കത്തിൽ വന്ന ചിലവുകൾ പലതും അന്നത്തെ കെ.ഡി.എഫ്‌.എ. പ്രസിഡണ്ട് മണ്ണിൽ മുഹമ്മദ് നേരിട്ട് വഹിക്കുകയായിരുന്നു.
 തുടർന്നുള്ള ഘട്ടം പരിശീലന പരിപാടികൾ
നടത്തിക്കൊണ്ടു പോകാൻ എന്തു കൊണ്ടോ സാധിച്ചില്ല. പൂർണ്ണമായുംസൗജന്യമായിരുന്നു എന്നതായിരുന്നു അതിൻെറ തുടർ പ്രവർത്തനങ്ങൾക്ക് തടസ്സമായത് എന്ന് ഇപ്പോൾ മനസ്സിലാവുന്നു.

സൗജന്യമായി കിട്ടുന്നതിന് നമ്മുടെ ക്വാളിറ്റി പരിശോധനയിൽ പരാജയപ്പെടാറാണ് പതിവ്.
പിന്നെസേവനദാതാവിന്റെ ഉത്തരവാദിത്തം വർദ്ധിപ്പിക്കാൻ പണത്തിനേകഴിയൂ എന്ന സിംപിൾ ലോജിക്കും.

ഫുട്ബോളിന് അധികമൊന്നും വളക്കൂറുള്ള മണ്ണല്ല നാദപുരത്തിൻേറത് .എന്നാൽ വോളിബോളിൽ ഒട്ടനവധി താരങ്ങളെ വളർത്തിയെടുക്കുക വഴി കായികപാരമ്പര്യത്തിന് കുറവില്ല എന്ന് തെളിയിച്ചിട്ടുമുണ്ട്. അവിടെ നിന്നാണ് കക്കാട്ട് പാറയിൽ പുതിയാറക്കൽ ഫൈസലിന്റേയും മുക്കം ചേന്ദമംഗലൂർ സ്വദേശിനി ഉസ് നുൽ ജമാലിൻറേയും മകൻ ഗനി അഹമ്മദ് നിഗം പുറമേരി സെന്ററിലെ പ്രദീപിൻേറയും മുൻപോലീസ് താരംസുരേന്ദ്രന്റേയും ശിക്ഷണത്തിൽ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ആദ്യമായി ബൂട്ട് കെട്ടിയിറങ്ങുന്നത്.

 ഓർമ്മയുടെ പദ്ധതി അവസാനിച്ചിടത്ത് നിന്ന് പ്രദീപും സുരേന്ദ്രനും തന്നെ തുടക്കമിട്ട കടത്തനാട് ഫുട്ബോൾ അക്കാദമിലായി ഗനിയുടെ പിന്നീടുള്ള പരിശീലനം തുടർന്ന് എം.എസ്.പി. ഹൈസ്കൂളിലേക്കും ഗനിമാറി.

അവിടെ നിന്നാണ് ബ്രസീൽ ടീമിനെതിരെ സുബ്രതോ കപ്പ് ഫൈനലിൽ ഗോളടിച്ച് ദേശീയ ശ്രദ്ധ നേടുന്നത്. പിന്നീട് പൂനെ സിറ്റി എഫ് .സി. യുടെ അക്കാദമി ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
തന്റെ കൂടെ ചേർന്നവരെല്ലാം പൂനെയിൽ നിന്ന് പോന്നെങ്കിലും അവസരം കാത്ത് ഗനി പൂനെ എഫ്.സി യിൽ തന്നെ തുടർന്നു. അതിനിടയിൽ ഐ.എഫ്.എ.
ഷീൽഡ് U19 ടൂർണമെന്റിൽ പൂനെയെ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായ പങ്ക്ഗനിയുടേതായിരുന്നു, മോഹൻ ബഗാനെതിരെ ഫൈനലിലും ഗനി ഗോൾ നേടി.
ഈ പ്രകടനം ഇക്കഴിഞ്ഞ സീസണിൽ ഐ.എസ്.എൽ ടീമിന്റെ ജഴ്‌സിയിലും ഗനിയെഎത്തിച്ചു.അതിനിടയിൽ മിസോറാം ലീഗിൽ ചൻമാരി ക്ലബ്ബിന് ലോൺ വ്യവസ്ഥയിലിറങ്ങി മിസോ ലീഗിലെ ആദ്യ മലയാളി പദവിയും ഗനിനേടി. ഗോവയിൽ ഈ വർഷം നടന്ന AWES Cupലും ഈ ഇരുപതുകാരൻ തിളങ്ങി.

