ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്റ്റൻ സർദാർ സിംഗ് രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചു. 12 വർഷമായി ഇന്ത്യൻ ടീമിൽ കളിക്കുന്ന താൻ പുതുതലമുറയ...
ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്റ്റൻ സർദാർ സിംഗ് രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചു. 12 വർഷമായി ഇന്ത്യൻ ടീമിൽ കളിക്കുന്ന താൻ പുതുതലമുറയ്ക്കായി വഴിമാറുകയാണെന്ന് സർദാർ സിംഗ് പറഞ്ഞു.
ഹോക്കി ഇന്ത്യ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരുമായി കൂടിയാലോചിച്ചാണ് സർദാർ സിംഗിൻറെ തീരുമാനം. ഇന്ത്യൻ ടീമിൻറെ 25 അംഗ സാധ്യാത ടീമിനെ ഹോക്കി ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിൽ സർദാറിനെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം.
മുപ്പത്തിരണ്ടുകാരനായ സർദാർ 2006ൽ പാകിസ്ഥാനെതിരെയാണ് അരങ്ങേറ്റം കുറിച്ചത്. 2008 മുതൽ 2016 ഇന്ത്യൻ ക്യാപ്റ്റനായിരുന്നു. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ നായകനായ സർദാർ 350ലേറെ മത്സരങ്ങളിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞു.
2012ൽ അർജുന അവാർഡും 2015ൽ പദ്മശ്രീയും ലഭിച്ചു. രണ്ടുതവണ ഒളിംപിക്സിൽ കളിച്ചു.
Former India hockey captain Sardar Singh on Wednesday decided to call time on his illustrious career, saying he had played enough in the last 12 years and now it's time for the youngsters to take over

COMMENTS