ഫൈസൽ കൈപ്പത്തൊടി കൊല്‍ക്കത്ത ഡിവിഷന് ലീഗുകള്‍ തുടങ്ങി, ചെന്നൈ ഡിവിഷന് ലീഗുകള്‍ തുടങ്ങുന്നു. കൊല്‍ക്കത്ത പ്രീമിയര്‍ ഡിവിഷന് ലീഗില്‍ ഒന...
ഫൈസൽ കൈപ്പത്തൊടി
കൊല്‍ക്കത്ത ഡിവിഷന് ലീഗുകള്‍ തുടങ്ങി, ചെന്നൈ ഡിവിഷന് ലീഗുകള്‍ തുടങ്ങുന്നു. കൊല്‍ക്കത്ത പ്രീമിയര്‍ ഡിവിഷന് ലീഗില്‍ ഒന്നാം സമ്മാനം 25 ലക്ഷം രൂപയാണ്. ഓരോ കളിക്കും പതിനയ്യായിരത്തിനും മേലെ കാണികള്‍. മനോഹര ഗ്രൗണ്ടുകള്‍. നല്ല ഒഫീഷ്യല്‍സ്. മികച്ച വൈദ്യസഹായം. ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നിന്ന് കളിക്കാര്‍ അങ്ങോട്ടൊഴുകുന്നു. ത്രിപുര ലീഗിൽ വരെ എത്തിയിരിക്കുന്നു മലയാളിതാരങ്ങളുടെ സാന്നിധ്യം.
ബംഗാളിനെപ്പോലെ തന്നെ ഇന്ത്യന്‍ഫുട്ബോളിന്റെ നെടുന്തൂണായിരുന്ന കേരളത്തിലെ ഇത്തരം ഡിവിഷന് ലീഗ് ടൂര്‍ണമെന്റുകളുടെ അവസ്ഥയെന്താണ് ?. ഒരുകാലത്ത് കോട്ടപ്പടിയിലും തിരുവനന്തപുരത്തും കണ്ണൂരുമെല്ലാം നിറഞ്ഞ് കവിഞ്ഞ ഗാലറികളുടെ മുന്നില്‍ നടത്തിയിരുന്ന എ ഡിവിഷൻ , ബി ഡിവിഷൻ ടൂര്‍ണമെന്റുകളുടെ ഇന്നത്തെ ശോചനീയാവസ്ഥ അധികാരികളുടെയും ഫുട്ബോള്‍ പ്രേമികളുടെയും കണ്ണ് ഒരുപോലെ തുറപ്പിക്കേണ്ടതാണ്. കൊട്ടിഘോഷിച്ച് നടത്തുന്ന കേരള പ്രീമിയര്‍ലീഗ് പോലും കാണികളില്ലാത്ത ഗ്രൗണ്ടുകളില്‍ ആര്‍ക്കോ വേണ്ടിയുള്ള ചടങ്ങു തീര്ക്കലുകളായി മാറുന്നു. ഇന്ത്യന്‍ ഫുട്ബോള്‍ വലിയ മാനങ്ങളിലേക്കുയരുന്ന ഈ കാലഘട്ടത്തില്‍ കേരളഫുട്ബോളിന്റെ ഗ്രാഫ് മാത്രം താഴേക്ക് പോവുന്നത് എന്തുകൊണ്ടാണ് ?. ഫുട്ബോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന കേരളത്തിൽ മൂന്നോ നാലോ പ്രൊഫഷണല്‍ ക്ലബുകള്‍ മാത്രമായി ഒതുങ്ങിപ്പോവുന്നത് എന്തുകൊണ്ടാവും?.
ജില്ലാ ഫുട്ബോൾ അസോസിയേഷനുകളാണ് അതത് ജില്ലകളിലെ വിവിധ തലത്തിലുള്ള ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നത്. ജില്ലാ ഫുട്ബോൾ അസോസിയേഷൻ, കേരള ഫുട്ബോൾ അസോസിയേഷൻ, അഖിലേന്ത്യാ ഫുട്ബോൾ അസോസിയേഷൻ, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ, ഫീഫ... ഇതാണ് ലോകഫുട്ബോള്‍ അധികാരശ്രേണിയുടെ വിതരണചിത്രം. ഓരോ ജില്ലകളുടെയും ഫുട്ബോള്‍ വളര്‍ച്ചക്ക് ഡിവിഷന് ലീഗ് ടൂര്‍ണമെന്റുകളുടെ പ്രസക്തി ഇതില്‍ നിന്ന് വളരെ വ്യക്തം. മലപ്പുറം ജില്ലയില്‍ എഫ് ഡിവിഷൻ ലീഗ് വരെ നടക്കുന്നുണ്ട് . പക്ഷെ അത് എത്രത്തോളം ഗൌരവമായാണ് ഇപ്പോള്‍ നടക്കുന്നത്?. തിരുവനന്തപുരം സൂപ്പര്‍ ഡിവിഷന് ലീഗില്‍ ത്രോബോളും ഔട്ട് ബോളുകളുമെല്ലാം ഗോളിയടക്കമുള്ള കളിക്കാര്‍തന്നെ എടുത്തു കൊണ്ടുവരുന്ന ദുരന്തചിത്രങ്ങള്‍ നമ്മള് കണ്ടതാണ്. ഒരുകാലത്ത് ടൈറ്റാനിയവും, കേരള പൊലീസും, ഏജീസും, കെ എസ് ബിയും എസ് ബി ടിയും തീപ്പൊരി പറത്തി കളിച്ചിരുന്ന ടൂര്‍ണമെന്റിന്റെ ഇപ്പോഴത്തെ അവസ്ഥയാണിത്. നമുക്കെവിടെയാണ് പിഴക്കുന്നത് ?