പൂനെ സിറ്റി എഫ് .സി യിൽ നിന്നും ലോൺ വ്യവസ്ഥയിലാണ് ഗനി ഗോകുലത്തിലെത്തിയിരിക്കുന്നത്.

 കോർപ്പറേഷൻ സ്റ്റേഡിയത്തിൽ
ഒമ്പത് വയസ്സിൽ
ഓർമ്മയുടെ ഒന്നാമത്തെഫെസ്റ്റിൽ തൻെറ ആദ്യ ഗോൾ പിറന്നഗ്രൗണ്ടിൽ ഒരിക്കൽ കൂടി ഗനി അഹമ്മദ് നിഗം കളിക്കാനിറങ്ങുമ്പോൾ പത്ത് വർഷങ്ങൾമുമ്പ് പാറിപ്പറക്കുന്ന തല മുടിയുമായി എതിരാളികളെ ഓരോന്നായി വകഞ്ഞ് മാറ്റിഗോൾ പോസ്റ്റ് ലക്ഷ്യമാക്കി ഓടുന്ന കൊച്ചു കുട്ടിയാണ് മനസ്സിൽ .
ഇനിയുള്ളകുതിപ്പുകൾഇന്ത്യൻടീമിലേക്കുള്ളചവിട്ടുപടിയാകട്ടെ എന്നാണ് പ്രാർത്ഥന. ഗനിയെ പോലെജന്മ വാസനയുള്ള നൂറ് കണക്കിന് കുട്ടികൾ നമുക്ക് ചുറ്റുമുണ്ട് അവരെ കണ്ടെത്തി മികച്ച പരിശീലകരുടെ മുന്നിലെത്തിക്കാൻ "ഓർമ്മകൾ " ഇനിയുമുണ്ടാകണം ഫുട്ബോൾ അസോസിയേഷനുകൾദീർഘവീക്ഷണത്തോടെ ഇത്തരം പദ്ധതികൾ ഇനിയും തയ്യാറാക്കണം പണം മുടക്കാൻ രക്ഷിതാക്കളും യോഗ്യതയുള്ള പരിശീലകരും താൽപര്യമുള്ള പഴയ കളിക്കാരും ഇന്ന് നിരന്ന് 

COMMENTS

BLOGGER: 1
Loading...

Name

Badminton,6,Cricket,30,Football,335,Other Sports,46,SG Special,132,Sports,200,Tennis,7,Volleyball,3,
ltr
item
Sports Globe: "ഓർമ്മ " യുടെ തിരുമുറ്റത്ത് ഗനി അഹമ്മദ് നിഗം പന്ത് തട്ടാനിറങ്ങുമ്പോൾ
"ഓർമ്മ " യുടെ തിരുമുറ്റത്ത് ഗനി അഹമ്മദ് നിഗം പന്ത് തട്ടാനിറങ്ങുമ്പോൾ
https://2.bp.blogspot.com/-jzJim5xwM1o/W9Nq7C7j-yI/AAAAAAAABK8/CS48qDmCFrMj6utvaNoiIaD9hAkX-GKZwCLcBGAs/s640/nigam.jpg
https://2.bp.blogspot.com/-jzJim5xwM1o/W9Nq7C7j-yI/AAAAAAAABK8/CS48qDmCFrMj6utvaNoiIaD9hAkX-GKZwCLcBGAs/s72-c/nigam.jpg
Sports Globe
http://www.sportsglobe.in/2018/10/article-on-gani-ahammed-nigam.html
http://www.sportsglobe.in/
http://www.sportsglobe.in/
http://www.sportsglobe.in/2018/10/article-on-gani-ahammed-nigam.html
true
4357620804987083495
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy