ഇന്ത്യൻ ഫുട്ബോളിൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത പേരാണ് സ്റ്റീഫൻ കോൺസ്റ്റൻറൈൻ. ഇന്ത്യയെ ഫിഫ റാങ്കിൽ വൻകുതിപ്പിലേക്ക് നയിച്ച പരിശീലകൻ. ...
ഇന്ത്യൻ ഫുട്ബോളിൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത പേരാണ് സ്റ്റീഫൻ കോൺസ്റ്റൻറൈൻ. ഇന്ത്യയെ ഫിഫ റാങ്കിൽ വൻകുതിപ്പിലേക്ക് നയിച്ച പരിശീലകൻ. റാങ്കിംഗിൽ 96വരെ എത്തിച്ച സ്റ്റീഫന് കീഴിൽ ഇന്ത്യ നേടിയ വിജയങ്ങളും കുറവല്ല. സാഫ് കപ്പിലും ത്രിരാഷ്ട്ര കപ്പിലും ഇൻറർ കോണ്ടിനെൻറൽ കപ്പിലുമെല്ലാം ഇന്ത്യ ചാമ്പ്യൻമാരായി. ഇപ്പോൾ പുതിയൊരു ലക്ഷ്യവുമായി മുന്നോട്ട് പോവുകയാണ് സ്റ്റീഫൻ കോൺസ്റ്റൻറൈൻ, 2019ലെ ഏഷ്യൻ കപ്പ്. സ്റ്റീഫൻ കോൺസ്റ്റൻറൈൻ സംസാരിക്കുന്നു.
സാഫ് കപ്പ് യുവതാരങ്ങളുടെ മികവ് അളക്കാനുള്ള വേദി ആയിരിക്കുമോ?
ഏഷ്യാകപ്പ് മുൻനിർത്തിയല്ല ഒരുക്കങ്ങൾ നടത്തുന്നത്, ഇന്ത്യൻ ഫുട്ബോളിൻറെ ഭാവി മുന്നിൽ കണ്ടാണ്. യുവതാരങ്ങൾക്ക് പരമാവധി അവസരം നൽകുന്നത് രാജ്യാന്തര മത്സര പരിചയം ഉണ്ടാവാനാണ്. ഇതോടെ സീനിയർ താരങ്ങൾക്കും ടീമിൽ സ്ഥാനമുറപ്പിക്കാൻ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കേണ്ടിവരും.
ഏഷ്യാകപ്പിനുള്ള പ്രധാനതാരങ്ങൾ ആരൊക്കെയെന്ന് തീരുമാനിച്ച് കഴിഞ്ഞോ?
ഇന്ത്യൻ കോച്ചായതിന് ശേഷം 38 കളിക്കാർക്ക് അവസരം നൽകി. ഇതുകൊണ്ടുതന്നെ മികവ് തെളിയിക്കാൻ അവസരം കിട്ടിയില്ലെന്ന് പരാതി ഉണ്ടാവാനിടയില്ല. ഏഷ്യാകപ്പിനുള്ള കോർ ടീം രൂപപ്പെട്ടുകഴിഞ്ഞു. പക്ഷേ, അന്തിമ ടീമായിട്ടില്ല. നന്നായി കളിക്കുന്നവർക്ക് ഇനിയും അവസരമുണ്ട്.
യുവതാരങ്ങളുള്ള ഇന്ത്യൻ ടീമിൻറെ ഭാവി?
ശരിയായ ദിശയിലൂടെയാണ് ഇന്ത്യൻ ടീമിൻറെ യാത്ര. തുടർച്ചയായി രാജ്യാന്തര മത്സരങ്ങളിൽ കളിക്കാൻ അവസരം കിട്ടുകയും പരിചയസമ്പത്ത് കൂട്ടുകയുമാണ് പ്രധാനം. ഗ്രാസ്റൂട്ട് പരിശീലകരിലാണ് ഇന്ത്യൻ ഫുട്ബോളിൻറെ ഭാവി. തുടക്കത്തിലേ ശരിയായ ശിക്ഷണം കിട്ടുന്ന കുട്ടികൾ ഇന്ത്യൻ ഫുട്ബോളിന് മുതൽക്കൂട്ടാവും. ഏഷ്യാകപ്പിൽ പലതാരങ്ങളിൽ നിന്നും അത്ഭുതപ്പെടുത്തുന്ന പ്രകടനം പ്രതീക്ഷിക്കാം.
മൂന്ന് വർഷത്തിനിടെ താങ്കൾ ടീമിൽ വരുത്തിയ പ്രധാന മാറ്റം?
കളിക്കാരുടെ സമീപനത്തിൽ വരുത്തിയ മാറ്റമാണ് പ്രധാനം. പരിശീലന രീതികളോട് നന്നായി സഹകരിക്കുന്നു. എന്നെ വിശ്വസിക്കുന്നു എന്നതും നിർണായകമാണ്. ഗോൾ വഴങ്ങിയാലും തിരിച്ചടിക്കാമെന്ന ആത്മവിശ്വാസം ടീമിന് ഇപ്പോഴുണ്ട്. സമ്മർദത്തിന് അടിപ്പെടുന്ന ശീലവും മാറിത്തുടങ്ങി. എതിരാളി ആരെന്ന് ചിന്തിക്കാതെ ആത്മവിശ്വാസത്തോടെ ഇന്ത്യ കളിക്കാൻ തുടങ്ങിയിരിക്കുന്നു.
കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

COMMENTS