ജോപോള്‍ അഞ്ചേരി ഇന്ത്യന്‍ ഫുട്ബോളിലെ യുവതലമുറയുടെ പ്രകടനം എല്ലാവര്ക്കും അഭിമാനവും പ്രതീക്ഷയും നല്‍കുന്നതാണ്. അണ്ടര്‍ 20 ടീം അര്‍ജന്റീന...
ജോപോള്‍ അഞ്ചേരി
ഇന്ത്യന്‍ ഫുട്ബോളിലെ യുവതലമുറയുടെ പ്രകടനം എല്ലാവര്ക്കും അഭിമാനവും പ്രതീക്ഷയും നല്‍കുന്നതാണ്. അണ്ടര്‍ 20 ടീം അര്‍ജന്റീനയെയും അണ്ടര്‍ 16 ടീം ഇറാഖിനെയും തോല്പിച്ചാണ് ചരിത്രം കുറിച്ചിരിക്കുന്നത്. ലോകഫുട്ബോളില് നമുക്കും മേല്‍വിലാസം ഉണ്ടാക്കാനാവും എന്ന് തെളിയിക്കുന്ന പ്രകടനങ്ങളാണിവ. ഇന്ത്യയെന്ന ഫുട്ബോള്‍ രാജ്യത്തെലോകം അറിഞ്ഞുതുടങ്ങിയിരിക്കുന്നു.
അര്‍ജന്റീനയ്ക്കെതിരായ ഇന്ത്യന്‍ ജയത്തില്‍ എനിക്ക് വ്യക്തിപരമായ സന്തോഷംകൂടിയുണ്ട്. ആദ്യഗോള്‍ നേടിയ ദീപക് താംഗ്രി മോഹന്‍ ബഗാന് അക്കാഡമിയില്‍ എന്റെ ശിഷ്യനായിരുന്നു. ബഗാന് അക്കാഡമിയില്നിന്നാണ് താംഗ്രി ഇന്ത്യന്‍ ക്യാമ്പിലേക്കും ഇന്ത്യന്‍ ആരോസിലേക്കും തിരഞ്ഞെടുക്കപ്പെടുന്നത്.
പഞ്ചാബുകാരനായ താംഗ്രിയുടെ ഉയരമാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം. പ്രതിരോധത്തിലും ഡിഫന്സീ മിഡ്ഫീല്‍ഡിലും ഒരുപോലെ കളിക്കാന്‍ കഴിയുന്ന താരമാണ്. ഉയന്നുവരുന്ന പന്തുകള്‍ രക്ഷപ്പെടുത്താന്‍ മിടുക്കനാണ്. കളി മുന്‍കൂട്ടിക്കാണാനുള്ള കഴിലും താംഗ്രിക്കുണ്ട്. മത്സരപരിചയത്തിലൂടെ ഇന്ത്യയുടെ പ്രതീക്ഷയായി മാറുന്ന താരമാണിപ്പോള്‍ ബഗാന് അക്കാഡമിയുടെ നായകന് കൂടിയായിരുന്ന താംഗ്രി.
ഇന്ത്യന്‍ യൂത്ത് ടീമിന്റെ മുന്നേറ്റം , ഇന്ത്യന്‍ ഫുട്ബോളിന്റെ തന്നെ മുന്നേറ്റമാണ്. പതുക്കെയാണെങ്കിലും ശരിയായ പാതയിലാണിപ്പോള്‍ ഇന്ത്യന്‍ ഫുട്ബോള്‍ സഞ്ചരിക്കുന്നത്. യൂത്ത് ടീമുകള്‍ക്ക് വിദേശത്ത് നല്ല എതിരാളികള്‍ക്കെതിരെ മത്സരപരിചയം കിട്ടാന്‍ തുടങ്ങിയത് അടുത്തകാലത്താണ്. ഇതിന്റെ മാറ്റമാണിപ്പോള്‍ കാണുന്നത്. കുട്ടികളുടെ ആത്മവിശ്വാസം കൂടി. പേടി മാറി. ഇപ്പോഴത്തെ കുട്ടികള്‍ക്ക് കൂടുതല്‍ അവസര നല്‍കണം. യൂത്ത് ടീമാണെങ്കിലും പലപ്രായത്തിലുള്ള കുട്ടികള്‍ ടീമിലുണ്ടാവും. ഇതുകൊണ്ടുതന്നെ ടീമിന് തുടര്‍ച്ചയുണ്ടാവും. കൂടുതല്‍ ടീമുകളുമായി ഏറ്റുമുട്ടുന്നതോടെ നമ്മുടെ കളി മെച്ചപ്പെടും.