ഇപ്പോള്‍ കെ എഫ് എയും ഡി എഫ് എയും കാര്യമായി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത് ഗ്രാസ്റൂട്ടിലും അക്കാഡമി ലീഗുകളിലുമാണ്. ഇന്ത്യയിലെ മികച്ച ഗ്രാസ്റൂട്ട് പ്രോഗ്രാമിനുള്ള അവാര്‍ഡ് കെ എഫ് എ നേടുകയും ചെയ്തു. ഓരോ ജില്ലയിലും ശരാശരി അൻപതിലധികം അക്കാഡമികളുണ്ട് ഇവിടെ. എന്നാൽ , പത്തൊൻപത് വയസ്സ് കഴിഞ്ഞാല്‍ പിന്നെ ഈ കുട്ടികള്‍ എന്താണ് ചെയ്യേണ്ടത് ?. അത്രമേല്‍ പ്രതിഭയുള്ള കുട്ടികള്‍ ഒരുപക്ഷേ നല്ല പ്രൊഫഷണല്‍ ക്ലബുകള്‍ രജിസ്റ്റര്‍ ചെയ്തേക്കാം.. അല്ലാത്തവര്‍ കുഞ്ഞുനാള് മുതല്‍ കഷ്ടപ്പെട്ട് സ്വായത്തമാക്കിയ കളികൊണ്ട് പിന്നെന്ത് നേട്ടം ? അവര്‍ക്ക് പിന്നീട് കളിക്കാന്‍ വേദിയെവിടെ? ഡിപാര്‍ട്മെന്റ് ടീമുകള്‍ അതിഥി താരങ്ങളായി എത്രപേരെയെടുക്കും ? .
പ്രൊഫഷണല്‍ ക്ലബുകളും കൈവിടുന്ന കളിക്കാര്‍ക്ക് പിന്നീടുള്ള അവസരം ഡിവിഷന് ലീഗുകളാണ്.. ഡി എഫ് എകള്‍ നേരിട്ട് നടത്തേണ്ട ടൂര്ണമെന്റുകളാണവ. പ്രൊഫഷണലിസത്തോടെ നടത്തേണ്ട ഔദ്യോഗിക മത്സരങ്ങൾ. കൊല്‍ക്കത്ത ഡിവിഷന് കളിക്കാന്‍ പോയൊരു സുഹൃത്ത് അനുഭവം പങ്കു വെച്ചത് ഓർക്കുന്നു- , ' ടീമുകളും ഒഫീഷ്യല്‍സും ഗ്രൗണ്ടിലെത്തിയിട്ടും കളി തുടങ്ങാത്തതിന്റെ കാരണം ചോദിച്ചപ്പോള്‍, ആംബുലന്‍സ് എത്തിയിട്ടില്ല അത് വന്നിട്ടേ തുടങ്ങൂ എന്നായിരുന്നു മറുപടി'. കൊല്‍ക്കത്തന്‍ ഡിവിഷന് ലീഗുകളൊക്കെ ഇന്നും സജീവമായി നില്‍ക്കുന്നത് ബംഗാളികളുടെ കളിപ്രേമം കൊണ്ട് മാത്രമല്ല. കളിയധികാരികളുടെ കൃത്യമായ കായികബോധം കൊണ്ടു കൂടിയാണ്.
