ബാഡ്മിൻറണിൽ ഇന്ത്യയുടെ അഭിമാനങ്ങളായ സൈന നേവാളും പി കശ്യപും വിവാഹിതരാവുന്നു. ഡിസംബർ 16ന് വിവാഹവും 21ന് വിവാഹ സത്ക്കാരവും നടക്കും. സുഹൃത്തു...
ബാഡ്മിൻറണിൽ ഇന്ത്യയുടെ അഭിമാനങ്ങളായ സൈന നേവാളും പി കശ്യപും വിവാഹിതരാവുന്നു. ഡിസംബർ 16ന് വിവാഹവും 21ന് വിവാഹ സത്ക്കാരവും നടക്കും. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമേ വിവാഹ ചടങ്ങിൽ പങ്കെടുക്കൂ.
ഗോപിചന്ദ് അക്കാഡമിയിലെ താരങ്ങളായ സൈനയും കശ്യപും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹം ഉറപ്പിച്ചത്. ഇരുവരും ഹൈദരാബാദ് സ്വദേശികളാണ്.
സ്വകാര്യചടങ്ങുകളിലും യാത്രകളിലും പലപ്പോഴും ഇരുവരെയും ഒരുമിച്ച് കാണാറുണ്ടായിരുന്നു. പ്രണയമാണോ എന്ന ചോദ്യം വരുമ്പോഴെല്ലാം സുഹൃത്തുക്കൾ മാത്രമെന്നായിരുന്നു ഇരുവരുടെയും വിശദീകരണം.
കശ്യപിന് 32ഉം സൈനയ്ക്ക് 28ഉം വയസ്സായി. 2014 കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവാണ് കശ്യപ്. ലോക ഒന്നാം നമ്പർ താരമായ സൈന ഒളിംപിക് മെഡൽ ജേതാവും. കശ്യപ് ലോകറാങ്കിംഗിൽ ആറാം സ്ഥാനക്കാരനായിരുന്നു.
ഗോപിചന്ദ് അക്കാഡമിയിൽ 2005ലാണ് ഇരുവരും പരിചയപ്പെടുന്നത്. 2012 ലാണ് ഇരുവരും പ്രണയത്തിലാണെന്ന സൂചനകൾ പരക്കുന്നത്.

COMMENTS