ഫുട്ബോള്‍ ലോകം ആകാംക്ഷയോടെ കാത്തിരുന്ന ആ രഹസ്യം പുറത്ത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വാര്‍ഷിക പ്രതിഫലം എത്രയെന്ന് വ്യക്തമായി. 256 കോടി ...
ഫുട്ബോള്‍ ലോകം ആകാംക്ഷയോടെ കാത്തിരുന്ന ആ രഹസ്യം പുറത്ത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വാര്‍ഷിക പ്രതിഫലം എത്രയെന്ന് വ്യക്തമായി. 256 കോടി രൂപയാണ് റൊണാള്‍ഡോയുടെ വാര്‍ഷിക പ്രതിഫലം. സെരി എയില്‍ പ്രതിഫലപട്ടികയില് രണ്ടാം സ്ഥാനത്തുള്ള ഗൊണ്‍സാലോ ഹിഗ്വയ്നെക്കാള് മൂന്ന് ഇരട്ടിയാണ് റൊണാള്‍ഡോയുടെ പ്രതിഫലം.
ജൂലൈയില്‍ 117 ദശലക്ഷം ഡോളറിനാണ് റയല്‍ മാഡ്രിഡില്‍ നിന്ന് റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബായ യുവന്റസിലെത്തിയത്. അപ്പോള്‍ മുതല്‍ റൊണാള്‍ഡോയുടെ പ്രതിഫലം എത്രയെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു ഫുട്ബോള്‍ ലോകം. പ്രതിഫലം കൂടുതല്‍ വേണമെന്ന ആവശ്യം റയല്‍ നിരാകരിച്ചതോടെയാണ് റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറിയത്. എന്നാല്‍ സെരി എയിലെ ആദ്യ മൂന്ന് കളിയിലും റൊണാള്‍ഡോയ്ക്ക് ഗോള്‍ നേടാനായിട്ടില്ല.
റൊണാള്‍ഡോ എത്തിയതോടെ യുവന്റസില്‍ നിന്ന് എ സി മിലാനിലേക്ക് മാറിയ ഹിഗ്വയ്ന് 78 കോടി രൂപയാണ് വാര്‍ഷിക പ്രതിഫലം. യുവന്റസിലെ അര്‍ജന്റൈന്‍ താരം പൗളോ ഡിബാലയാണ് മൂന്നാം സ്ഥാനത്ത്, 57 കോടി രൂപ.

COMMENTS