ഓപണ്‍ ട്രയല്സുകളുടെ കാലമാണെങ്കിലും നല്ല പ്രതിഭകളെ തിരഞ്ഞ് പിടിക്കാന്‍ താല്പര്യപ്പെടുന്ന ഒരു കോച്ചിന് ഡിവിഷന് ലീഗുകള്‍ നല്കുന്ന അവസരം വലുതാണ്. പ്രൊഫഷണല്‍ ഫുട്ബോള്കാലം തീരുന്ന താരങ്ങൾക്ക് ഇനിയും കളത്തിലിറങ്ങണമെങ്കില് ഡിവിഷന് ലീഗുകള്‍ അതിന്റെ എല്ലാ പ്രൗഡികളോടെയും നിലനിന്നേ പറ്റൂ.. പുതുതായി രൂപീകരിക്കപ്പെടുന്ന ക്ലബുകള്‍ക്ക് പ്രൊഫഷണല്‍ ഫുട്ബോളിലേക്കുള്ള യഥാര്‍ത്ഥ ചവിട്ടുപടി ആവേണ്ടത് ഈ ടൂര്‍ണമെന്റുകളാണ്. കേരളത്തിന്റെ ഈ ഫുട്ബോള്‍ പെരുമയും സംസ്കാരവും ഏത് സാധാരണക്കാരിലും നിലനില്ക്കണമെങ്കില് അതത് ജില്ലയില്‍ നടക്കുന്ന ലീഗുകള്‍ നിലനിന്നേ മതിയാവൂ.. അക്കാഡമികള്‍ പുറത്തിറക്കുന്ന പ്രതിഭള്ക്ക് മാറ്റുരക്കാന്‍ ഈ വേദികള്‍ തിരിച്ചു പിടിക്കണം..
കേരളഫുട്ബോളിന് വ്യക്തമായ ഒരു കലണ്ടര്‍ ഇല്ല എന്നതിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്. കൃത്യമായി ആവിഷ്കരിച്ച കലണ്ടറില്‍ അതത് ഡി എഫ് എകള്‍ക്ക് ഓരോ ഡിവിഷന് ലീഗുകളും സമയബന്ധിതമായി ചാര്‍ട്ട് ചെയ്ത് കൊടുക്കണം. ഓരോ ക്ലബുകള്‍ക്കും കൃത്യമായി തയ്യാറെടുക്കാനുള്ള സമയം നല്കുന്ന തരത്തില്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കണം.. ഒഫീഷ്യല്‍സും വൈദ്യസഹായവും കടലാസില്‍ മാത്രം ഉറപ്പ് വരുത്താതെ യാഥാഥ്യമാക്കണം. കളി കാണാന്‍ വന്നവന് അവസാനനിമിഷം വിസില്‍ കൈമാറി റഫറിയാക്കുന്ന കണ്ണിൽപ്പൊടിയിടലുകളും ഉത്തരവാദിത്തമില്ലായ്മയും ഒഴിവാക്കണം. 90മിനുട്ടിന്റെ കളികൾ വെറും 40മിനുട്ടിലും, 60മിനുട്ടിലും അവസാനിപ്പിക്കുന്നത് തടയണം.
പ്രൊഫഷണലിസം എന്നത് വെറുമൊരു പേര് മാത്രമല്ലെന്ന് ബോധ്യമുള്ളവരെ നടത്തിപ്പിനായി ഏൽപിക്കണം. സ്ഥലത്തെ പ്രമുഖ ക്ലബിനോട് നടത്താന്‍ ഏല്പിക്കാതെ ഡി എഫ് എ ഭാരവാഹികൾ നേരിട്ട് ലീഗുകള്‍ നടത്തണം. (ഏറ്റെടുത്ത ചില ക്ലബുകള്‍ അതിമനോഹരമായി നടത്തിയിട്ടുള്ളത് മറക്കുന്നില്ല) .. ഫിഫയുടെ കൈ പരോക്ഷമായെങ്കിലും ഇടപെടുന്ന കളികളാണിതെന്ന് നടത്തിപ്പുകാർ തിരിച്ചറിയണം.
ഒരു കായികസംസ്കാരം നിറഞ്ഞ് നില്ക്കുന്ന സമൂഹത്തില്‍ മാത്രമേ ആരോഗ്യകരമായ ജീവിതസാഹചര്യങ്ങള്‍ ജാതി-മത-കക്ഷി-രാഷ്ട്രീയഭേദമന്യേ എല്ലാവര്ക്കും ഏറ്റവും മികച്ച രീതിയില്‍ സാധ്യമാവൂ എന്ന് മനസ്സിലാക്കണം.
കൊല്‍ക്കത്ത ഡിവിഷന് ലീഗുകള്‍ തുടങ്ങി, ചെന്നൈ ഡിവിഷന് ലീഗുകള്‍ തുടങ്ങുന്നു. കൊല്‍ക്കത്ത പ്രീമിയര്‍ ഡിവിഷന് ലീഗില്‍ ഒന്നാം സമ്മാനം 25 ലക്ഷം രൂപയാണ്. ഓരോ കളിക്കും പതിനയ്യായിരത്തിനും മേലെ കാണികള്‍. മനോഹര ഗ്രൗണ്ടുകള്‍. നല്ല ഒഫീഷ്യല്‍സ്. മികച്ച വൈദ്യസഹായം. ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നിന്ന് കളിക്കാര്‍ അങ്ങോട്ടൊഴുകുന്നു. ത്രിപുര ലീഗിൽ വരെ എത്തിയിരിക്കുന്നു മലയാളിതാരങ്ങളുടെ സാന്നിധ്യം.
![]() |
ഫൈസൽ കൈപ്പത്തൊടി |

COMMENTS