പ്രളയത്തിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങാവാൻ ഫുട്ബോൾ താരങ്ങൾ കളിത്തിട്ടിലിറങ്ങിയപ്പോൾ മുന്നിൽ ഐ എം വിജയനുണ്ടായിരുന്നു. മത്സരത്തിന് മുൻപ് ക...
പ്രളയത്തിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങാവാൻ ഫുട്ബോൾ താരങ്ങൾ കളിത്തിട്ടിലിറങ്ങിയപ്പോൾ മുന്നിൽ ഐ എം വിജയനുണ്ടായിരുന്നു. മത്സരത്തിന് മുൻപ് കാലിന് പരുക്കേറ്റ് എട്ട് തുന്നലുണ്ടായിട്ടും വിജയൻ കേരളത്തെ നയിച്ച് കളത്തിലിറങ്ങി. എല്ലാവരും ഒരുമിച്ച് ബൂട്ട് കെട്ടിയിറങ്ങിയപ്പോൾ പരുക്ക് മറന്ന് കളത്തിലിറങ്ങുകയായിരുന്നുവെന്ന് വിജയൻ പറയുന്നു.
കൊൽക്കത്തയിലെ മത്സരത്തിന് പുറപ്പെടും മുൻപ് ബൈക്കപകടത്തിലാണ് വിജയൻറെ കാലിന് പരുക്കേറ്റത്. മുറിവേറ്റ കാലിൽ എട്ട് തുന്നലുമായാണ് വിജയൻ കൊൽക്കത്തയിലേക്ക് വിമാനം കയറിയത്. ജോപോൾ അഞ്ചേരി, എം സുരേഷ്, ദിനേശ് നായർ എന്നിവർക്കൊപ്പം സംഘടിപ്പിച്ച മത്സരത്തിൽ പരുക്ക് കാരണം വിജയന് കളിക്കാനായില്ല. മലയാളി താരങ്ങളോടുള്ള സ്നേഹം കൊൽക്കത്തക്കാർ ചൊരിഞ്ഞപ്പോൾ മത്സരത്തിൽ നിന്ന് ശേഖരിക്കാനായത് പത്ത് ലക്ഷത്തിലേറെ രൂപയാണ്.
ഗോവയിലെ മത്സരത്തിൽ കേരള ലെജൻഡ്സിൻറെ നായകനായിരുന്നു വിജയൻ. പരുക്ക് വകവയ്ക്കാതെ ഇറങ്ങിയ വിജയൻ ഗോവൻ കാണികൾക്ക് മുന്നിൽ ഇറങ്ങി. ഗോവൻ ആരാകരുടെ സ്നേഹം മറക്കാനാവില്ലെന്ന് വിജയൻ പറയുന്നു. സൌഹൃദ മത്സരത്തിൽ നിന്ന് സമാഹരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശാസ നിധിയിലേക്ക് നൽകും.

COMMENTS