അര്‍ജന്റീന ഇന്ത്യക്കെതിരെ പ്രധാന താരങ്ങളെ കളിപ്പിച്ചില്ലെന്ന് ചിലര്‍ പറയുന്നുണ്ട്. പക്ഷേ, പത്തുപേരുമായാണ് ഇന്ത്യ അവരെ നേരിട്ടത് എന്നകാര്യം മറക്കരുത്. ഇത് യുവ ഇന്ത്യയുടെ പോരാട്ട വീര്യത്തിന്റെ തെളിവാണ്.ഈ കുട്ടികളില്‍ നിന്ന് നമുക്ക് ഏറെ പ്രതീക്ഷിക്കാം.
ഇതിനിടയിലും ഒരു നിരാശയുണ്ട്. ഇന്ത്യന്‍ ടീം ഇത്രയും നന്നായി കളിക്കുമ്പോഴും ഏഷ്യന്‍ ഗെയിംസില്‍ നമ്മള് പങ്കെടുക്കുന്നില്ല. എല്ലാ തവണയും ഇന്ത്യ പങ്കെുടക്കാറുണ്ട്. ഇത്തവണ തീര്‍ച്ചയായും ടീമിനെ അയക്കണമായിരുന്നു. ടീമിന്റെ പ്രകടനം മെച്ചപ്പെട്ടതിനൊപ്പം അടുത്തവര്‍ഷം ആദ്യ എ എഫ് സി കപ്പില്‍ കളിക്കാനുള്ള മുന്നൊരുക്കംകൂടി ആയേനെ ഏഷ്യന്‍ ഗെയിംസ്.
കേട്ടുകേള്‍വിയില്ലാത്ത ഇനങ്ങള്‍ക്കുപോലും ഒളിംപിക് അസോസിയേഷന് അനുമതി നല്കുമ്പോള് ഫുട്ബോളിനോടുള്ള അവഗണന എന്തുകൊണ്ടെന്ന് മനസ്സിലാവുന്നില്ല. മെഡല്‍ കിട്ടുമെന്നുറപ്പുള്ളവര്‍ മാത്രം പങ്കെടുക്കാനാണെങ്കില്‍ മിക്കതാരങ്ങള്‍ക്കും പങ്കെടുക്കാനാവില്ല എന്നുറപ്പാണ്. അധിക ചെലവാണ് എന്നവാദവും അംഗീകരിക്കാനാവില്ല. ഏഷ്യന്‍ ഗെയിംസ് ആയതിനാല്‍ ഭക്ഷണത്തിനും താമസത്തിനും ഒരുരൂപ പോലും ഒളിംപിക് അസോസിയേഷനോ ഫുട്ബോള്‍ ഫെഡറേഷനോ ചെലവില്ല. ഇതെല്ലാം ഗെയിംസ് വില്ലേജില്‍ ലഭ്യമാണ്. ഇതൊന്നും പരിഗണിക്കാതെ ടീമിനെ തഴഞ്ഞതില്‍ നിരാശയുണ്ട്.
ഇന്ത്യന്‍ ഫുട്ബോളിലെ യുവതലമുറയുടെ പ്രകടനം എല്ലാവര്ക്കും അഭിമാനവും പ്രതീക്ഷയും നല്‍കുന്നതാണ്. അണ്ടര്‍ 20 ടീം അര്‍ജന്റീനയെയും അണ്ടര്‍ 16 ടീം ഇറാഖിനെയും തോല്പിച്ചാണ് ചരിത്രം കുറിച്ചിരിക്കുന്നത്. ലോകഫുട്ബോളില് നമുക്കും മേല്‍വിലാസം ഉണ്ടാക്കാനാവും എന്ന് തെളിയിക്കുന്ന പ്രകടനങ്ങളാണിവ. ഇന്ത്യയെന്ന ഫുട്ബോള്‍ രാജ്യത്തെലോകം അറിഞ്ഞുതുടങ്ങിയിരിക്കുന്നു.
അര്‍ജന്റീനയ്ക്കെതിരായ ഇന്ത്യന്‍ ജയത്തില്‍ എനിക്ക് വ്യക്തിപരമായ സന്തോഷംകൂടിയുണ്ട്. ആദ്യഗോള്‍ നേടിയ ദീപക് താംഗ്രി മോഹന്‍ ബഗാന് അക്കാഡമിയില്‍ എന്റെ ശിഷ്യനായിരുന്നു. ബഗാന് അക്കാഡമിയില്നിന്നാണ് താംഗ്രി ഇന്ത്യന്‍ ക്യാമ്പിലേക്കും ഇന്ത്യന്‍ ആരോസിലേക്കും തിരഞ്ഞെടുക്കപ്പെടുന്നത്.
![]() |
ജോപോൾ അഞ്ചേരി |

COMMENTS