പ്രായം അൻപത്തിയൊന്നായി. ഇതിനേക്കാളുപരി ലൈബീരയയുടെ പ്രസിഡൻറ്. പക്ഷേ, ഇതൊന്നും ഇതിഹാസതാരം ജോർജ് വീയയ്ക്ക് വീണ്ടും ബൂട്ടണിയാൻ തടസ്സമായില്ല. ...
പ്രായം അൻപത്തിയൊന്നായി. ഇതിനേക്കാളുപരി ലൈബീരയയുടെ പ്രസിഡൻറ്. പക്ഷേ, ഇതൊന്നും ഇതിഹാസതാരം ജോർജ് വീയയ്ക്ക് വീണ്ടും ബൂട്ടണിയാൻ തടസ്സമായില്ല. നൈജീരിയക്കെതിരായ സൌഹൃദ മത്സരത്തിലാണ് ലൈബീരിയൻ പ്രസിഡൻറ് ബൂട്ടണിഞ്ഞത്. കളിയിൽ ഒന്നിനെതിരെ രണ്ട് ഗോളിന് നൈജീരിയ ജയിച്ചു.
1995ലെ ലോക ഫുട്ബോളറായ വീയ കഴിഞ്ഞ ഡിസംബറിലാണ് ലൈബീരിയൻ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടത്. ലോക ഫുട്ബോളറായും യൂറോപ്യൻ ഫുട്ബോളറായും തിരഞ്ഞെടുക്കപ്പെട്ട ഏക ആഫ്രിക്കൻ താരമാണ് വീയ.
നൈജീരിയക്കെതിരെ രാജ്യത്തെ നയിച്ച വീയ കളി തീരാൻ 12 മിനിറ്റുള്ളപ്പോൾ വരെ കളത്തിലുണ്ടായിരുന്നു. പഴയ മികവിൻറെ മിന്നലാട്ടങ്ങൾ ഇടക്കിടെ പുറത്തെടുത്തു. പതിനാറ് വർഷം മുൻപ് വിരമിച്ച വീയക്ക് ഗംഭീര സ്വീകരണവും ആദരവുമാണ് സ്റ്റേഡിയത്തിൽ കിട്ടിയത്.
പാരിസ് സെൻറ് ജർമെയ്ൻ, മൊണാക്കോ, മാഴ്സെ, എ സി മിലാൻ, ചെൽസി , മാഞ്ചസ്റ്റർ സിറ്റി, അൽ ജാസിറ ക്ലബുകൾക്കായി കളിച്ചിട്ടുണ്ട്. വീയയുടെ മകൻ തിമോത്തി അമേരിക്കൻ ദേശീയ ടീമംഗമാണ്. ഇപ്പോൾ പാരിസ് സെൻറ് ജർമെയ്ൻറെ താരമാണ് തിമോത്തി. ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിലും അമേരിക്കൻ ജഴ്സിയണിഞ്ഞു.
Liberia president and former world footballer of the year George Weah made a surprise return to international football Tuesday at the age of 51 in a 2-1 friendly defeat by Nigeria.

COMMENTS